Tag: central govt

മുൻ അഗ്നിവീറുകൾക്ക് സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളിൽ ജോലി ഉറപ്പാക്കണമെന്ന നിർദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മുൻ അഗ്നിവീറുകൾക്ക് സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും ഈ നിർദേശം നൽകിയത്. സായുധ സേനകളിൽ സേവനം പൂർത്തിയാക്കിയ അഗ്നിവീറുകൾക്ക് , ഈ….

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ

മത്സരപരീക്ഷകളിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് പകരം പരീക്ഷയെഴുതുന്ന സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ. ഉദ്യോഗാർഥികൾ സ്വന്തം സ്ക്രൈബിനെ ഉപയോഗിക്കുന്ന രീതിക്കുപകരം പരീക്ഷാ ഏജൻസികൾ സ്ക്രൈബിനെ നൽകുന്ന വിധത്തിലേക്ക് മാറ്റാനാണ് നീക്കം. ഭിന്നശേഷി ആനുകൂല്യങ്ങളുടെ പേരിൽ പരീക്ഷയെഴുത്തിൽ ക്രമക്കേട് തടയുകയാണ് ലക്ഷ്യം. പരീക്ഷാ ഏജൻസികളോട് സ്ക്രൈബുമാരുടെ….

പൗരത്വ ഭേദഗതി നിയമത്തിൽ 10 വർഷത്തെ കൂടി ഇളവ്, മുസ്ലീം അല്ലാത്തവര്‍ക്ക് അര്‍ഹത

പൗരത്വ ഭേദഗതി നിയമത്തിൽ വലിയ ഇളവുമായി കേന്ദ്ര സര്‍ക്കാര്‍. പൗരത്വത്തിന് അപേക്ഷിക്കാനുള്ള കട്ട് ഓഫ് തീയതി 2014ല്‍ നിന്ന് 2024 ആക്കി മാറ്റി  ഉത്തരവിറക്കി. 2024 ഡിസംബർ 31 വരെ അയൽ രാജ്യങ്ങളിൽ നിന്നും വന്ന മുസ്ലീം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന്….

തൊഴിലുറപ്പ് പദ്ധതി: ഡിജിറ്റൽ ഹാജർ മാത്രം പോരാ; നേരിട്ടെത്തി പരിശോധിക്കണം

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഡിജിറ്റൽ ഹാജർ സംവിധാനത്തിൽ ക്രമക്കേടെന്നു കേന്ദ്ര ഗ്രാമവികസന മന്ത്രാലയം. നാഷനൽ മൊബൈൽ മോണിറ്ററിങ് സംവിധാനത്തിൽ (എൻഎംഎംഎസ്) ഹാജർ രേഖപ്പെടുത്തുന്നതിലും ജോലി സ്ഥലത്തെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിലുമാണ് ക്രമക്കേട്. ഈ സാഹചര്യത്തിൽ അധികൃതർ നേരിട്ടെത്തി ഹാജർ പരിശോധിക്കണമെന്ന്….

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

യുപിഐ ഇടപാടുകള്‍ക്ക് ജി.എസ്.ടി ബാധകമാക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം. ജിഎസ്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ജി.എസ്.ടി കൗണ്‍സിലിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് എടുക്കുന്നതെന്നും, നിലവില്‍ അത്തരമൊരു ശുപാര്‍ശ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. 2000 രൂപയ്ക്ക് മുകളിലുള്ള….

വരുമോ ബൈക്ക് ടാക്സികൾ കേരളത്തിലും?!

ഗതാഗതക്കുരുക്കിന് മറികടക്കാനും സമയം ലാഭിക്കാനും സഹായിക്കുന്ന ബൈക്ക് ടാക്‌സികള്‍ അധികം താമസിയാതെ കേരളത്തിലെ നിരത്തുകളിലും കാണാന്‍ സാധിക്കുമോ. ഊബർ, റാപ്പിഡോ തുടങ്ങിയ ഓൺലൈൻ ടാക്സി ശൃംഖലകൾക്ക് സ്വകാര്യ ബൈക്കുകൾ ടാക്സ‌ിയായി ഓടിക്കാൻ കേന്ദ്രം അനുമതി നൽകിയിരിക്കുന്നു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ….

സ്‌കൂൾ പഠനത്തിൽ ഇനി ഹിന്ദി പ്രധാനം; ഒന്നാംക്ലാസ് തൊട്ട് തുടങ്ങാൻ ആലോചന

കേന്ദ്രസർക്കാർ നിർദേശം രാഷ്ട്രീയമായി എതിർത്തെങ്കിലും സ്കൂൾ വിദ്യാഭ്യാസത്തിൽ ഹിന്ദിപഠനത്തിന് പ്രാമുഖ്യം നൽകി സംസ്ഥാന സർക്കാർ. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ, ഹിന്ദിയിലും വിദ്യാർഥികൾ ഉയർന്ന നൈപുണി നേടാൻ ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള മാർഗരേഖ ലക്ഷ്യമിടുന്നു. ഹിന്ദി കംപ്യൂട്ടിങ് ഉൾപ്പെടെ കുട്ടികളെ പ്രാപ്തരാക്കാനുള്ള അക്കാദമിക് മാസ്റ്റർ….

സൈനിക ശേഷി വർധിപ്പിക്കാൻ 2000 കോടി രൂപയുടെ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം

രാജ്യത്തിന്റെ സൈനിക ശേഷി വർധിപ്പിക്കലുമായി ബന്ധപ്പെട്ട് രണ്ടായിരം കോടി രൂപയുടെ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ വാങ്ങാനാണ് കരാർ. ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാർ, വ്യോമാക്രമണ പ്രതിരോധ സംവിധാനങ്ങൾ, പുതിയ ഡ്രോണുകൾ ഉൾപ്പെടെ….

വിമാനം പറന്നുയരുന്നതിനു കെട്ടിടങ്ങളും മരങ്ങളും തടസ്സമാണെങ്കിൽ നീക്കം ചെയ്യാം: കരടുചട്ടം പ്രസിദ്ധീകരിച്ചു

വിമാനത്താവളങ്ങളുടെ പരിസരങ്ങളിലെ ഉയരം കൂടിയ കെട്ടിടങ്ങളും മരങ്ങളും നിയന്ത്രിക്കാനുള്ള കരടുചട്ടം കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വർഷം നിലവിൽ വന്ന ഭാരതീയ വായുയാൻ നിയമത്തിന്റെ ചുവടുപിടിച്ചാണ് ചട്ടങ്ങൾ. വിമാനം പറന്നുയരുന്നതിനു കെട്ടിടങ്ങളും മരങ്ങളും തടസ്സമാണെന്നു ബോധ്യപ്പെട്ടാൽ അതു നീക്കം ചെയ്യാൻ….

സ്‌കൂൾ പഠനമികവിൽ വീണ്ടും മുന്നേറി കേരളം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പിജിഐ ഡി പട്ടിക

പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്ത് വീണ്ടും മാതൃകതീർത്ത് കേരളം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻന്‍റെ 2023-24 വർഷത്തെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് ഫോർ ഡിസ്ട്രിക്ടിൽ (പിജിഐ -ഡി) കേരളത്തിൽ നിന്ന് എറണാകുളം, കൊല്ലം, തിരുവനന്തപുരം, തൃശൂർ എന്നീ നാല് ജില്ലകൾ 60 ശതമാനത്തിലധികം സ്കോർ….