Tag: india

പെരുമാറ്റച്ചട്ടലംഘനം; സി വിജില്‍ ആപ്പ് വഴി പരാതി നല്‍കാം

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടലംഘനം ഉൾപ്പെടെ പരാതികളും ക്രമക്കേടുകളും ജനങ്ങൾക്ക് സി– വിജിൽ ആപ്പ് വഴി അറിയിക്കാം. പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ സി വിജിൽ (cVIGIL) എന്ന് സെർച്ച് ചെയ്താൽ ആപ്പ് ലഭിക്കും. പരാതി കിട്ടി 100 മിനിറ്റിനുള്ളിൽ….

ലോക്സഭ തെരഞ്ഞെടുപ്പ്: കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ്

ഡല്‍ഹി: രാജ്യത്തെ 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ കേരളത്തിൽ ഏപ്രിൽ 26 ന് തെര‍ഞ്ഞെടുപ്പ് നടക്കും. എല്ലാ….

85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും,40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും ‘വോട്ട് ഫ്രം ഹോം’

ദില്ലി: ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും ‘വോട്ട് ഫ്രം ഹോം’ സൗകര്യം പ്രയോജനപ്പെടുത്താം. അതായത് വീട്ടില്‍വച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം. ദില്ലിയില്‍ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രായാധിക്യം മൂലം….

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തീയതി നാളെ പ്രഖ്യാപിക്കും

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തീയതികൾ ശനിയാഴ്‌ച പ്രഖ്യാപിക്കും. വൈകീട്ട്‌ മൂന്ന്‌ മണിക്കാണ്‌ ചീഫ്‌ ഇലക്ഷൻ കമ്മീഷണറുടെ വാർത്താസമ്മേളനം. തീയതികൾ തെരഞ്ഞെടുപ്പ്‌ കമീഷൻ യോഗത്തിൽ ധാരണയായി. ഏഴു ഘട്ടങ്ങളിലാവും തെരഞ്ഞെടുപ്പ്. ആന്ധ്ര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികളും നാളെ പ്രഖ്യാപിക്കും.

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു

ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരാണ് ചുമതലയേറ്റത്. തെരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച്….

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകുക. അതേസമയം, സമഗ്രമായ റിപ്പോർട്ടിൽ ഒറ്റ പദ്ധതി മുന്നോട്ട് വയ്ക്കുമെന്നാണ് സൂചന. 2029-ൽ തെരഞ്ഞെടുപ്പ്….

കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് മംഗലാപുരം വരെ നീട്ടി

തിരുവനന്തപുരം: കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് സർവീസ് മംഗലാപുരം വരെ നീട്ടി. പുതിയ സർവീസിന്‍റെ ഫ്ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നിർവഹിക്കും. നാളെ സ്‌പെഷ്യൽ സർവീസ് 9.15ന് മംഗലാപുരത്ത് നിന്ന് ആരംഭിക്കും. മംഗലാപുരത്ത് നിന്ന് രാവിലെ 6.10ന് ആരംഭിക്കുന്ന സർവീസ് 3.10ന് തിരുവനന്തപുരത്ത്….

പാചക വാതക വില 100 രൂപ കുറച്ചു; വനിതാ ദിന സമ്മാനമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് എൽപിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ ദിന സമ്മാനമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കഴിഞ്ഞാഴ്ച്ചയാണ് 26 രൂപയാണ് വർധിപ്പിച്ചത്.  ഇതോടെ സിലിണ്ടർ വില 1806….

രാജ്യത്തെ ആദ്യ അണ്ടര്‍ വാട്ടര്‍ മെട്രോ പാത കൊല്‍ക്കത്തയില്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. പശ്ചിമ ബംഗാളിലെ കൊൽക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് കോറിഡോറിൻ്റെ ഭാഗമായ ഹൗറ മൈദാൻ- എസ്പ്ലനേഡ് സെക്ഷനിലാണ് ഈ അണ്ടർ വാട്ടർ സർവീസുള്ളത്. ഹൂഗ്ലി നദിക്കടിയിലൂടെയാണ് പാത കടന്നുപോകുന്നത്…..

തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായി, തീയതി അടുത്തയാഴ്ച അവസാനം പ്രഖ്യാപിച്ചേക്കും

2024 ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് രണ്ടാം വാരം പ്രഖ്യാപിച്ചേക്കും. മാര്‍ച്ച് പതിനാലിനോ പതിനഞ്ചിനോ തീയതി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ലേതിന് സമാനമായി ഏഴ് ഘട്ടങ്ങളായായിരിക്കും വോട്ടെടുപ്പ്. ആദ്യ ഘട്ടം ഏപ്രില്‍ രണ്ടാം വാരമായിരിക്കുമെന്ന് ദേശീയ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട്….