സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് നിത്യജീവിതത്തിന്റെതന്നെ ഭാഗങ്ങളാണ്. ദിവസവും ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പലര്‍ക്കും അതിന്റെ പല സെറ്റിംഗ്‌സുകളെക്കുറിച്ചും അടിസ്ഥാന സവിശേഷിതകളെക്കുറിച്ചും അറിയില്ല എന്നതാണ് വാസ്തവം.
എല്ലാവരുടെയും ഫോണില്‍ സ്വിച്ച് ഓഫ് ചെയ്യാനും റീസ്റ്റാര്‍ട്ട് ചെയ്യാനും ഉള്ള ഓപ്ഷനുണ്ട്. പലരും കരുതുന്നത് ഫോണിന് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ റീസ്റ്റാര്‍ട്ട് ചെയ്യുകയോ സ്വിച്ച് ഓഫ് ചെയ്ത് ഫോണ്‍ ഓണ്‍ ചെയ്താലോ മതിയെന്നാണ്. എന്നാല്‍ ഈ രണ്ട് ഓപ്ഷനുകള്‍ക്കും വ്യത്യസ്തമായ ഗുണങ്ങളാണ് ഉള്ളത്.
ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
മൊബൈല്‍ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഉപകരണം ആദ്യം ഷട്ട് ഡൗണ്‍ ആവുകയും പിന്നീട് സാധാരണപോലെ ഓണ്‍ ആവുകയും ചെയ്യും. ഇങ്ങനെ ചെയ്യുമ്പോള്‍ ഫോണില്‍ അപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആപ്പുകള്‍, പശ്ചാത്തലത്തില്‍ നടക്കുന്ന കാര്യങ്ങള്‍, ഫോണിന്റെ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ ഇവയൊക്കെ പരിഹരിക്കപ്പെടും. അതായത് ഫോണിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി പുതുക്കപ്പെടുന്നതുപോലെയാണ് ഈ പ്രക്രിയ. ഫോണിന്റെ വേഗത കുറയുകയോ ആപ്പുകള്‍ ഹാങ് ആവുകയോ, സ്‌ക്രീന്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്താല്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നത് വളരെയധികം പ്രയോജനം ചെയ്യും. ഇത് ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
പവര്‍ ഓഫ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങള്‍
മൊബൈല്‍ ഫോണിന്റെ പവര്‍ ഓഫ് ചെയ്യുന്നത് ഫോണ്‍ പൂര്‍ണമായും ഓഫാകാന്‍ ഇടയാക്കും. പിന്നീട് ഫോണ്‍ ഓണാകണമെങ്കില്‍ ഓണാക്കികൊടുക്കേണ്ടിവരും. ഫോണ്‍ അമിതമായി ചൂടാകുമ്പോഴോ ബാറ്ററി തീര്‍ന്നുപോകുമ്പോഴോ ഈ സവിശേഷിത പ്രയോജനകരമാണ്.
റീസ്റ്റാര്‍ട്ട് ചെയ്യുന്നതാണോ സ്വിച്ച് ഓഫ് ചെയ്ത് ഓണ്‍ ചെയ്യുന്നതാണോ ഏറ്റവും നല്ലത്
ഫോണിന് ചെറിയ രീതിയിലുള്ള എന്തെങ്കിലും സ്ലോഡൗണ്‍ ആണ് ഉണ്ടായതെങ്കിലോ ആപ്പുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല എങ്കിലോ റീസ്റ്റാര്‍ട്ട് ചെയ്താല്‍ മതിയാകും. എന്നാല്‍ ഫോണ്‍ നന്നായി ചൂടാവുകയോ കൂടുതല്‍ സമയം ഉപയോഗിക്കുകയോ ചെയതാല്‍ സ്വിച്ച് ഓഫ് ചെയ്തശേഷം അല്‍പ്പസമയത്തിന് ശേഷം ഓണ്‍ ചെയ്യുന്നതാകും നല്ലത്.
