Tag: india

ട്വിറ്ററിന് ബദലായി അവതരിപ്പിച്ച ഇന്ത്യൻ ആപ്പ് ‘കൂ’ അടച്ചുപൂട്ടുന്നു

ആഗോളതലത്തിൽ മികച്ച സ്വീകാര്യതയുള്ള ട്വിറ്ററിന്റെ (ഇപ്പോൾ എക്സ്) ‘ഇന്ത്യൻ ബദലെന്ന’ വിശേഷണവുമായി ഉപയോക്താക്കളിലേക്ക് എത്തിയ കൂ (Koo ) പ്രവർത്തനം അവസാനിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധി കടുത്ത പശ്ചാത്തലത്തിലാണിത്. 2020ലായിരുന്നു കൂ പ്രവർത്തനം ആരംഭിച്ചത്. അപ്രമേയ രാധാകൃഷ്‌ണ, മായങ്ക് ബിദവത്ക എന്നിവരായിരുന്നു സ്‌ഥാപകർ…..

2000 രൂപ നോട്ടുകൾ കൈയിലുള്ളവർക്ക് ആർബിഐയുടെ അറിയിപ്പ്

വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരത്തിന്‍റെ 97.87 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. ജൂൺ 28 വരെയുള്ള കണക്ക് പ്രകാരം ഇനി തിരിച്ചെത്താനുള്ളത് 7,581 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ്. രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നും ആർബിഐ അറിയിച്ചു. കഴിഞ്ഞവർഷം….

ഐപിസിയും സിആർപിസിയും ഇനി ചരിത്രത്തിന്‍റെ ഭാഗം; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമായി. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിത, സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിത ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ….

ഇന്ത്യയിൽ നിന്ന് ഈ വർഷം വിദേശത്തേക്ക് കുടിയേറാനിരിക്കുന്നത് 4300 കോടീശ്വരന്മാർ

ഈ വർഷം ഇന്ത്യയിൽ നിന്ന് 4300 കോടീശ്വരന്മാർ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുമെന്ന് റിപ്പോർട്ട്. ഏറ്റവുമധികം കോടീശ്വരന്മാർ കുടിയേറാൻ ആഗ്രഹിക്കുന്നത് യുഎഇയിലേക്കാണ്. 2024ൽ ഇന്ത്യയിൽ നിന്ന് 4300 കോടീശ്വരന്മാർ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുമെന്നാണ് അന്താരാഷ്ട്ര ഇൻവെസ്റ്റ്‌മെന്റ് മൈഗ്രേഷൻ അഡ്വൈസറി സ്ഥാപനമായ ഹെൻലി ആന്റ് പാർട്‌നേഴ്‌സിന്റെ….

രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ സ്വാതന്ത്ര്യദിനത്തിൽ സർവീസ് ആരംഭിക്കും

രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സ്വാതന്ത്ര്യദിനത്തിൽ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഡൽഹി-മുംബൈ, ഡൽഹി- കൊൽക്കത്ത റൂട്ടുകളിലാകും ട്രെയിൻ സർവീസ് നടത്തുകയെന്നാണ് വിവരം. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ അവസാന ഘട്ട നിർമാണ പ്രവർത്തനങ്ങൾ‌ ബെം​​ഗളൂരുവിൽ പുരോ​ഗമിക്കുകയാണ്. ആകെ 16….

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലായ് മൂന്നുവരെ

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24-ന് ആരംഭിച്ച് ജൂലൈ മൂന്നിന് സമാപിക്കുമെന്ന് കേന്ദ്ര പാർലമെന്‍ററി കാര്യമന്ത്രി കിരൺ റിജിജു അറിയിച്ചു. ഒമ്പതുദിവസത്തെ പ്രത്യേക സമ്മേളനത്തിന്‍റെ ആദ്യ മൂന്ന് ദിവസങ്ങളിൽ ലോക്‌സഭാ സ്‌പീക്കറെ തിരഞ്ഞെടുക്കുകയും പുതിയ പാർലമെന്റ് അംഗങ്ങൾ (എംപിമാർ) സത്യപ്രതിജ്ഞ….

എംപിക്ക് ഒരുമാസം എത്ര രൂപയായിരിക്കും ശമ്പളം എന്ന് അറിയാമോ?

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലവും വന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം സർക്കാർ ഞായറാഴ്ച അധികാരമേൽക്കും എന്നാണ് കരുതുന്നത്. അതിനുശേഷമായിരിക്കും നിയുക്ത എംപിമാരുടെ സത്യപ്രതിജ്ഞ. ഇതിനുവേണ്ടിയുളള ഒരുക്കങ്ങൾ തകൃതിയായി ഡൽഹിയിൽ നടക്കുകയാണ്. ഒരു എംപിക്ക് ഒരുമാസം എത്രരൂപയായിരിക്കും ശമ്പളം എന്ന് അറിയാമോ? ഒരുലക്ഷം….

മാതൃക പെരുമാറ്റച്ചട്ടം ഇന്ന് പിൻവലിക്കും

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്താകെ മാർച്ച് 16 മുതൽ ഏർപ്പെടുത്തിയിരുന്ന മാതൃക പെരുമാറ്റച്ചട്ടം ഇന്നു രാത്രിയോടെ പിൻവലിക്കും. നാളെ മുതൽ സർക്കാരിന് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുകയും യോഗങ്ങൾ ചേരുകയുമാകാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെ ഉടൻ മടക്കിക്കൊണ്ടു….

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി; കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നൽകി. രാജി രാഷ്ട്രപതി സ്വീകരിച്ചു. പിന്നീട് കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി. ഇന്ന് രാവിലെ തന്റെ വസതിയിൽ കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗത്തിന്….

നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ്, സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കും

ഇന്ത്യാ മുന്നണി അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തിൽ നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ്. നിലവിൽ ഇന്ത്യാ സഖ്യം 225 സീറ്റിലോളം മുന്നേറുന്ന സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കാൻ കോൺഗ്രസ് നീക്കം ആരംഭിച്ചു.  ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി,  നവീൻ പട്നായിക്കിന്റെ ബിജെഡി, ജഗൻമോഹൻ റഡ്ഡിയുടെ….