പ്ലസ് ടു വിജയം 77.97 %; 290398 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി

ഹയർസെക്കൻഡറി പരീക്ഷയിൽ 77.97% പേർ വിജയിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. 290398 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. കഴിഞ്ഞ തവണ 77.81% പേർ വിജയിച്ചിരുന്നു.

വെബ്സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും വഴി ഫലം അറിയാം. ഹയർസെക്കൻഡറിയിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 26,826 പേരുമാണ് പരീക്ഷയെഴുതിയത്. കഴിഞ്ഞവർഷം ഹയർസെക്കൻഡറിയിൽ 77.81%, വിഎച്ച്എസ്ഇയിൽ 70.06% എന്നിങ്ങനെയായിരുന്നു വിജയം.

2026 ജൂണ്‍ 29 മുതല്‍ ജൂലൈ 3 വരെ സേ പരീക്ഷ നടക്കും.

വെബ്സൈറ്റുകൾ: nammudekeralam.kerala.gov.in, www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in

മൊബൈൽആപ്പുകൾ: SAPHALAM 2026, iExaMS-Kerala