Tag: kerala

പെൻഷൻകാർ ആദായനികുതി സ്റ്റേറ്റ്മെന്റും മസ്റ്ററിംഗും പൂർത്തിയാക്കണം

ട്രഷറിയിൽ നിന്ന് നേരിട്ടും ബാങ്ക് മുഖേനയും പെൻഷൻ കൈപ്പറ്റുന്ന സംസ്ഥാന പെൻഷൻകാർ 2025-26 സാമ്പത്തിക വർഷത്തെ പെൻഷനിൽ നിന്ന് നിയമപ്രകാരം കുറവ് വരുത്തേണ്ടതായ ആദായനികുതി സംബന്ധിച്ച ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് ഇതുവരെ സമർപ്പിക്കാത്തവരും റിവൈസ്ഡ് ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് സമർപ്പിക്കേണ്ടവരും 2026 ജനുവരി 25-ന്….

കേരളത്തിൽ ആദ്യമായി ഗർഭാശയം മാറ്റിവെക്കൽ ശസ്ത്രക്രിയ വരുന്നു

ഒരു കുഞ്ഞിനായി കൊതിയോടെ കാത്തിരിക്കുന്ന യുവതികൾക്ക് പ്രതീക്ഷയേകി കേരളത്തിൽ ആദ്യമായി ഗർഭാശയം മാറ്റിവെക്കൽ ശസ്ത്രക്രിയ വരുന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി ഇതിന് സജ്ജമായി അനുമതിക്ക് കെ സോട്ടോക്ക് അപേക്ഷ നൽകി. അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് അനുമതി നൽകേണ്ട സർക്കാർ ഏജൻസിയാണ്….

15-ാം നിയമസഭയുടെ അവസാന സമ്മേളനം 20ന് തുടങ്ങും

പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങുമെന്ന് സ്പീക്കര്‍ എഎൻ ഷംസീര്‍ പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപനം 20ന് നടക്കും. 32 ദിവസത്തെ നിയമസഭാ സമ്മേളനമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന ബജറ്റ് ജനുവരി 29ന് അവതരിപ്പിക്കുമെന്നും സ്പീക്കര്‍ എഎൻ ഷംസീര്‍ പറഞ്ഞു…..

ജയിൽ പുള്ളികളുടെ വേതനം കുത്തനെ വർധിപ്പിച്ചു; സ്കിൽഡ് ജോലികൾക്ക് ദിവസവും 620 രൂപ വരെ

കേരളത്തിലെ ജയിലുകളിലുള്ള തടവു പുള്ളികളുടെ ദിവസ വേതനം പത്ത് മടങ്ങ് വരെ വർധിപ്പിച്ചു. സ്കിൽഡ് ജോലികളിൽ ഏർപ്പെടുന്നവരുടെ വേതനം 620 രൂപയാക്കി. നേരത്തെ ഇത് 152 രൂപയായിരുന്നു. സെമി സ്കിൽഡ് ജോലികളിൽ ഏർപ്പെടുന്നവരുടെ വേതനം 127 ൽനിന്ന് 560 രൂപയായും അൺ….

സംസ്ഥാനമൃഗവും പക്ഷിയുംപോലെ കേരളത്തിന് ഇനി സ്വന്തം ബാക്ടീരിയയും

സംസ്ഥാന മൃഗവും പക്ഷിയുമൊക്കെപ്പോലെ കേരളത്തിനു സ്വന്തമായി ബാക്‌ടീരിയയും വരുന്നു. ഏറ്റവും ഗുണകരമായ ബാക്‌ടീരിയ ഏതെന്നു നിർണയിക്കാൻ സംസ്ഥാന ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ വിദഗ്ധസമിതിയെ സർക്കാർ നിയോഗിച്ചു. ശാസ്ത്രജ്ഞരും സംസ്ഥാന ജൈവവൈവിധ്യബോർഡ് പ്രതിനിധികളുമൊക്കെ ഉൾപ്പെട്ടതാണ് സമിതി. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിനുപുറമേ കൃഷിയിലും വ്യവസായത്തിലുമൊക്കെ….

വന്ദേഭാരത് സ്ലീപ്പർ ഉടൻ: കേരളത്തിൽ പരിഗണിക്കുന്നത്‌ മൂന്ന് റൂട്ടുകൾ

കേരളത്തിലേക്ക് വന്ദേഭാരത് സ്ലീപ്പർ ഓടിക്കാൻ റെയിൽവേക്ക് മുന്നിലുള്ളത് മൂന്ന് പ്രധാന റൂട്ടുകൾ. തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ബെംഗളൂരു, തിരുവനന്തപുരം-മംഗളൂരു എന്നിവ. തിരുവനന്തപുരത്തുനിന്ന് ചെന്നൈ, ബെംഗളൂരു റൂട്ടുകൾക്കാണ് മുൻഗണന. നിലവിൽ ഓടുന്ന രണ്ട് വന്ദേഭാരത് എക്സ്പ്രസുകളുടെ വരുമാനം തിരുവനന്തപുരം-മംഗളൂരു റൂട്ടിന് അനുകൂലഘടകമാണ്. കേരളം, തമിഴ്നാട് നിയമസഭാ….

സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഇനി ഹൈ സ്പീഡ്; വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന തീരുമാനങ്ങളും പദ്ധതികളും വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഈ മാസം 20ന് നിയമസഭ ചേരും മുന്‍പ് പ്രധാന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ് മന്ത്രിമാരും ഓഫിസുകളും. നിയമസഭാ സമ്മേളനത്തിനിടെ  തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നതിനാല്‍ എല്ലാം ഇനി അതിവേഗ മോഡിലേക്ക് മാറ്റാനാണ്….

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈമാസം 13 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ജനുവരി 13 മുതൽ അനിശ്ചിതകാലത്തേക്ക് അധ്യാപനം നിർത്തും. തുടർന്നുള്ള ആഴ്ച്ച മുതൽ അടിയന്തിരമല്ലാത്ത ചികിത്സകളും നിർത്തിവയ്ക്കുവാനാണ് KGMCTA തീരുമാനം. ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ശമ്പള- ഡി.എ. കുടിശ്ശിക നൽകുക, തുടങ്ങി….

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി: 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമാകും

ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖക്കും സമീപം ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായിസ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരുന്ന 24 മണിക്കൂറിൽ ഇത് കൂടുതൽ ശക്തിപ്പെട്ട് അതി തീവ്രന്യൂനമർദമായി മാറാൻ സാധ്യതയെന്നും….

ആറുവരി ദേശീയപാത; ബൈക്കിനും ഓട്ടോയ്ക്കും നോ എൻട്രി

സംസ്ഥാനത്തെ ആറുവരി ഹൈവേകളിൽ അപകടം ഒഴിവാക്കാൻ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകൾക്കും വിലക്കേർപ്പെടുത്തും. സർവീസ് റോഡ് ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രമാകും ദേശീയപാതയിൽ കയറാൻ അനുവദിക്കുക. റോഡ് അപകടനിരക്ക് കൂടിയ സാഹചര്യം കൂടി പരിഗണിച്ചാണ് നടപടി. ദേശീയപാതാ നിർമാണം പൂർത്തിയാകുന്നതോടെ നിയന്ത്രണം നടപ്പാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ….