Tag: KSEB

വൈദ്യുതി ആനുകൂല്യത്തിന് പ്രത്യേക സർട്ടിഫിക്കറ്റ് തേടി അലയേണ്ട; റേഷൻ കാർഡ് മതി

വൈദ്യുതി ആനുകൂല്യത്തിന് ദാരിദ്ര്യരേഖക്കു താഴെയുള്ള ഭിന്നശേഷിക്കാർ, അർബുദരോഗികൾ എന്നിവർ പ്രത്യേക സർട്ടിഫിക്കറ്റിനായി ഇനി വില്ലേജ് ഓഫിസ് കയറി അലയേണ്ട. ആനുകൂല്യത്തിന് എ.എ.വൈ (അന്ത്യോദയ-അന്നയോജന), പി.എച്ച്.എച്ച് (പ്രിയോറിറ്റി ഹൗസ്ഹോൾഡ്) റേഷൻ കാർഡുകളിൽ ഏതെങ്കിലുമൊന്ന് മതിയെന്ന് കാണിച്ച് കെ.എസ്.ഇ.ബി ഉത്തരവിറക്കി. നടപടികളിലെ സങ്കീർണത കാരണം….

വൈദ്യുതി ബിൽ പണമായി സ്വീകരിക്കുക 1000 രൂപവരെ മാത്രം; ബിൽ അടയ്ക്കാനുള്ള സമയക്രമത്തിലും മാറ്റം

വൈദ്യുതി ബിൽ അടയക്കുമ്പോൾ ഇനി 1000 രൂപവരെ മാത്രമ പണമായി സ്വീകരിക്കൂ. അതിനുമുകളിലുള്ള ബില്ലുകൾ ഓൺലൈനായി അടയ്ക്കണം. തീരുമാനം കർശനമായി നടപ്പാക്കാൻ നിർദേശം നൽകിയിരിക്കുകയാണ് കെഎസ്ഇബി. രണ്ട് കാഷ് കൗണ്ടറുകൾ ഉള്ളിടത്ത് ഒന്ന് നിർത്തലാക്കും. 70 ശതമാനം ബില്ലുകളും ഇപ്പോൾ ഓൺലൈനായാണ്….

വൈദ്യുതി സുരക്ഷ: സ്‌കൂളുകളില്‍ ഒരു മണിക്കൂര്‍ ക്ലാസ് നിര്‍ബന്ധം

സ്‌കൂളുകളിൽ വൈദ്യുതി സുരക്ഷയെപ്പറ്റി ഒരു മണിക്കൂർ ക്ലാസ് നിർബന്ധം. ഇതിനായി എനർജി മനേജ്മെന്റ് സെന്ററും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും ചേർന്ന് തയ്യാറാക്കിയ പരിപാടി പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ അനുമതിയോടെ ഉടൻ നടപ്പാക്കാൻ മന്ത്രി കെ. കൃഷ്ണൻകുട്ടി നടത്തിയ ചർച്ചയിൽ തീരുമാനം. തേവലക്കരയിൽ സ്‌കൂൾവളപ്പിൽ മിഥുൻ എന്ന….

വൈദ്യുതി ഉപയോഗം സുരക്ഷിതമാക്കാം

വീടിന് പുറത്ത് മാത്രമല്ല വീടിന് അകത്തും വൈദ്യുതി ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. വൈദ്യുതി ആഘാതത്തിന്റെ തീവ്രത വൈദ്യുതധാരയുടെ അളവിനെയും അത് ശരീരത്തിലൂടെ ഒഴുകുന്ന ദൈർഘ്യത്തെയും ആശ്രയിച്ചിരിക്കുന്നു. ഇസ്തിരിപ്പെട്ടിയും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുമ്പോൾ സൂക്ഷിക്കാം. ചെറിയ തകരാറുകൾ പോലും വലിയ അപകടങ്ങൾക്ക്….

