Latest Posts

വജ്രജൂബിലിയിൽ സുപ്രീംകോടതി, നീതി പെട്ടെന്ന് ലഭിക്കേണ്ടത് പൗരന്മാരുടെ അവകാശം: പ്രധാനമന്ത്രി

നീതി പെട്ടെന്ന് ലഭിക്കുക എന്നത് പൗരന്മാരുടെ അവകാശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുപ്രീംകോടതിയുടെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതി സുഗമമാക്കുക എന്നത് ഓരോ ഇന്ത്യൻ പൗരന്‍റെയും അവകാശമാണ്. ഇന്ത്യയുടെ സുപ്രീംകോടതി അതിന്റെ മാധ്യമമാണ്. ഭരണഘടനയുടെ നിർമ്മാതാക്കൾ സ്വപ്നം കണ്ട….

ഇന്ത്യയിലെ ആദ്യത്തെ ഐഫോൺ നിർമ്മാതാവാകാൻ ടാറ്റ

ആപ്പിളിന്റെ ഒരു പ്രധാന വിതരണക്കാരായ വിസ്‌ട്രോൺ ഇൻഫോകോം മാനുഫാക്‌ചറിംഗ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഓഹരികൾ 100  ശതമാനം ഏറ്റെടുക്കാൻ ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നൽകി. കരാർ അടിസ്ഥാനത്തിൽ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന തായ്‌വാൻ കമ്പനിയാണ്….

റെയിൽവേയിൽ 5696 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകള്‍

റെയിൽവേയിൽ 5696 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകളിലേയ്ക്ക്  വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ആർആർബിയിലും അവസരമുണ്ട്. ഫെബ്രുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം. സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടിസ് നമ്പർ: 01/2024. യോഗ്യത: പത്താം ക്ലാസും താഴെ പറയുന്ന….

സോളർ പദ്ധതി: 1.2 ലക്ഷം കോടി രൂപ വായ്പ നൽകും

വാണിജ്യ, വ്യവസായ സ്‌ഥാപനങ്ങളുടെയും മറ്റും മേൽക്കുരയിൽ സോളർ പദ്ധതി സ്‌ഥാപിക്കുന്നതിനായി പവർ ഫിനാൻസ് കോർപറേഷൻ അടക്കം 8 കേന്ദ്ര പൊതുമേഖലാ സ്‌ഥാപനങ്ങൾക്ക് ആർഇസി ലിമിറ്റഡ് (റുറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ) 1.2 ലക്ഷം കോടി രൂപ വായ്‌പയായി നൽകും. ഈ കമ്പനികൾക്ക് വാണിജ്യ….

75-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍ രാജ്യം

1950ല്‍ നമ്മുടെ രാജ്യത്ത് ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസത്തിന്റെ അടയാളമാണ് റിപ്പബ്ളിക് ദിനാഘോഷം. ‘വികസിത ഭാരത്’ എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ. നാരീ ശക്തിയുടെ വിളംബരം കൂടിയാണ് ഇത്തവണത്തെ പരേഡ് എന്നതും പ്രസക്തം. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണാണ്….

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുവാന്‍ റവന്യു സെക്രട്ടേറിയറ്റിന്‍റെ തീരുമാനം. കഴിഞ്ഞ 10 വർഷമായി ഇത് മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ്….

വിരമിക്കൽ വാർത്തകൾ തള്ളി മേരി കോം

വിരമിക്കൽ പ്രഖ്യാപന വാർത്തകൾ നിഷേധിച്ച് ബോക്സിങ് താരം മേരി കോം. താൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നും അങ്ങനെ ഉണ്ടായാൽ എല്ലാവരെയും അറിയിക്കുമെന്നും മേരി കോം പ്രതികരിച്ചു. തന്റെ വാക്കുകളെ മാധ്യമങ്ങൾ തെറ്റായി ഉദ്ധരിച്ചുവെന്നും മേരി കോം വിമർശിച്ചു. ഇന്നലെ ദിബ്രുഗഡിൽ നടന്ന ഒരു….

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിന് 2 പേർക്കും സ്തുത്യർഹ സേവനത്തിന് 11 പേർക്കുമാണ് മെഡൽ ലഭിച്ചിരിക്കുന്നത്. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, എഡിജിപി ​ഗോപേഷ് അ​ഗ്രവാൾ എന്നിവർക്കാണ് വിശിഷ്ട സേവനത്തിന് മെ‍ഡൽ നേടിയിരിക്കുന്നത്. ഐജി എ….

ആപ് പുതുക്കാൻ പോയി ആപ്പിലാകല്ലേ

ബാങ്കിന്റെ മൊബൈൽ ആപ് അപ്‌ഡേറ്റ്‌ ചെയ്യണം, ഈ ലിങ്കിൽ ഒന്ന്‌ ക്ലിക്ക് ചെയ്യാമോ…? ഈ സന്ദേശം കണ്ടാൽ ആദ്യംതന്നെ അവഗണിക്കുക. ലിങ്ക്‌ നിങ്ങളെ എത്തിക്കുന്നത്‌ ബാങ്കിന്റെ വെബ്‌സൈറ്റ്‌ തന്നെയെന്ന്‌ തോന്നിപ്പിക്കുന്ന വ്യാജനിലേക്കാണ്‌. ഇതിൽ കയറിയാൽ ആദ്യം ആവശ്യപ്പെടുക നിങ്ങളുടെ യൂസർ നെയിമും….

ബോക്‌സിങ് താരം മേരി കോം വിരമിച്ചു

ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവും ആറുതവണ ലോക ചാമ്പ്യനുമായ മേരി കോം ബോക്‌സിങ്ങില്‍നിന്ന് വിരമിച്ചു. രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷ – വനിതാ ബോക്‌സര്‍മാര്‍ എലൈറ്റ് മത്സരങ്ങളില്‍ 40 വയസ്സ് മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് 41-കാരിയായ താരം….