കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം

കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം.150 മെഗാവാട്ട് ആണ് അധികമായി ലഭിക്കുന്നത്. നവംബർ 15ന് കാലാവധി തീരുമായിരുന്നു. കേരളത്തിന്‍റെ അഭ്യർത്ഥനമാനിച്ചാണ് വിഹിതം നീട്ടിയത്.

കഴിഞ്ഞ സെപ്റ്റംബറിൽ സംസ്ഥാനം നേരിട്ട കടുത്ത വൈദ്യുതി പ്രതിസന്ധിയെ തുടർന്നാണ് കേന്ദ്രം അധിക വൈദ്യുതി വിഹിതം അനുവദിച്ചു തുടങ്ങിയത്. അതിനിടെ, സംസ്ഥാനത്തെ വൈദ്യുതി വാങ്ങൽ കരാറുകളുമായി ബന്ധപ്പെട്ടുയർന്ന രാഷ്ട്രീയ വിവാദങ്ങളിൽ വൈദ്യുതി വകുപ്പ് മന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.