2026-27 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശന രജിസ്ട്രേഷന് ജൂണ്‍ ഒന്‍പതിന് ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായാണ് അലോട്ട്മെന്റ് സംവിധാനം. ഒന്നാം ഘട്ടത്തില്‍ സ്പോര്‍ട്സില്‍ മികവ് തെളിയിച്ചവര്‍ ജൂണ്‍ ഒന്‍പതു മുതല്‍ ഓണ്‍ലൈനായി സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ രജിസ്റ്റര്‍ ചെയ്യണം. 2024 ഏപ്രില്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള സസര്ട്ടിഫിക്കറ്റുകളാണ് സ്പോര്‍ട്സ് ക്വാട്ടയ്ക്ക് പരിഗണിക്കുക.
വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനത്തിലൂടെ https://hscap.kerala.gov.in/ എന്ന വെബ് സൈറ്റില്‍ സ്പോര്‍ട്സ് ക്വാട്ട എന്ന ലിങ്കില്‍ അപേക്ഷ നല്കി സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ സബ്മിറ്റ് ചെയ്യണം. സ്പോര്‍ട്സ് അച്ചീവ്മെന്റ് പ്രിന്റ്ഔട്ടും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും (ഒബ്സര്‍വര്‍ സീലും ഒപ്പും ഉള്‍പ്പെടെ) സഹിതം വെരിഫിക്കേഷന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മലപ്പുറം ഇന്ദിരാ പ്രിയദര്‍ശിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജൂണ്‍ 10 മുതല്‍ 17ന് വൈകുന്നേരം അഞ്ചു വരെ നേരിട്ട് എത്തണം.
സ്കോര്‍ കാര്‍ഡ് ലഭിച്ചശേഷം രണ്ടാം ഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും ലോഗിന്‍ സ്കൂള്‍/കോഴ്സുകള്‍ എന്നിവ സെലക്ട് ചെയ്യേണ്ടതാണ്. സ്പോര്‍ട്സ് പ്രവേശനത്തിന് നല്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ സീരിയല്‍ നമ്പര്‍, ഇഷ്യു ചെയ് തീയതി, ഇഷ്യു അതോറിറ്റി എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇല്ലാത്ത പക്ഷം അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അതാത് അതോറിറ്റിക്കും അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമായിരിക്കുമെന്നുള്ള സത്യവാങ്മൂലം ഇതോടൊപ്പം നല്‍കണം. ഫോണ്‍- 9495243423, 9496841575, 9895587321
