സ്വർണവിലയില്‍ വീണ്ടും വൻ കുതിപ്പ്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണിയില്‍ 54,000 രൂപ കടന്നു. പവന് 720 രൂപ വർദ്ധിച്ച് 54,360 രൂപയും ഗ്രാമിന് 90 രൂപ വർദ്ധിച്ച് 6,795 രൂപയുമായി. ഇറാൻ -ഇസ്രേയേല്‍ യുദ്ധഭീഷണിയാണ് സ്വർണവില ഉയരാൻ കാരണം.
ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവില. കഴിഞ്ഞ ദിവസം സ്വർണവില 440 രൂപ വർദ്ധിച്ച് പവന് 53,640 രൂപയായിരുന്നു. ഒന്നര മാസത്തിനിടെ പവന് 8,000 രൂപയാണ് വർദ്ധിച്ചത്. ഓരോ ദിവസം കഴിയും തോറും സ്വർണത്തിന്റെ വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
രണ്ട് ദിവസം മുമ്പും സ്വർണത്തിന് 80 രൂപ ഉയർന്ന് പവന് 52,960 രൂപയായിരുന്നു. കൂടാതെ ഗ്രാമിന് 100 രൂപ വർദ്ധിച്ച് 6,705 രൂപയുമായിരുന്നു. അമേരിക്കയിലെ വിപണി, പലിശനിരക്ക് എന്നിവയിലുണ്ടാകുന്ന മാറ്റങ്ങളും സ്വർണവില ഉയരാനുള്ള കാരണങ്ങളാണ്.