Tag: kerala

മാർച്ച് 1 മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകും; പ്രത്യേക നിർദേശവുമായി ഗതാഗത കമ്മീഷണർ

സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍സി ബുക്കുകള്‍ പ്രിന്‍റ് എടുത്ത് നൽകുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി വാഹൻ വെബ്സൈറ്റിൽ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും. മാര്‍ച്ച്….

വീട് വെക്കാനുള്ള അനുമതിക്ക് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

വീട് വെക്കാനുള്ള അർഹതപ്പെട്ടവർക്ക് സമയബന്ധിതമായി അനുമതി നൽകുന്നതിൽ വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാൻ ഡേറ്റാ ബാങ്കിൽപ്പെട്ടാലും നെൽവയൽ-തണ്ണീർത്തട പരിധിയിൽപ്പെട്ടാലും ഗ്രാമപഞ്ചായത്തിൽ 10 സെൻറും നഗരത്തിൽ 5 സെൻറും സ്ഥലത്ത്….

വീണ്ടും റെക്കോർഡിട്ട് സ്വർണവില

സംസ്ഥാനത്ത് പവന് ഇന്ന് 280 രൂപയാണ് ഉയർന്നത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 63,840 രൂപയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്…..

ട്രാൻ. ബസുകളിൽ ഏപ്രിൽ മുതൽ ഓൺലൈൻ ടിക്കറ്റ്

കെ.എസ്.ആർ.ടി.സി ബസുകളിൽ ഏപ്രിൽ മുതൽ ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനം വരും. തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ സംവിധാനമാണ് വ്യാപിപ്പിക്കുന്നത്. ഇതിനായി ക്യൂ.ആർ കോഡ് സംവിധാനമുള്ള ആൻഡ്രോയ്‌ഡ് ടിക്കറ്റ് മെഷീൻ സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ ലഭ്യമാക്കും. ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് ടിക്കറ്റ്….

സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചു; കേരളം ടേക്ക് ഓഫിന് തയ്യാറെന്ന് സംസ്ഥാന ബജറ്റ്

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു എന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണ് ഇപ്പോൾ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബ‍ജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന്….

ഇന്നും നാളെയും താപനില ഉയരും; കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണയിലും അധികം താപനില അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട് കാരണം സൂര്യാഘാതം, സൂര്യാതപം,….

സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച, ബജറ്റ് ചർച്ച ഫെബ്രുവരി 10 മുതൽ

2025-26 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഫെബ്രുവരി 7 വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കും.15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനം ജനുവരി 17നാണ് ആരംഭിച്ചത്. 23ന് ആദ്യഘട്ട സമ്മേളനം അവസാനിച്ചു. വെള്ളിയാഴ്‌ച ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച ശേഷം….

സ്വർണവില   അടുത്തകാലത്തെങ്ങും  കുറയുമെന്ന പ്രതീക്ഷയേ  വേണ്ട, 63000 കടന്ന് സ്വര്‍ണവില

സാധാരണക്കാരെ ഉൾപ്പടെ ആശങ്കയിലാക്കി സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച് 63,240 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,905 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 8,624 രൂപയുമായി…..

കള്ളക്കടല്‍ പ്രതിഭാസം, കടലാക്രമണ സാധ്യത; നാളെ വിവിധ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തീരങ്ങളിൽ നാളെ(5/2/2025) രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെ 0.2 മുതൽ 0.6 മീറ്റർ വരെയും തമിഴ്‌നാട് തീരത്ത് 0.5 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം….

കുതിച്ചുയർന്ന് പൊന്ന്; ഇങ്ങനെ പോയാൽ സ്വർണം വെറും സ്വപ്നമാകും

ഇന്നലെ സ്വർണവിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഇന്ന് വീണ്ടും വില കുതിച്ചുയർന്നു. ഒറ്റയടിക്ക് 840 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി സ്വർണവില 62,000 കടന്ന് മുന്നേറി. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില 62,480 രൂപയാണ്. ഒരു ഗ്രാം 22….