ആധാറുമായി ബന്ധിപ്പിച്ചില്ല:11.5 കോടി പാൻകാർഡ്‌ മരവിപ്പിച്ചു

ആധാറുമായി ബന്ധിപ്പിക്കാത്ത 11.5 കോടി പാൻകാർഡുകൾ മരവിപ്പിച്ചതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) അറിയിച്ചു. മധ്യപ്രദേശിലെ ആക്ടിവിസ്റ്റ് ചന്ദ്രശേഖർ ഗൗർ നൽകിയ വിവരാവകാശ അപേക്ഷയിലാണ് മറുപടി. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30-ന് അവസാനിച്ചിരുന്നു. ഇന്ത്യയില്‍ 70.24 കോടി പാന്‍ കാര്‍ഡ് ഉടമകളില്‍ 57.25 കോടി പേരും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അസാധുവായാൽ 30 ദിവസത്തിനുള്ളിൽ 1000 രൂപ പിഴനൽകി പാൻ പുതുക്കാം.