Tag: kerala

തട്ടിപ്പ് വ്യാപകം; പഴയ വാഹനങ്ങൾ അംഗീകൃത ഡീലർമാരിൽ നിന്ന് മാത്രം വാങ്ങണമെന്ന് ട്രാൻ.കമ്മീഷണർ

ഉപയോഗിച്ച വാഹനങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും അംഗീകൃത യൂസ്‌ഡ് കാർ ഡീലർമാർ വഴി മാത്രമായിരിക്കണമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചക്കിലം. അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർ സജീവമാണ്. ഇത്തരത്തിലുള്ള ഡീലർമാരിൽ നിന്ന് വാഹനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത്….

ഡിജിറ്റൽ ആസക്തിയെ പ്രതിരോധിക്കാം

വ്യക്തികൾ ഡിജിറ്റൽ ഉപകരണങ്ങളെയും (സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ) ഡിജിറ്റൽ ഉള്ളടക്കത്തെയും (സോഷ്യൽ മീഡിയ, ഗെയിമുകൾ, വീഡിയോ പ്ലാറ്റ്‌ഫോമുകൾ, ഓൺലൈൻ ഷോപ്പിംഗ്) അമിതമായി ആശ്രയിക്കുന്ന അവസ്ഥയാണ് ഇന്ന്. മറ്റ് ആസക്തികളെപ്പോലെ തന്നെ ഡിജിറ്റൽ ആസക്തിയും ഒരു വ്യക്തിയുടെ ദൈനംദിന ജീവിത പ്രവർത്തനങ്ങളെയും സാമൂഹിക….

സെൻസസിനൊപ്പം ജനസംഖ്യാ രജിസ്റ്റർ നടത്തുന്നത് വിലക്കി

അടുത്ത വർഷം സംസ്ഥാനത്ത് സെൻസസ് തുടങ്ങാനിരിക്കെ, അതിനൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കുന്നത് വിലക്കി സംസ്ഥാന സർക്കാർ അസാധാരണ ഉത്തരവിറക്കി. ദേശീയ ജനസംഖ്യാ രജിസ്റ്റർ നടത്താൻ കേന്ദ്രസർക്കാർ ഉത്തരവായിട്ടില്ല. അങ്ങനെ ചെയ്യാൻ സാധ്യതയുണ്ടെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. 2021ൽ സെൻസസ് തുടങ്ങാനിരിക്കെ….

സർക്കാർ ജീവനക്കാർക്ക് ആഴ്‌ചയിൽ അഞ്ചുദിവസം മാത്രം ജോലി; നിർദേശത്തിന് തത്വത്തിൽ അംഗീകാരം

സർക്കാർ ഓഫീസുകളില്‍ ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിവസം എന്ന നിർദ്ദേശം തത്വത്തിൽ അംഗീകരിച്ച് സർക്കാർ ജീവനക്കാരുടെ സംഘടന പ്രതിനിധികൾ. ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗത്തിലാണ് നിലപാട് അറിയിച്ചത്. പ്രതിദിന പ്രവർത്തി സമയം കൂട്ടുന്ന കാര്യത്തിലും എതിർപ്പില്ലെന്ന നിലപാടിലാണ് ജീവനക്കാർ. അതേസമയം,….

ലേണേഴ്‌സ് ലൈസൻസ് പുതുക്കാൻ കണ്ണുപരിശോധന ഒഴിവാക്കി

ലേണേഴ്‌സ്‌ ലൈസൻസ് പുതുക്കുന്നതിനുള്ള കണ്ണുപരിശോധന മോട്ടോർവാഹനവകുപ്പ് ഒഴിവാക്കി. ലേണേഴ്സ് ലൈസൻസിന് ആറുമാസമാണ് കാലാവധി. ഇതിനുള്ളിൽ ലൈസൻസ് നേടാൻ കഴിയാത്തവർക്ക് ലേണേഴ്‌സ്‌ ലൈസൻസ് പുതുക്കേണ്ടിവരും. വീണ്ടും കണ്ണുപരിശോധന നടത്തി സാക്ഷ്യപത്രം ഹാജരാക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. ലൈസൻസ് ടെസ്റ്റ് പാസാകുന്ന ദിവസംതന്നെ ഡിജിറ്റൽ ലൈസൻസ്….

