ചികുൻഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്‌സിന് യുഎസ് ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം. യൂറോപ്പിലെ വാൽനേവ വാക്‌സിൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിൻ ‘ഇക്‌സ്‌ചിക്’ എന്ന പേരിൽ വിപണിയിൽ ഇറക്കും.
കൊതുകുകൾ വഴി പടരുന്ന വൈറസ് ആയ ചികുൻഗുനിയയെ ‘ഉയർന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഷ്‌മിനിസ്ട്രേഷൻ ചൂണ്ടിക്കാട്ടുന്നത്. രോഗ വ്യാപന സാധ്യതയുള്ള 18 വയസിനും അതിന് മുകളിൽ ഉള്ളവർക്കും വേണ്ടിയാണ് വാക്‌സിന് അംഗീകാരം നൽകിയതെന്ന് അഡ്‌മിനിസ്ട്രേഷൻ അറിയിച്ചു.
ഈഡിസ് കൊതുക് പരത്തുന്ന ഒരു വൈറസ് രോഗമാണ് ചികുന്‍ഗുനിയ. പനിക്കൊപ്പം സന്ധികളില്‍ നീര്, വേദന എന്നിവ ഉണ്ടാകും. 50 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ 15 വര്‍ഷത്തിനിടെ ലോകത്ത് ചികുന്‍ഗുനിയ രോഗം ബാധിച്ചത്. മാരകമല്ലെങ്കിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റും രോഗം ഗുരുതരമായേക്കാം. ചിക്കന്‍ ഗുനിയയുടെ ആഫ്രിക്കന്‍ നാമത്തിന് അര്‍ത്ഥം തന്നെ വേദന കൊണ്ട് കുനിഞ്ഞു നില്‍ക്കുന്നു എന്നാണ്. നവജാത ശിശുക്കളേയും ഈ രോഗം ബാധിക്കാന്‍ സാധ്യതയുണ്ട്.