Tag: central govt

കേന്ദ്രത്തിൽ നിന്ന് 4,000 കോടി; സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ല

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് താത്ക്കാലിക ആശ്വാസമായി കേന്ദ്രത്തിൽ നിന്ന് 4000 കോടി ലഭിച്ചു. ശമ്പളവും പെൻഷനും മുടങ്ങില്ല. കേന്ദ്രത്തിൽ നിന്ന് ഫണ്ട് എത്തിയതോടെ ട്രഷറി ഓവർ ഡ്രാഫ്റ്റിൽ നിന്ന് മാറി. 2,736 കോടി നികുതിവിഹിതമെത്തി. കൂടാതെ ഐജിഎസ്ടി വിഹിതവും ലഭിച്ചു…..

കുറഞ്ഞ വിലയിൽ അരി ലഭ്യമാക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതി ഉടന്‍

കുറഞ്ഞ വിലയിൽ അരി ലഭ്യമാക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതി ‘ഭാരത് അരി’ അടുത്തയാഴ്ച ആരംഭിക്കുമെന്ന് റിപ്പോർട്ട്.  കിലോയ്ക്ക് 29 രൂപക്ക് അടുത്തയാഴ്ച മുതൽ അരി ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു. നിയന്ത്രണത്തിന്‍റെ ഭാഗമായി അരിയുടെ സ്റ്റോക്ക് വെളിപ്പെടുത്താൻ വ്യാപാരികളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. വിവിധ….

തിരുവനന്തപുരവും കോഴിക്കോടുമടക്കം രാജ്യത്തെ 30 നഗരങ്ങളെ ഭിക്ഷാടന വിമുക്തമാക്കാനുള്ള പദ്ധതിയുമായി കേന്ദ്രം

കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട് അടക്കം രാജ്യത്തെ 30 നഗരങ്ങളെ 2026ഓടെ ഭിക്ഷാടന വിമുക്തമാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം. തീർത്ഥാടന, വിനോദസഞ്ചാര, ചരിത്ര പ്രാധാന്യം കണക്കിലെടുത്താണ് നഗരങ്ങളെ തിരഞ്ഞെടുത്തത്. 30 നഗരങ്ങളിലെ പ്രധാന ഭിക്ഷാടന കേന്ദ്രങ്ങൾ കണ്ടെത്താനും ഭിക്ഷക്കാരുടെ….

സിനിമാപ്രദർശനം: കേൾവി, കാഴ്ച പരിമിതിയുള്ളവർക്ക് സൗകര്യമൊരുക്കണമെന്ന് കേന്ദ്ര നിർദേശം

സിനിമാ തിയേറ്ററുകളിൽ കേൾവി-കാഴ്‌ച പരിമിതിയുള്ളവർക്ക് ഏർപ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇവർക്കായി ശ്രാവ്യവിവരണം, അടിക്കുറിപ്പുകൾ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളൊരുക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. 2025 ജനുവരി മുതൽ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനും ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിനും അയക്കുന്ന ചിത്രങ്ങൾ ഈ….

ഓഫീസുകളിലെ ആക്രി വിറ്റ് കേന്ദ്രസർക്കാർ നേടിയത് 1163 കോടി

ആക്രി വിൽപനയിലൂടെ കേന്ദ്രസർക്കാർ നേടിയത് 1163 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസർക്കാർ ഓഫീസുകളിലെ പഴയ ഫയലുകള്‍, തകരാറിലായ വാഹനങ്ങള്‍, ഉപയോഗശൂന്യമായ ഓഫീസ് സാമഗ്രികള്‍ എന്നിവ വിൽപന നടത്തിയതിലൂടെ 2021 മുതലുള്ള കാലയളവിൽ സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ച തുകയാണിത്. ഇന്ത്യയുടെ അഭിമാന ദൗത്യമായ….

കാരുണ്യ പദ്ധതി: എല്ലാ സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ പുതുക്കിയ പാക്കേജ് നടപ്പാക്കി, കേരളത്തില്‍ പഴയത്‌

കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ പാക്കേജ് കേന്ദ്രം നിര്‍ദേശിച്ച ഉയര്‍ന്ന നിരക്കില്‍ നിലവില്‍ പുതുക്കാനാവില്ലെന്ന് കേരളം. പാക്കേജ് പുതുക്കിനല്‍കണമെന്ന സ്വകാര്യ ആശുപത്രികളുടെ ആവശ്യത്തിന്‍മേല്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ്, സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ പുതുക്കിയ പാക്കേജ് നടപ്പാക്കുക സാധ്യമല്ലെന്നുകാട്ടി ആരോഗ്യ പ്രിന്‍സിപ്പല്‍….

കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രം

കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രം. ഉത്സവ സീസൺ കണക്കിലെടുത്താണ് തുക അനുവദിച്ചിട്ടുള്ളത്. അധിക നികുതി വിഹിതമായിട്ടായിരിക്കും ഇത് നൽകുക. വിവിധ സംസ്ഥാനങ്ങൾ‌ക്കായി ആകെ 72000 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നികുതി വിഹിതം ഒരു ഇൻസ്റ്റാൾമെന്ററ്….

172 ആപ്പുകൾ നിരോധിക്കണമെന്ന് കേന്ദ്രത്തിന് കത്ത് നല്‍കി കേരളം

ആളുകളെ വൻ കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടുന്ന ലോൺ ആപ്പുകൾക്കെതിരെ സംസ്ഥാനം കേന്ദ്ര സർക്കാരിനെ സമീപിച്ചു. പണം തട്ടുന്ന ലോൺ ആപ്പുകൾ ഉൾപ്പടെ 172 ആപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് കത്ത് നൽകി. സൈബർ പോലിസ് ഡിവിഷന്റെ ശുപാർശ പ്രകാരമാണ്….