Latest Posts

ക്യാൻസർ വീണ്ടും വരുന്നത് തടയാൻ മരുന്ന്; 10 വ‍ർഷത്തെ ഗവേഷണം ഫലം കണ്ടതായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്

ക്യാൻസർ ബാധിച്ചവർക്ക് വീണ്ടും അതേ രോഗം വരുന്നത് പ്രതിരോധിക്കുന്ന മരുന്ന് കണ്ടെത്തിയതായി മുംബൈ ടാറ്റാ ക്യാൻസര്‍ ഇന്സ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ. ക്യാൻസര്‍ ചികിത്സയിലുണ്ടാകുന്ന പാർശ്വഫലങ്ങളെ പകുതിയായി കുറയ്ക്കാനാകുമെന്നും ഗവേഷകർ അവകാശപ്പെട്ടു. തുടർ അനുമതികൾ ലഭിച്ചാൽ 100 രൂപയ്ക്ക് മരുന്ന് വിപണിയിലെത്തും. ചെലവേറിയ ക്യാൻസർ….

വീട് പൂട്ടി യാത്രപോകുകയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വിനോദയാത്ര, ബന്ധുവീടുകളിലേക്കുള്ള യാത്ര… അങ്ങനെ അവധിക്കാലത്ത് യാത്രകൾ അനവധിയാണ്. വീട് പൂട്ടിയിട്ട് യാത്ര പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ… നിങ്ങൾ യാത്ര കഴിഞ്ഞ് വരുന്നതുവരെ ദിനപ്പത്രങ്ങളും വാരികകളും വീട്ടിൽ ഇടേണ്ടെന്ന് പത്രക്കാരനോട് പറയുക. മുറ്റത്തും, സിറ്റൗട്ടിലുമായി കിടക്കുന്ന പത്രങ്ങളും വാരികകളും മാസികകളും കള്ളനെ….

വരുന്നു ഇക്വനോസ്, കൂട്ടത്തിൽ എൽനിനോയും; കേരളത്തെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി

താപനില വർദ്ധനയിൽ രാജ്യത്ത് തന്നെ മുമ്പന്തിയിലാണ് കേരളം. വീണ്ടും താപനില ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. സൂര്യൻ ഭൂമദ്ധ്യരേഖയ്ക്ക് നേരെ മുകളിലായിയെത്തുന്ന ഇക്വനോസ് പ്രതിഭാസമാണ് കാരണം. മാർച്ച് 22-23 തീയതികളിലാണ് സൂര്യൻ ഭൂമദ്ധ്യ രേഖയ്ക്ക് നേരെ മുകളിലെത്തുക. എല്ലാ ജില്ലയിലും 37 മുതൽ 40….

മാതാപിതാക്കള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള ‘സ്‌നേഹപൂര്‍വ്വം ധനസഹായം’,: അപേക്ഷ മാര്‍ച്ച് 31 വരെ

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന ‘സ്‌നേഹപൂര്‍വ്വം ധനസഹായം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ധനരായവരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/ പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ്….

സംസ്ഥാനത്ത് മാര്‍ച്ച് മൂന്ന് ഞായറാഴ്ച പോളിയോ മരുന്ന് വിതരണം

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി മാര്‍ച്ച് 3, ഞായറാഴ്ച നടക്കും. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക്….

ഗഗൻയാൻ സംഘം; ഏതുസാഹചര്യത്തോടും പൊരുതാൻ 4 പേരെയും ഇന്ത്യ സജ്ജരാക്കിയ വഴികള്‍

ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ഗഗൻയാൻ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ ഐഎസ്ആർഒ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ക്യാപ്ടൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്‌ടൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്‌ടൻ അംഗദ് പ്രതാപ്, വിംഗ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് ഗഗൻയാൻ….

ബഹിരാകാശ യാത്രാ സംഘത്തെ മലയാളി നയിക്കും, ഇവരാണ് ആ നാലുപേര്‍

ഇന്ത്യയുടെ അഭിമാനമാനമായ ഗഗൻയാൻ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ, അജിത്ത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാശു ശുക്ല എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിനായി….

യു ടി എസ് ആപ്പിൽ പാസഞ്ചർ തിരിച്ചെത്തി, ടിക്കറ്റ് നിരക്ക് കുറയും

കേരളത്തിലെ മെമു, എക്‌സ്പ്രസ് വണ്ടികളിൽ (പഴയ പാസഞ്ചർ) കുറഞ്ഞനിരക്ക് 10 രൂപയാക്കുന്നു. കോവിഡ് ലോക്‌ഡൗണിന് മുമ്പുള്ള നിരക്കാണിത്. നിലവിൽ 30 രൂപയാണ്. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം വന്നു. ഏതൊക്കെ വണ്ടികളിലാണെന്ന പട്ടിക വന്നിട്ടില്ല. കമേഴ്സ്യൽ വിഭാഗം കംപ്യൂട്ടർ സംവിധാനത്തിൽ ചുരുങ്ങിയ….

ഇന്നും ഉയര്‍ന്ന താപനില, 9 ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഇന്ന് ഒൻപത് ജില്ലകളിലാണ് യെല്ലോ അലേർട്ട് നല്‍കിയിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ 2- 4 ഡി​ഗ്രി സെൽഷ്യസ് ചൂട് ഉയരാൻ….

ഗസൽ ​ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

ഗസൽ ​ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. നീണ്ട നാളത്തെ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ 72-ാം വയസ്സിലാണ് അന്ത്യം. മകൾ നയാബ് ഉദാസ് ആണ് പങ്കജ് ഉദാസിന്റെ മരണ വിവരം സോഷ്യൽ മിഡിയയിലൂടെ അറിയിച്ചത്. 1980ൽ ‘അഹത്’ എന്ന പേരിൽ ഗസൽ ആൽബം….