നോര്‍വെ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രഗ്‌നാനന്ദ ചാമ്പ്യന്‍; ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍

നോര്‍വെ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആര്‍. പ്രഗ്‌നാനന്ദ ചാമ്പ്യന്‍. 18 പോയിന്റ് നേടിയാണ് പ്രഗ്‌നാനന്ദയുടെ കിരീടനേട്ടം. ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രഗ്‌നാനന്ദ. ടൂര്‍ണമെന്റില്‍ 2 തവണ ലോക ഒന്നാം നമ്പര്‍ മാഗ്‌നസ് കാള്‍സനെയും പ്രഗ്‌നാന്ദ തോല്‍പ്പിച്ചിരുന്നു.

ഫൈനല്‍ റൗണ്ടില്‍ ജര്‍മനിയുടെ വിന്‍സെന്റ് കെയ്മറെ പരാജയപ്പെടുത്തിയാണ് പ്രഗ്‌നാനന്ദയുടെ ചരിത്രവിജയം. ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്, നിലവിലെ ലോക ചാമ്പ്യന്‍ ഡി ഗുകേഷ് എന്നിവരെപ്പോലും മറികടന്ന നേട്ടമാണ് 20 വയസുകാരനമായ പ്രഗ്‌നാനന്ദ സ്വന്തമാക്കിയിരിക്കുന്നത്.

നോര്‍വെ ചെസ്സില്‍ ഇത് രണ്ടാം തവണയാണ് പ്രഗ്‌നാനന്ദ മത്സരിക്കുന്നത്. ഈ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ അദ്ദേഹം പിന്നിലായിരുന്നുവെങ്കിലും പിന്നീട് അവസാന നാല് മത്സരങ്ങളിലും ജയിച്ച് ചരിത്രമെഴുതുകയായിരുന്നു. ക്ലാസിക്കല്‍ ചെസ്സില്‍ മാഗ്‌നസ് കാള്‍സണെ രണ്ടുതവണ തോല്‍പ്പിച്ച് ഇന്ത്യയുടെ അഭിമാനമായ താരമാണ് ആര്‍. പ്രഗ്‌നാനന്ദ. ചെസ്സില്‍ ഏതൊരു താരവും കൊതിക്കുന്ന അത്യപൂര്‍വ നേട്ടമാണത്.