Tag: kerala

വൈദ്യുതി ഉത്പാദനം: അണക്കെട്ടുകളിൽ വെള്ളം 29% മാത്രം; ലോഡ് ഷെഡ്ഡിങ് ദീർഘിപ്പിച്ചേക്കും

കാലവർഷം കുറഞ്ഞതോടെ വൈദ്യുതി ബോർഡിന്റെ സംഭരണികളിൽ ജലനിരപ്പ് കുറഞ്ഞു. സംഭരണികളിലെല്ലാം കൂടി വെള്ളം 29 ശതമാനം മാത്രമാണുള്ളത്. ഈ നില തുടർന്നാൽ വൈദ്യുതിപ്രതിസന്ധി രൂക്ഷമാകും. നിലവിലെ ലോഡ് ഷെഡ്ഡിങ് ദീർഘിപ്പിക്കുന്നതുൾപ്പെടെ കടുത്ത നടപടികളിലേക്ക് വൈദ്യുതിബോർഡിന് നീങ്ങേണ്ടിയും വരും. സംഭരണികളിൽ വെള്ളമില്ലാതെ ആഭ്യന്തര….

മലയാളി ഇന്ന് ബഹിരാകാശത്തേക്ക്! അനിൽ മേനോന്റെ ദൗത്യം രാത്രി 8.17ന്

മലയാളിക്ക് ഇന്ന് അഭിമാന ദിനം. മലയാളിയായ അനിൽ മേനോൻ നാസയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാകുന്നു. ഇന്നാണ് ദൗത്യം. ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്റെയും യുക്രൈൻകാരി എലിസബത്ത് സമോയിലെങ്കോയുടേയും മകനാണ് അനിൽ മേനോൻ. ഡോക്ടർ, മെക്കാനിക്കൽ എഞ്ചിനീയർ, യുഎസ് സ്പേസ് ഫോഴ്സിലെ പൈലറ്റ്….

സ്‌കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കർശനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തസ്‌തിക നിർണയത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും പ്രൊവിഷണൽ സർട്ടിഫിക്കറ്റ് മാത്രമുള്ള സ്കൂ‌ളുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടണമെന്നും ഇല്ലെങ്കിൽ ഈ മാസം 15 മുതൽ ശമ്പളം ലഭിക്കില്ലെന്നുമാണ് ഉത്തരവിലുള്ളത്. പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ കെട്ടിടങ്ങളിൽ ക്ലാസ് നടത്തരുതെന്നും നിർദേശമുണ്ട്. നേരത്തെ ഫിറ്റ്നസ്….

പനി വെറും പനിയല്ല, രണ്ടുദിവസമായിട്ടും പനി കുറഞ്ഞില്ലെങ്കിൽ ചികിത്സ വൈകരുത്

ഇടവിട്ടുള്ള മഴയും കാലാവസ്ഥാ പ്രതിസന്ധികളും മാറിവരുന്നതിനിടെ സംസ്ഥാനത്ത് പലതരം പനികളും വ്യാപിക്കുന്നു. പനിവന്നാൽ ചികിത്സ തന്നെയാണ് പ്രധാനം. വൈറൽ, ഡെങ്കി, എലിപ്പനി തുടങ്ങി പലതരം പനികളാവാം. ഇത് തിരിച്ചറിയണമെങ്കിൽ ചികിത്സ തേടണം. രണ്ടുദിവസമായിട്ടും പനി കുറഞ്ഞില്ലെങ്കിൽ കൃത്യമായി ചികിത്സയുറപ്പാക്കണമെന്ന് ആരോഗ്യ വിദഗ്തര്‍….

വിബി- ജി റാം ജി: കേരളത്തിന് ആദ്യഗഡു 925 കോടി

ജൂലായ് ഒന്നുമുതൽ നിലവിൽ വന്ന വിബി- ജി റാം ജി (വികസിത ഭാരത്- ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ, ഗ്രാമീൺ) പദ്ധതിയുടെ ആദ്യ കേന്ദ്ര ഗഡുവായി കേരളത്തിന് 925.33 കോടി അനുവദിച്ചു. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള വിനിയോഗത്തിനാണിത്…..

ഓണക്കാലത്ത് കേരളത്തിലേക്ക് നൂറ് സ്പെഷ്യൽ ട്രെയിനുകൾ; പ്രഖ്യാപനവുമായി റെയിൽവേ

ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ അധികമായി സര്‍വീസ് നടത്തുമെന്ന പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകളുണ്ടായേക്കും. ഇത് സംബന്ധിച്ച അറിയിപ്പ് വൈകാതെ പ്രതീക്ഷിക്കാം. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് കൂടുതല്‍….

ജൂൺ മഴ കേരളത്തിൽ ഓരോ വര്‍ഷവും 1.4 മില്ലിമീറ്റർ കുറയുന്നു; ഇത്തവണ 34 ശതമാനത്തിന്റെ വ്യത്യാസം

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ സംസ്ഥാനത്ത് ഏകദേശം 34% മഴയുടെ കുറവ് രേഖപ്പെടുത്തി. പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം ശക്തിപ്പെടുന്നതാണ് ഇത്തവണ പൊതുവെ കാലവർഷം ദുർബലമാകാൻ പ്രധാന കാരണമായി നിരീക്ഷിക്കപ്പെടുന്നത്. ബംഗാൾ ഉൾക്കടലിലോ അറബിക്കടലിലോ ഈ….

സംസ്ഥാനത്ത് 10 വർഷത്തിനിടെ 6.2 ലക്ഷം കുട്ടികൾ കുറഞ്ഞു

പോളിയോ നിർമാർജനയത്നത്തിന്റെ ഭാഗമായി തുള്ളിമരുന്ന് ആവശ്യമായ കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് ഓരോവർഷവും കുറയുന്നു. 10 വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായത്. ജനനനിരക്കിലെ ഇടിവാണ് കാരണം. 2016-ൽ അഞ്ചുവയസ്സിൽ താഴെയുള്ള 26 ലക്ഷം കുട്ടികളെയാണ് വാക്‌സിനേഷനു പരിഗണിച്ചത്. എന്നാൽ, ഇത്തവണ അത്….

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും

ബംഗാൾ, പസഫിക് ഉൾക്കടലുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും ഇന്നും നാളെയും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിൽ ന്യൂന മർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും….

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കാനുള്ള പരമ്പരാഗത കേരളീയ വസ്ത്രധാരണരീതിയിൽ മാറ്റം വരുത്തില്ലെന്ന് ക്ഷേത്രഭരണ സമിതി കേരള ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കണമെന്ന അന്നത്തെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിനെതിരായ കേസ് ഹൈക്കോടതി തീർപ്പാക്കി. 2016-ലാണ് ക്ഷേത്രത്തിൽ ചുരിദാർ അനുവദിച്ചുകൊണ്ട്….