സ്കൂൾ വിദ്യാർഥികൾക്ക് ആധാർ കാർഡ് എടുക്കാനും പുതുക്കാനുമുള്ള സൗകര്യം സ്കൂളുകളിൽ ഒരുക്കും. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ് ആധാർ സേവന കേന്ദ്രങ്ങളുടെ സഹകരണത്തോടെ സ്കൂളുകളിൽ ബയോമെട്രിക് അപ്ഡേഷൻ സൗകര്യം ലഭ്യമാക്കുക.
5 മുതൽ 7 വയസ്സു വരെയുള്ള കുട്ടികൾക്കു ബയോമെട്രിക് വിവരങ്ങൾ സൗജന്യമായി ചേർക്കാം. 7 വയസ്സിനു മുകളിലുള്ളവർക്കു 100 രൂപ ഫീസ് നൽകണം. 15–ാം വയസ്സിൽ രണ്ടാംഘട്ട നിർബന്ധിത ബയോമെട്രിക് അപ്ഡേഷൻ ആവശ്യമാണ്. ഇതിനുള്ള സൗകര്യവും സ്കൂളുകളിൽ ചെയ്യും. ഇതിനായി ബയോമെട്രിക് മെഷീൻ ജില്ലകൾക്ക് അനുവദിക്കും. ഇത് ഓരോ സ്കൂളിലും എത്തിച്ചാണ് ആധാർ അപ്ഡേഷൻ നടത്തുക.