ഉദ്ഘാടനത്തിനൊരുങ്ങി പെരുമ്പളം പാലം: സംസ്ഥാനത്തെ ഏറ്റവും വലിയ പാലത്തിന്റെ നിർമാണ ചെലവ് 100 കോടി

സംസ്‌ഥാനത്തെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ പെരുമ്പളം പാലം ഉദ്ഘാടനത്തിനൊരുങ്ങി. വേമ്പനാട്ടു കായലിനു കുറുകെ അരൂക്കുറ്റിയിൽ നിന്ന് പെരുമ്പളം ദ്വീപിലേക്ക് 1157 മീറ്റർ നീളത്തിലാണ് പെരുമ്പളം പാലം യാഥാർഥ്യമാകുന്നത്. 11 മീറ്റർ വീതിയാണ് പാലത്തിനുള്ളത്. 7.5 മീറ്റർ വീതിയിൽ ഇരുവരിപ്പാതയും ഇരുവശങ്ങളിലും 1.5….

അവയവദാനം; കഴിഞ്ഞവർഷം 42 വൃക്ക, 21 കരൾ, ഏഴ് ഹൃദയം എന്നിവ ദാനം ചെയ്യപ്പെട്ടു

അവയവദാനം ചെയ്യുന്നവരുടെ എണ്ണത്തിൽ ആശ്വാസകരമായ വർധനയാണ് ഏതാനുംവർഷങ്ങളായി കേരളത്തിൽ. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റേഷൻ ഓർഗനൈസേഷന്റെ (കെ സോട്ടോ) കണക്കുപ്രകാരമാണിത്. കഴിഞ്ഞവർഷം 42 പേർ വൃക്കദാനംചെയ്തു. 45 പേർ കോർണിയ നൽകി. കരൾ 21 പേരും ഹൃദയം ഏഴുപേരും….

മദ്യപിച്ച് വാഹനമോടിച്ചു; കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലൈസൻസ് നഷ്ടമായത് 3,305 പേർക്ക്

കഴിഞ്ഞവർഷം സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ പേർക്ക് ലൈസൻസ് നഷ്ടമായത് മദ്യപിച്ച് വാഹനമോടിച്ചതിനാണ്. 2025 സെപ്റ്റംബർവരെയുള്ള കണക്കുപ്രകാരം 3,305 പേരാണ് താത്കാലിക ലൈസൻസ് റദ്ദാക്കൽ നടപടിക്ക് വിധേയരായത്. ആകെ ലൈസൻസ് റദ്ദാക്കിയതിൻ്റെ 37 ശതമാനത്തോളംപേരും ഈ വിഭാഗത്തിൽപ്പെടുന്നവരാണെന്ന് മോട്ടോർ വാഹനവകുപ്പിൽനിന്ന് ലഭിച്ച വിവരാവകാശരേഖയിൽ പറയുന്നു…..

സംസ്ഥാനത്ത് സ്വർണവില പവന് ഒറ്റയടിക്ക് കൂടിയത് 4840 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് ഓൾ കേരള ഗോൾഡ് ആന്‍റ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം ഒറ്റയടിക്ക് 22 കാരറ്റ് സ്വർണം പവന് 4840 രൂപയാണ് കൂടിയത്. ഇന്നത്തെ സ്വർണവില ഇങ്ങനെ : 22 ഗ്രാം….

തിരുവനന്തപുരം മുതൽ തൃശൂർ വരെ ആദ്യഘട്ടം; RRTSമായി സർക്കാർ മുന്നോട്ട്

തിരുവനന്തപുരം – കാസർകോട് അതിവേഗ പാതയായ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം(ആർആർടിഎസ്) പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. പദ്ധതിയുടെ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഗതാഗത വകുപ്പാണ് ഇത് സംബന്ധിച്ച മാർഗനിർദേശം കണക്കെയുള്ള ഉത്തരവിറക്കിയത്. തിരുവനന്തപുരം മുതൽ കാസർകോട്….