Tag: kerala

കേരളത്തിൽ ഒരു വർഷം കുടുംബകോടതികളിൽ എത്തുന്നത് 30000 വിവാഹമോചന കേസുകൾ

സംസ്ഥാനത്ത് ഒരുവർഷം രജിസ്റ്റർ ചെയ്യുന്നത് 1.10 ലക്ഷം വിവാഹം. ഒരു വർഷം വിവാഹമോചനം തേടി കുടുംബകോടതികളിൽ എത്തുന്നതാകട്ടെ ശരാശരി 30,000 കേസുകൾ. വിവാഹമോചനം തേടുന്നവരിലേറെയും മുൻ വർഷങ്ങളിൽ വിവാഹം ചെയ്തവരാണെങ്കിലും ആയുസ്സില്ലാത്ത ദാമ്പത്യബന്ധങ്ങളുടെ എണ്ണം വർഷാവർഷം കൂടുകയാണെന്ന് ഇതു വെളിപ്പെടുത്തുന്നു. ബന്ധം….

വീണ്ടും 82000 കടന്ന് സ്വർണവില; റെക്കോർഡ് വില കണ്ട് ഞെട്ടി ഉപഭോക്താക്കൾ

റെക്കോര്‍ഡ് വീണ്ടും തിരുത്തിക്കുറിച്ച് സ്വര്‍ണം. ഇന്ന് വീണ്ടും സ്വര്‍ണവില പവന് 82000 രൂപയ്ക്ക് മുകളിലാണ്. പവന് വില 600 രൂപ വര്‍ധിച്ച് 82,240 രൂപയായി. ഗ്രാമിന് 75 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 10,280 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം….

തുലാവർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം; രാത്രിയിൽ ഇടിമിന്നലോടെ മഴ

വടക്കുകിഴക്കൻ മൺസൂണാണ് കേരളത്തിന്റെ തുലാവർഷം. തുലാമാസത്തിൽ തുടങ്ങുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മഴക്കാലമാണിത്. ഒക്ടോബർ മുതൽ ഡിസംബർ വരെ ഇത് നീളും. ഡിസംബർ അവസാനത്തോടെ മഴയ്ക്ക് ശക്തി കുറഞ്ഞു തുടങ്ങും. ഒക്ടോബറിലാണ് കൂടുതൽ മഴ ലഭിക്കുക. കനത്ത മഴയും ഇടിമിന്നലുമാണ് തുലാവർഷത്തിന്റെ പ്രത്യേകത…..

സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി. ഗ്രാമിന് ഇന്ന് 80 രൂപ വർദ്ധിച്ച് 10260 രൂപയും പവന് 640 രൂപ വര്‍ദ്ധിച്ച് 82080 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 3681 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08 ആണ്. 18,14,9 കാരറ്റുകൾക്കും അനുപാതികമായ വില….

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധനവിന് മുഖ്യമന്ത്രിയുടെ വിലക്ക്

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സാധ്യതയില്ലെന്നു സൂചന. ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ കമ്മിഷന്റെ ശുപാര്‍ശ അടങ്ങിയ ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയെങ്കിലും തല്‍ക്കാലം നടപടി വേണ്ടെന്ന് മുഖ്യമന്ത്രി….

ഡ്രൈവിങ് ലൈസന്‍സ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം; ഇനി 18 ഉത്തരങ്ങള്‍ ശരിയാകണം

ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം. നിലവിലെ 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളുണ്ടാകും. ജയിക്കാൻ 18 ഉത്തരങ്ങൾ ശരിയാക്കണം. ഓരോ ഉത്തരം മാർക്ക് ചെയ്യാൻ 30 സെക്കൻഡുകൾ നൽകും. പുതിയ സമ്പ്രദായം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. റോഡ്….

ഏക കിടപ്പാടം സംരക്ഷണ ബിൽ കരടിന് മന്ത്രിസഭാ അംഗീകാരം

2025ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ കരടിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ മനപ്പൂർവമായി വീഴ്ച വരുത്താത്ത തിരിച്ചടവ് മുടങ്ങിയെന്ന് നിർദിഷ്ട സമിതികൾ കണ്ടെത്തിയ കേസുകളിൽ അവരുടെ ഏക പാർപ്പിടം നഷ്ടപ്പെടുമെന്ന അവസ്ഥ വരുമ്പോൾ പാർപ്പിടാവകാശം….

അമീബിക് മസ്തിഷ്കജ്വരം: കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗബാധ

അമീബിക് മസ്തിഷ്കജ്വരം മൂലം ഈ വർഷം 16 പേർ മരിച്ചെങ്കിലും പ്രതിരോധത്തിനും പഠനത്തിനും ഫലപ്രദമായ ഏകോപനമില്ലെന്ന് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. 1971 മുതൽ രാജ്യത്ത് അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ.  മലിനജലത്തിൽ കുളിക്കുന്നവർക്കാണ് രോഗം….

ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി

ആഗോള അയ്യപ്പ സംഗമം നടത്താൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ അനുമതി. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ച് ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികളിൽ വിധി പറഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. സാധാരണ അയ്യപ്പ ഭക്തരുടെ….

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംബോധന ചെയ്യുമ്പോൾ ‘ബഹു.’ ചേർക്കണം

സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുമ്പോൾ മന്ത്രിമാരെ ഇനി ‘ബഹു’ എന്ന് അഭിസംബോധന ചെയ്യണമെന്ന് നിർദേശം. പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പാണ് ഇതുസംബന്ധിച്ച് പുതിയ സർക്കുലർ പുറത്തിറക്കിയത്. സർക്കാർ സേവനങ്ങളിൽ പരാതി നൽകുന്ന സാധാരണക്കാർക്ക് പോലും ഇനി….