സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനമൊരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കാസര്‍കോട്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ബൂത്തുകളിലായിരിക്കും വെബ്കാസ്റ്റിങ് ഒരുക്കുക.
വെബ്കാസ്റ്റിങ് സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കമ്മീഷൻ ഇതിനായുള്ള തീരുമാനം നേരത്തെ നിലവിലുണ്ട് എന്ന് അറിയിച്ചത്.
വെബ്കാസ്റ്റിങ് കൂടുതലും ഏർപ്പെടുത്തിയിട്ടുള്ളത് മലബാർ ഭാഗത്തെ വിവിധ ജില്ലകളിലാണ്. തെക്കൻ ജില്ലകളിൽ തിരുവനന്തപുരത്ത് മാത്രമാണ്. സംസ്ഥാനത്തെ ബാക്കി ആറ് ജില്ലകളില്‍ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് ഉണ്ടാവും. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും ക്യാമറ സ്ഥാപിക്കും.