Tag: central govt

പോപ്‌കോണിന്‍റെ ജിഎസ്‌ടി നിരക്ക് വർധിപ്പിച്ചോ, തീയറ്ററിൽ വില കൂടുമോ? വിശദീകരണവുമായി കേന്ദ്രസർക്കാർ

പോപ്‌കോണിന് മൂന്ന് തരത്തിലുള്ള ജിഎസ്ടി നിരക്കുകൾ കഴിഞ്ഞ ദിവസം ചേര്‍ന്ന  ജിഎസ്ടി കൗൺസിൽ നിർദേശിച്ചിരുന്നു. ഇതിൽ ഉപ്പും മസാലകളും ചേർത്ത റെഡിമെയ്ഡ് പോപ്‌കോണിന് അഞ്ച് ശതമാനം ജിഎസ്ടി ചുമത്താനാണ് നിർദ്ദേശം. കൂടാതെ മുൻകൂട്ടി പാക്ക് ചെയ്തതും ലേബൽ ചെയ്തതുമായ പോപ്‌കോണിന് 12….

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടുവീഴും, കരട് ബില്ലുമായി കേന്ദ്രം

റിസര്‍വ് ബാങ്ക് അല്ലെങ്കില്‍ മറ്റ് നിയന്ത്രണ ഏജന്‍സികളുടെ അനുമതിയില്ലാതെ വായ്പ നല്‍കുന്നതും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതും ജാമ്യമില്ലാ കുറ്റമായി കണക്കാക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതിനുള്ള നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. നിയന്ത്രണമില്ലാത്ത വായ്പകളുടെ നിരോധനം എന്ന പേരിലുള്ള കരട് ബില്‍….

വഖഫ് ഭേദഗതി ബില്ല് ലോക്സഭയിൽ അവതരിപ്പിക്കും

വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ. പാർലമെന്റ് ശീതകാല സമ്മേളനത്തിൽ തന്നെ ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും. നവംബർ 25 ന് ആരംഭിക്കുന്ന പാർലമെന്റിന്റ ശീതകാല സമ്മേളനത്തിൽ അവതരണത്തിനും പരിഗണനയ്ക്കും പാസാക്കുന്നതിനുമായി 15 ബില്ലുകൾ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽത്തന്നെ രാജ്യം….

പ്രധാനമന്ത്രി ആവാസ് യോജന; കേരളത്തിന് 1.97 ലക്ഷം വീടുകൾ അനുവദിച്ച് കേന്ദ്രസർക്കാർ

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം  നടപ്പു സാമ്പത്തിക വർഷം സംസ്ഥാനത്ത് 1.97 ലക്ഷം വീടുകൾക്ക് കേന്ദ്ര അനുമതി. ഇതിൽ 60,000 വീടുകൾ പട്ടിക വിഭാ​ഗക്കാർക്കാണ്. ഇതിന്റെ ആദ്യ​ഗഡുവായി 64 കോടിയും കേന്ദ്രസർക്കാർ അനുവദിച്ചു. നിലവിൽ സംസ്ഥാനത്ത് പിഎംഎവൈ വീടുകൾ നിർമിച്ച് നൽകുന്നത്….

കേന്ദ്ര ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു

കേന്ദ്രസര്‍ക്കാർ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്തയില്‍ മൂന്ന് ശതമാനം വർധന അനുവദിക്കാൻ ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത ഇതോടെ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമാവും. നിലവില്‍ ഇത് 50 ശതമാനമാണ്. പണപ്പെരുപ്പം മൂലം ജീവിത….

70 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഇനി സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്

എഴുപത് വയസ്സും അതിനുമുകളിലും പ്രായമുള്ള രാജ്യത്തെ എല്ലാ പൗരൻമാരേയും ദേശീയ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്‌മാൻ ഭാരതിന് കീഴിലാക്കി കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനം. 70 വയസ്സും അതിന് മുകളിലും പ്രായമുള്ളവർക്ക് സൗജന്യമായി കുടുംബാടിസ്ഥാനത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുന്ന പദ്ധതിക്കാണ്….

6.5 മുതല്‍ 7%വരെ വളര്‍ച്ച പ്രതീക്ഷിക്കുന്നു, രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തമെന്ന് സാമ്പത്തികസര്‍വേ

രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തമെന്ന് സാമ്പത്തിക സര്‍വേ. നടപ്പ് സാമ്പത്തിക വര്‍ഷം  8. 2 ശതമാനം വളര്‍ച്ച കൈവരിക്കാനായി. അടുത്ത സാമ്പത്തിക വര്‍ഷം 6.5 മുതല്‍ 7 ശതമാനം വരെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. റിസർവ്വ് ബാങ്ക് പ്രതീക്ഷിച്ച 7.2 ശതമാനത്തെക്കാൾ കുറവാണിത്. ….

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി കേന്ദ്രം

രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍.എസ്.എസ്.) സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വിലക്ക് നീക്കി കേന്ദ്ര സര്‍ക്കാര്‍. തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിലൂടെയാണ് ദീര്‍ഘകാലമായി ഉണ്ടായിരുന്ന വിലക്ക് നീക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. 58-വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ഭരണഘടനാവിരുദ്ധ ഉത്തരവ് മോദി സര്‍ക്കാര്‍….

തൊഴിൽ തേടുന്നവർക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ

ഇന്ത്യയിൽനിന്നുള്ള ചെറുപ്പക്കാരെ ലക്ഷ്യമിട്ട് മ്യാൻമർ-തായ്ലൻഡ് അതിർത്തി കേന്ദ്രീകരിച്ച് വ്യാജ റിക്രൂട്‌മെന്‍റ് റാക്കറ്റുകൾ സജീവമാണെന്നും ജാഗ്രത പുലർത്തണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മ്യാൻമർ -തായ്ലൻഡ് അതിർത്തിയിലെ മ്യാവഡി മേഖലയിൽ സജീവമായ രാജ്യാന്തര ക്രൈം സിൻഡിക്കറ്റുകൾ വ്യാജ റിക്രൂട്മെന്റ് വാഗ്ദാനം നൽകി ഇന്ത്യൻ….

സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ജൂലൈയിൽ

സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ജൂലൈയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. തുടർച്ചയായി രണ്ടാം തവണയും കേന്ദ്ര ധനമന്ത്രിയി ബുധനാഴ്ചയാണ് നിർമല സീതാരാമൻ ചുമതലയെടുത്തത്. പ്രധാന നയ പ്രഖ്യാപനങ്ങൾക്കൊപ്പം അടുത്ത അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക പദ്ധതികളും ധനമന്ത്രി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കൂടാതെ,….