ജൂണിലെ വൈദ്യുതി ബില്ല് കുറയും; ഇന്ധന സർചാർജ് കുറച്ചു

ജൂൺമാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെ എസ് ഇ ബി. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബിൽ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 1 പൈസയും ഇന്ധനസർചാർജ് ഇനത്തിൽ കുറവ് ലഭിക്കും. പ്രതിമാസ ദ്വൈമാസ ബില്ലുകളിൽ ഇപ്പോൾ….

കേരളത്തിൽ വൈദ്യുതി ഉപഭോഗം കുതിക്കുന്നു, പീക്ക് സമയത്ത് 7,000 മെഗാവാട്ടിലേക്ക്

വൈദ്യുതി വാഹന ചാര്‍ജിങ് കൂടുകയും എസിയുടെ ഉപയോഗം വര്‍ധിക്കുകയും ചെയ്യുന്നതോടെ സംസ്ഥാനത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ വൈദ്യുതിയുടെ ആവശ്യം കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ട്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 2024ല്‍ 5,302 മെഗാവാട്ട് ആയിരുന്നെങ്കില്‍ 2027 ആകുമ്പോള്‍ അത് 7,000 മെഗാവാട്ട് കവിയുമെന്നാണ്….

വൈദ്യുതി ബില്ല് കൂടുതലാണോ? വീട്ടുപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

അശ്രദ്ധയോടെ ഇലക്ട്രിക്ക് ഉപകരണങ്ങൾ ഉപയോഗിച്ചാൽ നിങ്ങളുടെ വൈദ്യുതി ബില്ലും കൂടാൻ കാരണമാകുന്നു. അതിനാല്‍ വീട്ടുപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ. ഉപയോഗ ശേഷം ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യുക വൈദ്യുതി ബില്ല് കുറക്കാൻ ആദ്യമായി ചെയ്യേണ്ട കാര്യം ഇതാണ്. വീടിന്റെ ഓരോ ഭാഗത്തും….

എക്‌സ്‌ട്രാ ഹൈടെൻഷൻ വൈദ്യുതലൈനിനു താഴെ കെട്ടിടനിർമാണത്തിന് പൂർണവിലക്ക് വരുന്നു

66 കെ.വി.മുതൽ മുകളിലേക്കുള്ള വൈദ്യുത ലൈനുകൾക്കു താഴെയാണ് കെട്ടിടനിർമാണത്തിന് പൂർണവിലക്ക് വരുന്നത്. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നൽകുന്ന ‘എതിർപ്പില്ലാരേഖ’യുടെ അടിസ്ഥാനത്തിൽ നടത്തിക്കൊണ്ടിരുന്ന നിർമാണങ്ങൾ ഇനി നടക്കില്ല. കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് കെ.എസ്.ഇ.ബി. ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇത്തരം വൈദ്യുത ലൈൻ….

KSEB വൈദ്യുതി ബില്ലിൽ 35 ശതമാനം ലാഭം നേടാം,​ ചെയ്യേണ്ടത് ഇത്ര മാത്രം

പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈകുന്നേരം ആറ് മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിൽ 25 ശതമാനം അധിക നിരക്ക് ബാധകമാണെന്ന് കെഎസ്ഇബി. എന്നാൽ, രാവിലെ ആറിനും വൈകുന്നേരം ആറിനുമിടയിൽ 10 ശതമാനം കുറവ് നിരക്കിൽ വൈദ്യുതി ഉപയോഗിക്കാൻ കഴിയും…..

സംസ്ഥാനത്ത് വൈദ്യുതി നിരക്ക്‌ കുറയും; ഫെബ്രുവരി മുതൽ യൂണിറ്റിന് 9 പൈസ കുറയും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഫെബ്രുവരി മുതൽ യൂണിറ്റിന് 9 പൈസ കുറയും. ഇന്ധന സർ ചാർജ് 19 ൽ നിന്നും 10 പൈസയായി കുറഞ്ഞതിനാലാണിത്. സ്വമേധയാ പിരിക്കുന്ന 10 പൈസ/യൂണിറ്റിന് പുറമെ വരുന്ന ഇന്ധന സർചാർജ് റെഗുലേറ്ററി കമ്മീഷൻ്റെ അംഗീകാരത്തോടെ പിരിക്കാനും….