രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ സ്വാതന്ത്ര്യദിനത്തിൽ സർവീസ് ആരംഭിക്കും

രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സ്വാതന്ത്ര്യദിനത്തിൽ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഡൽഹി-മുംബൈ, ഡൽഹി- കൊൽക്കത്ത റൂട്ടുകളിലാകും ട്രെയിൻ സർവീസ് നടത്തുകയെന്നാണ് വിവരം.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ അവസാന ഘട്ട നിർമാണ പ്രവർത്തനങ്ങൾ‌ ബെം​​ഗളൂരുവിൽ പുരോ​ഗമിക്കുകയാണ്. ആകെ 16 കോച്ചുകളാകും ഉണ്ടാവുക. ഇതിൽ 10 എണ്ണം എസി കോച്ചുകളും നാലെണ്ണം സെക്കൻഡ് എസിയും ഒരെണ്ണം ഫസ്റ്റ് എസിയുമാകുമെന്നാണ് പുറത്തുവരുന്ന വിവരം. പരീക്ഷണ ഘട്ടത്തിൽ 130 കിലോമീറ്റർ വേ​ഗതയിലും പിന്നീട് 160 കിലോമീറ്റർ മുതൽ 220 കിലോമീറ്റർ വരെ വേ​ഗത കൈവരിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.