Latest Posts

മംഗളൂരു-രാമേശ്വരം പ്രതിവാര ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു

കണ്ണൂർ: മംഗളൂരു-രാമേശ്വരം-മംഗളൂരു (16622/16621) പ്രതിവാര എക്സ്‌പ്രസ് റെയിൽവേ പ്രഖ്യാപിച്ചു. മംഗളൂരുവിൽ നിന്ന് ശനിയാഴ്ച രാത്രി 7.30ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച രാവിലെ 11.45-ന് രാമേശ്വരത്തെത്തും. ഞായറാഴ്ച തന്നെ മംഗളൂരുവിലേക്ക് മടക്ക സർവീസും നടത്തും. തിങ്കളാഴ്ച രാവിലെ 5.50-ന് മംഗളൂരുവിൽ എത്തും. എന്നാൽ….

സ്വര്‍ണവിലയില്‍ 200 രൂപയുടെ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 200 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 48280 രൂപയാണ്. മാർച്ച് ഒൻപത് ശനിയാഴ്ച സർവകാല റെക്കോർഡിലെത്തിയ സ്വർണവില പിന്നീട് നേരിയ തോതിൽ ഇടിഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ്….

വാട്സ്ആപ്പ് ഡിപി സ്ക്രീൻഷോട്ട് എടുക്കലിന് നിയന്ത്രണം

വാട്സ്ആപ്പ് ഡിപിയുടെ സ്ക്രീൻഷോട്ട് എടുക്കുന്നത് തടയാനുള്ള പുതിയ പ്രൈവസി ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. മറ്റുള്ളവരുടെ പ്രൊഫൈലിൽ കയറിയുള്ള സ്ക്രീൻഷോട്ട് എടുക്കലിനാണ് നിയന്ത്രണം വന്നിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത മുൻനിർത്തിയാണ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ആൻഡ്രോയിഡിൽ ഈ ഫീച്ചർ ലഭ്യമായി തുടങ്ങി. ഉടനെ ഐഫോണിൽ….

ലോക്സഭ തെരഞ്ഞെടുപ്പ്: കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ്

ഡല്‍ഹി: രാജ്യത്തെ 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ കേരളത്തിൽ ഏപ്രിൽ 26 ന് തെര‍ഞ്ഞെടുപ്പ് നടക്കും. എല്ലാ….

85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും,40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും ‘വോട്ട് ഫ്രം ഹോം’

ദില്ലി: ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും ‘വോട്ട് ഫ്രം ഹോം’ സൗകര്യം പ്രയോജനപ്പെടുത്താം. അതായത് വീട്ടില്‍വച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം. ദില്ലിയില്‍ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രായാധിക്യം മൂലം….

സർവീസ്‌ പെൻഷൻ കുടിശ്ശിക, ലൈഫ്‌ മിഷൻ പദ്ധതി എന്നിവയ്ക്ക് തുക അനുവദിച്ചു

തിരുവനന്തപുരം: വിരമിച്ച ജീവനക്കാർക്കും അധ്യാപകർക്കും പതിനൊന്നാം പെൻഷൻ പരിഷ്‌കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 5.07 ലക്ഷം പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. 628 കോടി രൂപ ഇതിനായി അനുവദിച്ച്‌ ഉത്തരവിറക്കി. കൂടാതെ, ഭവനരഹിതർക്ക്‌ സുരക്ഷിത….

സാങ്കേതികതകരാർ: റേഷന്‍ മസ്റ്ററിംഗ് നിർത്തിവച്ചു

തിരുവനന്തപുരം: റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിർത്തി വെയ്ക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. റേഷന്‍വിതരണം എല്ലാ കാർഡുകള്‍ക്കും സാധാരണനിലയില്‍ നടക്കുന്നതാണ്. സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായി….

വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപാര, വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് നൽകിയ ലൈസൻസ് പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി ജൂൺ 30 വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. നേരത്തെ മാർച്ച് 31 വരെ ആയിരുന്നു സമയപരിധി നീട്ടിയിരുന്നത്.

ഒരുവർഷത്തെ വൈദ്യുതി ബിൽ മുൻകൂർ അടച്ചാൽ കൂടുതൽ ഇളവ്

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോർഡിന് അടിയന്തരമായി കൂടുതൽ പണം വേണം. സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക അടുത്തകാലത്തൊന്നും കിട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കൂടുതൽ പലിശ വാഗ്ദാനംചെയ്‌ത്‌ ഉപഭോക്താക്കളിൽനിന്ന് മുൻകൂർ പണം സമാഹരിക്കാൻ ബോർഡ് ശ്രമിക്കുന്നത്. ഇതിനുള്ള സ്‌കീം തയ്യാറാക്കാൻ സർക്കാർ അനുവാദം….

രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൂടി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിഷുവിന്‌ മുമ്പ്‌ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 3200 രൂപ വീതമാണ്‌ ഇതോടെ പെൻഷൻ വാങ്ങുന്നവര്‍ക്ക് ലഭിക്കുക. നേരത്തെ ഒരു മാസത്തെ ഗഡു ഇന്ന് മുതൽ വിതരണം….