നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിലേക്ക് അപേക്ഷ ക്ഷണിച്ച് റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ്. 11,558 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിശദമായ നോട്ടിഫിക്കേഷൻ ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ 14 മുതൽ അപേക്ഷിക്കാം. ഒക്ടോബർ 13 വരെ അപേക്ഷ സമർപ്പിക്കാം.
- ചിഫ് കൊമ്മേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ- 1736 ഒഴിവുകൾ
- സ്റ്റേഷൻ മാസ്റ്റർ – 994 ഒഴിവുകൾ
- ഗുഡ്സ് ട്രെയിൻ മാനേജർ – 3,144 ഒഴിവുകൾ
- ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ്റ് കം ടൈപ്പിസ്റ്റ്- 1507 ഒഴിവുകൾ
- സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്- 732 ഒഴിവുകൾ
- കൊമ്മേഴ്ഷ്യൽ കം ടിക്കറ്റ് ക്ലാർക്ക് – 2022 ഒഴിവുകൾ
- അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്- 361 ഒഴിവുകൾ
- ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് – 990 ഒഴിവുകൾ
- ട്രെയിൻസ് ക്ലാർക്ക് – 72 ഒഴിവുകൾ
500 രൂപയാണ് അപേക്ഷ ഫീസ്. എസ്സി, എസ്ടി, വിമുക്തഭടൻ. വനിതകൾ. വികലാംഗർ, ട്രാൻസ്ജെന്റർ, ന്യൂനപക്ഷ വിഭാഗം,സാമ്പത്തിക പിന്നോക്ക വിഭാഗം എന്നിവർക്ക് 250 രൂപയാണ് അപേക്ഷഫീസ്. ഔദ്യോഗിക വെബ്സൈറ്റ് നിരന്തരം സന്ദർശിക്കാൻ അധികൃതർ നിർദേശിക്കുന്നു. വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക: https://www.rrbapply.gov.in/#/auth/landing