Tag: kerala

ബാസിലസ് സബ്റ്റിലിസ്: കേരളത്തിന്‍റെ ഔദ്യോഗിക സൂക്ഷ്മജീവി; ചൂടുവെള്ളത്തിലിട്ടാലും ചാകില്ല

കേരളത്തിന്റെ ഔദ്യോഗിക മൃഗം, പക്ഷി, വൃക്ഷം, ഫലം, പുഷ്‌പം എന്നിവയെപ്പോലെ സ്വന്തമായൊരു സംസ്ഥാന സൂക്ഷ്മാണു (മൈക്രോബ്) കൂടി എത്തിയിരിക്കുകയാണ്. 2025 നവംബർ 20-ന് പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം ‘ബാസിലസ് സബ്റ്റിലിസ്’ (Bacillus subtilis) എന്ന ബാക്‌ടീരിയയെയാണ് സംസ്ഥാന സൂക്ഷ്മജീവിയായി പ്രഖ്യാപിച്ചിരിക്കുന്നത്…..

പത്താംക്ലാസ് പരീക്ഷയ്ക്ക് വിദ്യാർഥികളെ സജ്ജമാക്കുന്നതിന് ’മുന്നൊരുക്കം’ പ്രോ​ഗ്രാമുമായി കൈറ്റ് വിക്ടേഴ്‌സ്

പത്താം തരം പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർഥികൾക്കായി കൈറ്റ് വിക്ടേഴ്‌സ് ‘മുന്നൊരുക്കം’ പ്രോഗ്രാം സംഘടിപ്പിക്കുന്നു. പാഠ്യപദ്ധതി പരിഷ്ക്കരണത്തെത്തുടർന്നുള്ള പുതിയ പരീക്ഷാ രീതികളും മാതൃകാ ചോദ്യങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്ന പ്രോഗ്രാം കൈറ്റ് വിക്ടേഴ്സിൽ ആരംഭിച്ചു. എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കുള്ള ക്ലാസുകളാണ് ആദ്യ ഘട്ടത്തിൽ….

ഡ്രൈവിങ് ടെസ്റ്റ് പാസായവർക്ക് സൂപ്പർ ചെക്കിങ്; ഇതിൽ തോറ്റാൽ കിട്ടിയ ലൈസൻസ് മരവിപ്പിക്കും

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർ ഉന്നത ഉദ്യോഗസ്ഥർ നടത്തുന്ന സൂപ്പർ ചെക്കിങ്ങിൽ പരാജയപ്പെട്ടാൽ ലൈസൻസ് മരവിപ്പിക്കും. നിശ്ചിതദിവസത്തിനുശേഷം വീണ്ടും ടെസ്റ്റിന് ഹാജരാകേണ്ടിവരും. ഇതിൽ പാസായാലേ ലൈസൻസ് പുനഃസ്ഥാപിക്കൂ. ജോ. ആർ.ടി.ഒ., ആർ.ടി.ഒ.മാരാണ് പരിശോധന നടത്തേണ്ടത്. ഒരാളുടെ ഡ്രൈവിങ് കഴിവ് പുനഃപരിശോധിക്കാനുള്ള അധികാരം ലൈൻസിങ്….

സ്വർണത്തിന് ഇന്ന് കുറഞ്ഞത് 6,640 രൂപ, പവന് 1,11,120 രൂപയായി

സ്വർണ വിലയിൽ കനത്ത ഇടിവ് തുടരുന്നു. തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ പവന്റെ വിലയിൽ 6,640 രൂപയാണ് കുറഞ്ഞത്. ഇതോടെ 20,040 രൂപയാണ് നാല് ദിവസത്തിനിടെ കുറഞ്ഞത്. 13,890 രൂപയാണ് ഗ്രാമിന്. 14,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം. രാജ്യാന്തര വിപണിയിൽ സ്പോട് ഗോൾഡ്….

ഫെബ്രുവരിയിൽ കേരളത്തിൽ ചൂട് കൂടും

ജനുവരിയിൽ ഇത്തവണ ലഭിച്ചത് 55% അധിക മഴയെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. 7.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട ജനുവരിയിൽ കേരളത്തിന് ലഭിച്ചത് 11.4 മില്ലിമീറ്ററാണ്. കഴിഞ്ഞ വർഷം 5.5 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇത്തവണ കൂടുതൽ മഴ….

സ്വർണവിലയിൽ വീണ്ടും ഇടിവ്, പവന് 6,320 രൂപ കുറഞ്ഞു

കുതിച്ചുകയറിയതിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. ഗ്രാമിന് 790 രൂപ കുറഞ്ഞു. സ്വര്‍ണവില പവന് 6320 രൂപ കുറഞ്ഞ് 1,17,760 രൂപയിലെത്തി. 14,720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. നിക്ഷേപകർ….

ആരാധനാലയങ്ങൾക്ക് ഭൂമി പതിച്ചുനൽകൽ; വ്യവസ്ഥകളിൽ വീണ്ടും മാറ്റം, വാണിജ്യാവശ്യമെങ്കിൽ കമ്പോളവില നൽകണം

ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ, കലാ സാംസ്കാരിക സംഘടനകൾ, വായനശാലകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവ മതിയായ രേഖകളില്ലാതെ കൈവശംവെച്ചിട്ടുള്ള ഭൂമി പതിച്ചുനൽകുന്നതിനുള്ള നിബന്ധനകളിൽ വീണ്ടും മാറ്റം. കൈവശഭൂമി നിലവിൽ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണെങ്കിൽ കമ്പോളവില ഈടാക്കി അത് പതിച്ചുനൽകും. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിയുണ്ടെങ്കിൽ അത് ഒഴിവാക്കി….

സ്വർണവില കുത്തനെ ഇടിഞ്ഞു; വെള്ളി വിലയിലും ഇടിവ്

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നാണ് സ്വർണവില താഴേക്ക് പോയത്. ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം പവന് 5,240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. സ്വർണത്തിന് പിന്നാലെ വെള്ളി….

ബിരുദതലംവരെ പഠനം ഇനി സൗജന്യം- ബജറ്റിൽ പ്രഖ്യാപനവുമായി ധനമന്ത്രി

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ പുതിയ ചരിത്രമെഴുതി സംസ്ഥാന ബജറ്റ്. പ്ലസ് ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിൻ്റെ പ്രയോജനം….

പെട്രോൾ ഓട്ടോ ഇലക്ട്രിക്കിലേക്ക് മാറാൻ 40000 ബോണസ്, പലിശ ഇളവ് വേറെയും

ബജറ്റിൽ വമ്പൻ പദ്ധതികളാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസമായി ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തെ ഒരു ഇലക്ട്രിക് വാഹന ഹബ്ബാക്കി മാറ്റുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണിത്. പഴയ പെട്രോൾ, ഡീസൽ ഓട്ടോകൾ മാറ്റി ഇലക്ട്രിക് ഓട്ടോകളിലേക്ക് മാറാൻ….