വേ​ന​ല്‍ച്ചൂട്‌ വ​ര്‍ധി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​യോ​ഗ​വും കു​തി​ച്ചു​യ​രു​ന്നു

സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ 96.324 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു വൈ​ദ്യു​തി ഉ​പ​ഭോ​ഗം. ഫെ​ബ്രു​വ​രി ഒ​ന്നി​ന് 79.512 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു. ക​ഴി​ഞ്ഞ 18 ദി​വ​സ​ത്തി​നി​ടെ 16. 812 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് അ​ധി​ക ഉ​പ​ഭോ​ഗ​മാ​ണു​ണ്ടാ​യ​ത്. ചൂ​ട് കൂ​ടു​ന്ന​ത​നു​സ​രി​ച്ച് എ​യ​ര്‍ക​ണ്ടീ​ഷ​ണ​ര്‍, ഫാ​നു​ക​ള്‍, ഫ്രീ​സ​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം വ​ര്‍ധി​ക്കു​ന്ന​താ​ണ് വൈ​ദ്യു​തി ഉ​പ​യോഗം വ​ര്‍ധി​ക്കാ​ന്‍ പ്ര​ധാ​ന കാ​ര​ണം.

ഉ​പ​യോഗം വ​ര്‍ധി​ച്ച​തി​നെ തു​ട​ര്‍ന്നു വൈ​ദ്യു​തി ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​വും വ​ര്‍ധി​പ്പി​ച്ചു. ക​ള​മ​ശേ​രി ലോ​ഡ് ഡെ​സ്പാ​ച്ച് സെ​ന്‍റ​റി​ൽ നി​ന്നു​ള്ള നി​ര്‍ദേ​ശ​മ​നു​സ​രി​ച്ചാ​ണ് വൈ​ദ്യു​തി ഉ​ത്പാ​ദ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ 20.622 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ആ​ഭ്യ​ന്ത​ര​മാ​യി ഉ​ത്പാ​ദി​പ്പി​ച്ചു. ഇ​തി​ല്‍ 7.893 ദ​ശ​ല​ക്ഷം യൂ​ണി​റ്റും ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മൂ​ല​മ​റ്റം വൈ​ദ്യു​തി​നി​ല​യ​ത്തി​ല്‍ നി​ന്നു​മാ​ണ്. 75.701 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി പു​റ​ത്തു​നി​ന്നും എ​ത്തി​ച്ചു.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍ നി​ല​വി​ല്‍ 2364 അ​ടി വെ​ള്ള​മാ​ണു​ള്ള​ത്. സം​ഭ​ര​ണ ശേ​ഷി​യു​ടെ 59 ശ​ത​മാ​ന​മാ​ണി​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ അ​ണ​ക്കെ​ട്ടു​ക​ളി​ലു​മാ​യി നി​ല​വി​ല്‍ 59 ശ​ത​മാ​നം വെ​ള്ള​മു​ണ്ട്. സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍ഷം ആ​രം​ഭി​ക്കാ​ന്‍ മൂ​ന്നു​മാ​സ​ത്തി​ലേ​റെ അ​വ​ശേ​ഷി​ക്കെ വേ​ന​ല്‍മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തെ ഗ​ണ്യ​മാ​യി ബാ​ധി​ക്കാ​നി​ട​യു​ണ്ട്.

ചൂ​ട് കൂ​ടു​ന്ന​ത​നു​സ​രി​ച്ച് വൈ​ദ്യു​തി ഉ​പ​യോഗത്തി​ലു​ണ്ടാ​കു​ന്ന വ​ര്‍ധ​ന വൈ​ദ്യു​തി ബോ​ര്‍ഡി​നു വെ​ല്ലു​വി​ളി​യാ​കും. ക​ഴി​ഞ്ഞ വേ​ന​ലി​ല്‍ വൈ​ദ്യു​തി ഉ​പ​യോഗം പ​ല ദി​വ​സ​ങ്ങ​ളി​ലും റി​ക്കാ​ര്‍ഡ് ഭേ​ദി​ച്ചി​രു​ന്നു. അ​തി​നാ​ല്‍ ഏ​റെ ക​രു​ത​ലോ​ടെ​യാ​ണ് ബോ​ര്‍ഡി​ന്‍റെ നീ​ക്കം. ഇ​ത്ത​വ​ണ ഒ​രു​മാ​സ​ത്തോ​ളം ജ​ന​റേ​റ്റ​റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യം പൂ​ര്‍ണ​മാ​യും അ​ട​ച്ചി​രു​ന്നു. ഈ ​സ​മ​യം ഇ​വി​ടെ വൈ​ദ്യു​തി ഉ​ത്പാ​ദ​നം പൂ​ര്‍ണ​മാ​യും നി​ര്‍ത്തി​വ​ച്ച സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. പു​റ​ത്തു​നി​ന്നും വൈ​ദ്യു​തി എ​ത്തി​ച്ചാ​ണ് സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ആ​വ​ശ്യം അ​ന്നു നി​റ​വേ​റ്റി​യ​ത്. വേ​ന​ല്‍മ​ഴ ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചൂ​ട് ഇ​നി​യും വ​ര്‍ധി​ക്കു​ക​യും ചെ​യ്താ​ല്‍ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പു​റ​ത്തുനി​ന്നും കൂ​ടു​ത​ല്‍ വൈ​ദ്യു​തി എ​ത്തി​ച്ച് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​കും വൈ​ദ്യു​തി ബോ​ര്‍ഡി​ന്‍റെ നീ​ക്കം.