ആധാർ കാർഡ് ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു തിരിച്ചറിയൽ രേഖയാണ്. അതിനാൽ തന്നെ ഇത് പല ആവശ്യങ്ങൾക്കായി പല സ്ഥലങ്ങളിലും നൽകേണ്ടി വരും. എന്നാൽ നിങ്ങളുടെ ആധാർ കാർഡ് ആരെങ്കിലും ദുരുപയോഗം ചെയ്താലോ? ഇങ്ങനെ അനധികൃത ഉപയോഗത്തിൽ നിന്ന് തടയാൻ ഒരു വഴിയുണ്ട്. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ആധാർ ഉപയോക്താക്കൾക്കായി ഒരു ലോക്ക്/അൺലോക്ക് ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ആധാർ കാർഡ് നഷ്‌ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്‌താൽ, തട്ടിപ്പ് തടയാൻ നിങ്ങൾക്ക് ആധാർ കാർഡ് ബ്ലോക്ക് ചെയ്യാം.
നിങ്ങളുടെ ആധാർ എങ്ങനെ ലോക്ക് ചെയ്യാം?
UIDAI ഔദ്യോഗിക വെബ്സൈറ്റ് (www.myaadhaar.uidai.gov.in) അല്ലെങ്കിൽ mAadhaar ആപ്പ് വഴി യുഐഡി (യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ) ലോക്ക് ചെയ്യാം.
‘മൈ ആധാർ’ എന്ന ഓപ്‌ഷന് താഴെയുള്ള ആധാർ ലോക്ക് & അൺലോക്ക് സേവനങ്ങളിൽ ക്ലിക്ക് ചെയ്യുക. ഇതിൽ എങ്ങനെ ആധാർ ലോക്ക് ചെയ്യാം എന്ന വിശദാംശങ്ങൾ ഉണ്ട്.
യുഐഡിഎഐ ലോക്ക് റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് യുഐഡിഎഐ നമ്പർ, മുഴുവൻ പേര്, പിൻ കോഡ് എന്നിവ നൽകുക. ഒടിപി ലഭിക്കാൻ, 1947-ലേക്ക് നിങ്ങളുടെ ആധാർ നമ്പറിന്റെ 4, 8 നമ്പറുകൾക്ക് ശേഷം LOCKUID എന്ന് എഴുതിയ സന്ദേശം അയക്കുക. ഒടിപി ലഭിച്ചു കഴിഞ്ഞാൽ സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക. ഇതിനുശേഷം, നിങ്ങളുടെ ആധാർ നമ്പർ വെരിഫിക്കേഷനായി ഉപയോഗിക്കാൻ ആർക്കും കഴിയില്ല.