അതിതീവ്ര മഴ സാധ്യതയെത്തുടർന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് (ഓഗസ്റ്റ് 6, വ്യാഴം) കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചു.. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നതു കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്. മറ്റെല്ലാ ജില്ലകളിലും യെലോ അലർട്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും നാളെയും മധ്യ, വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കു കാരണമായേക്കുമെന്നു സൂചന. ചുഴലിക്കാറ്റ് നേരിട്ട് ഇന്ത്യയെയോ കേരളത്തെയോ ബാധിക്കില്ലെങ്കിലും പടിഞ്ഞാറു ഭാഗത്ത് ഇന്ത്യയോടു കൂടുതൽ അടുക്കുന്നതിനാൽ അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾ കേരളത്തിലെ കാലവർഷക്കാറ്റിന്റെ നീക്കത്തെയും ബാധിക്കും. ഡോൾഫിൻ സൃഷ്ടിക്കുന്ന ന്യൂനമർദം കേരളത്തിലെ കാറ്റിന്റെ വേഗം കൂടാനും കാരണമായേക്കും
