പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം – 28ന്

സംസ്ഥാനത്ത് പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം  ജൂൺ 28ന് നടക്കും. അഞ്ചുവയസ്സിൽ താഴെയുള്ള 19,80,224 കുട്ടികൾക്കാണ് തുള്ളി മരുന്ന് നൽകുക. ആരോഗ്യകേന്ദ്രങ്ങൾ, ജനകീയ ആരോഗ്യകേന്ദ്രങ്ങൾ, നഗരാരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്കൂളുകൾ, സന്നദ്ധസംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളിൽ മരുന്ന് വിതരണ ബൂത്തുകൾ ക്രമീകരിക്കും.

ആകെ 22,288 ബൂത്തുകളാണ് മരുന്ന് വിതരണത്തിനുണ്ടാവുക. 46,663 സന്നദ്ധപ്രവർത്തകരെ പരിശീലനം നൽകി നിയോഗിക്കും. ബൂത്തുകളിൽ എത്താത്ത കുഞ്ഞുങ്ങൾക്ക് 29, 30 തീയതികളിൽ വീടുകളിലെത്തി തുള്ളി മരുന്ന് നൽകും.