ചൂടുവെള്ളത്തിൽ തണുത്ത വെള്ളം ചേർത്ത് കുടിക്കുന്നവരാണോ നിങ്ങൾ?

വെള്ളത്തിന് ചൂട് കൂടുതലാണെങ്കിൽ അതിലേക്ക് തണുത്ത വെള്ളം ഒഴിച്ച് കുടിക്കുന്നവർ നമുക്കിടയിലുണ്ട്. ഇത് ശരിയായ രീതിയാണോ? തിളച്ച വെള്ളത്തിൽ തണുത്ത വെള്ളം ഒഴിക്കുമ്പോൾ ചിലപ്പോൾ കുറച്ച് ബാക്ടീരിയകൾ നശിച്ചെന്നുവരാം. എന്നാൽ തിളപ്പിച്ചാറിയ വെള്ളത്തിൽ തണുത്ത വെള്ളം ഒഴിച്ചാൽ എല്ലാ ബാക്ടീരിയകളും കലരുക മാത്രമാണ് ചെയ്യുക. ഇത് ആരോഗ്യത്തെ ബാധിക്കും. കൂടാതെ വെള്ളം തിളപ്പിക്കുന്നതിലും ശ്രദ്ധ വേണം. സാധാരണ വെള്ളം തിളച്ചതും തീ ഓഫ് ചെയ്യുന്നതാണ് പതിവ് കാഴ്ച. എന്നാൽ വെള്ളം 100 ഡിഗ്രി സെൽഷ്യസിൽ 10 മിനിറ്റ് വരെ തിളപ്പിച്ചാൽ മാത്രമേ എല്ലാ ബാക്ടീരിയകളും നശിക്കുകയുള്ളൂ.

ഷിഗെല്ല പടരുന്നത് ഭക്ഷണത്തിലൂടെയാണ്. വയറിനെയാണ് ആദ്യം ബാധിക്കുക. വയറുവേദന, വയറിളക്കം (രക്ത‌ം കലർന്നത്)എന്നിവ ഉണ്ടാകാം. ഒരു ദിവസം 8-10 തവണയെങ്കിലും വയറിളക്കം ഉണ്ടാകാം. ഛർദി, പനി, കുളിരും വിറയലും ഉണ്ടാകും. കൂടുതൽ തവണ വയറ്റിന് പോകുന്നതിനാൽ ഡീഹൈഡ്രേഷൻ ഉണ്ടാവുകയും പ്രഷർ കുറയുകയും അതുമായി ബന്ധപ്പെട്ട് മറ്റ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും.

രോഗപ്രതിരോധത്തിനായി

. ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഹാൻഡ്വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക

. ചൂടാക്കിയ ഭക്ഷണം കഴിക്കുക

. തിളപ്പിച്ച വെള്ളം കുടിക്കുക

. ഭക്ഷണപദാർഥങ്ങൾ എപ്പോഴും അടച്ചുവയ്ക്കുക