ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ മാസത്തിൽ നടത്താൻ സർക്കാർ ഉത്തരവ് ഇറങ്ങി. ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീന് വിദ്യാർത്ഥികൾ നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷയോടൊപ്പം മാർച്ച് മാസത്തിലാണ് നടത്തിയിരുന്നത്. ഇത് വിദ്യാർത്ഥികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ നിർദ്ദേശം നൽകുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർക്കാർ ഉത്തരവ് ഇറക്കിയത്. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് അടുത്ത ദിവസം തന്നെ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ടൈംടേബിൾ പുറത്തിറക്കും.
