സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ആറ് ദിവസമായി സ്വർണവില ഇടിവിലാണ്.  ഒരു പവന് ഇന്ന് 200 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില 11 ദിവസങ്ങൾക്ക് ശേഷം 54000  ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 53960 രൂപയാണ്.

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6745 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5605 രൂപയാണ്.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍വില 53000 രൂപയായിരുന്നു. കൂടിയത് 55000 രൂപയും. രണ്ടായിരം രൂപയുടെ വര്‍ധനവ് രണ്ടാഴ്ചയ്ക്കിടെയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വില കുറഞ്ഞുവരികയാണ്. ആറ് ദിവസത്തിനിടെ 1040 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്.

അതേസമയം, വെള്ളിയുടെ വിലയും ഒരു രൂപ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 95 രൂപയാണ്.