Tag: KSEB

വൈദ്യുതി തൂണുകളിലെ അനധികൃത കേബിളുകള്‍ നീക്കാൻ നിര്‍ദ്ദേശം

സംസ്ഥാനത്തെ വൈദ്യുതിതൂണുകളിലെ അനധികൃത കേബിളുകള്‍ അടിയന്തരമായി നീക്കാൻ കെഎസ്ഇബി വിതരണ മേഖല ഉന്നതതല യോഗം തീരുമാനിച്ചു. ജനുവരി മാസം അവസാനിക്കുന്നതിന് മുമ്പ് അനധികൃത കേബിളുകളുടെ കണക്കെടുത്ത് ഫെബ്രുവരി ഒന്ന് മുതല്‍ ഇവ നീക്കുന്ന പ്രവൃത്തി ആരംഭിക്കാനാണ് നിര്‍ദ്ദേശം. വൻകിട കമ്പനികളുടെയടക്കം കേബിളുകളാണ്….

40 ശതമാനം വരെ കേന്ദ്ര സബ്സിഡിയോടെ വീട്ടില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാം; അപേക്ഷ നല്‍കാന്‍ വീണ്ടും അവസരം

40 ശതമാനം വരെ കേന്ദ്ര സബ്സിഡിയോടെ പുരപ്പുറ സൗരോര്‍‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള കെ.എസ്.ഇ.ബിയുടെ പദ്ധതിയാണ് സൗര. നിലവില്‍ സംസ്ഥാനത്തെ 35,000ലേറെ ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ‘സൗര’പദ്ധതിയുടെ പ്രവര്‍ത്തന മികവ് പരിഗണിച്ച് നിലവിലെ 200 മെഗാവാട്ട് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് കേന്ദ്ര….

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി നിരക്കില്‍ ചെറിയ വർദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വില വർദ്ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി….

വൈദ്യുതി കണക്ഷന്‍ എടുക്കാന്‍ വേണ്ടത് രണ്ടേ രണ്ട് രേഖകള്‍ മാത്രം

ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം രണ്ട് രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന് കെഎസ്ഇബി. ഒന്ന് അപേക്ഷകന്റെ തിരിച്ചറിയൽ രേഖ. രണ്ടാമത്തേത് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ. കെഎസ്ഇബിയുടെ അറിയിപ്പ് പുതിയ സർവീസ് കണക്ഷൻ….

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടൻ കൂടില്ല; ഉത്തരവിറക്കി റെഗുലേറ്ററി കമ്മീഷൻ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂടില്ലെന്ന് റെ​ഗുലേറ്ററി കമ്മീഷൻ. നിലവിലെ നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്നും റെ​ഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. ഉത്തരവ് അനുസരിച്ച് നിലവിലുളള താരിഫ് അടുത്ത മാസം 31 വരെയോ അല്ലെങ്കിൽ പുതിയ താരിഫ് നിലവിൽ വരുന്നത്….

വീട് അടച്ചിടുന്നുണ്ടോ? പ്രത്യേക റീഡിംഗ്, വൈദ്യുതി ബില്‍ മുന്‍കൂട്ടി അടയ്ക്കാം

ദീര്‍ഘ കാലത്തേക്ക് വീട് പൂട്ടിപ്പോകുന്നവര്‍ എന്തുചെയ്യണമെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു.രണ്ട് ബില്ലിംഗ് കാലയളവുകള്‍‍ക്കപ്പുറം റീഡിംഗ് ലഭ്യമാകാതിരുന്നാല്‍ നോട്ടീസ് നല്‍കും. പരിഹാരമായില്ലായെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കും. വീട് അടച്ചിട്ട് പോകുന്നവര്‍ നേരത്തെ വിവരം അറിയിച്ചാല്‍ റീഡിംഗ് എടുക്കുന്നതിനും ആവശ്യമായ തുക മുന്‍‍കൂറായി അടക്കുന്നതിനുമുള്ള സൗകര്യങ്ങള്‍….

വൈദ്യുതി നിരക്ക് കൂടും, പ്രഖ്യാപനം അടുത്തയാഴ്ച

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന യൂണിറ്റിന് 20 പൈസ മുതൽ. പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാവും. ഹൈക്കോടതി സ്റ്റേ ഒഴിവായ സാഹചര്യത്തിലാണ് പ്രഖ്യാപനം. പെൻഷൻ ഫണ്ടിലെ തുക നിരക്ക് വർദ്ധനയിൽ ഇല്ലാത്തതിനാൽ 17 പൈസയുടെ ബാധ്യത ഒഴിവാക്കും. യൂണിറ്റിന് 47 പൈസയാണ് ബോർഡ്….

വൈകിട്ട് 6 മുതൽ 11 വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണം; അഭ്യർഥനയുമായി കെഎസ്ഇബി

വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകിട്ട് 7 മണി മുതൽ രാത്രി 11 മണിവരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി. മഴക്കുറവു മൂലം ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിനു വെള്ളം ഇല്ലാത്തത് വൈദ്യുതി ഉത്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ….

സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിം​ഗ് ഇല്ല; സെപ്തംബർ 4 വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങും

സംസ്ഥാനത്ത് സെപ്റ്റംബർ നാലുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്. പുറത്തുനിന്നും വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുന്നത് തുടരും. സെപ്റ്റംബർ നാലിനാണ് അടുത്ത അവലോകനയോഗം. അന്നാണ് കെഎസ്ഇബിയുടെ ഹ്രസ്വകാല കരാറിനുള്ള ടെണ്ടർ തുറക്കുന്നത്. സ്മാർട്ട് മീറ്റർ പദ്ധതിക്കായുള്ള….

അടുത്ത മാസവും വൈദ്യുതിക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തും; 19 പൈസ ഈടാക്കാന്‍ തീരുമാനം

സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസത്തിലും വൈദ്യുതിക്ക് സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി തീരുമാനം. യൂണിറ്റിന് 10 പൈസയും റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസയും ചേര്‍ത്ത് 19 പൈസ ഈടാക്കാനാണ് തീരുമാനം. പുതിയ കേന്ദ്രനിയമമനുസരിച്ച് യൂണിറ്റിന് 10 പൈസ വരെ സര്‍ചാര്‍ജ് ഈടാക്കാം. രണ്ടു….