Latest Posts

സർവ റെക്കോർഡുകളും ഭേദിച്ച് സ്വർണവില; വമ്പൻ വർധനവിൽ ഞെട്ടി ഉപഭോക്താക്കൾ

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 800 രൂപ ഉയർന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്കെത്തി സ്വർണ വ്യാപാരം. ആദ്യമായി 49,000 കടന്നിരിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 49,440 രൂപയാണ് അന്താരാഷ്ട്ര സ്വർണ്ണവില 2200 ഡോളർ മറികടന്ന് 2019….

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടരുത്, ചാനൽ തുടങ്ങരുത്; നിർദ്ദേശം നൽകി സർക്കാർ

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നത് വിലക്കി സർക്കാർ. ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് ഉത്തരവിറക്കിയത്. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നതും ചാനൽ തുടങ്ങുന്നതും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ഉത്തരവിൽ പറയുന്നു. സർക്കാർ നടപടിയിൽ എതിർപ്പുമായി ഒരു വിഭാഗം ഡോക്ടർമാർ രംഗത്തുവന്നു.

സംസ്ഥാനത്ത് 2,72,80,160 വോട്ടർമാർ; തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സുതാര്യവും സുരക്ഷിതവുമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. മാർച്ച് 18 വരെയുള്ള….

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല. സെർവർ തകരാർ പൂർണമായി പരിഹരിച്ചതിന് ശേഷമാകും മസ്റ്ററിങ് നടക്കുക. എന്നാൽ റേഷൻ വിതരണം പൂർണമായും നടക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. ആര്‍ക്കും റേഷന്‍ നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്നും ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് റേഷന്‍….

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മാര്‍ച്ച് 25 വരെ അവസരം

തിരുവനന്തപുരം: ലോക‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവർക്ക് നാമനിർദേശ പത്രിക സമർപ്പണം അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് വരെ പേരുചേർക്കാൻ അവസരം. കേരളത്തിൽ ഏപ്രിൽ നാലുവരെയാണ് നാമനിർദേശ പത്രികാസമർപ്പണം. ഇതനുസരിച്ച് 25 ആണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള….

പെരുമാറ്റച്ചട്ടലംഘനം; സി വിജില്‍ ആപ്പ് വഴി പരാതി നല്‍കാം

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടലംഘനം ഉൾപ്പെടെ പരാതികളും ക്രമക്കേടുകളും ജനങ്ങൾക്ക് സി– വിജിൽ ആപ്പ് വഴി അറിയിക്കാം. പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ സി വിജിൽ (cVIGIL) എന്ന് സെർച്ച് ചെയ്താൽ ആപ്പ് ലഭിക്കും. പരാതി കിട്ടി 100 മിനിറ്റിനുള്ളിൽ….

KSRTC ഡ്രൈവിങ് സ്‌കൂളില്‍ ആദ്യം ഹെവി വാഹനങ്ങളിലായിരിക്കും പരിശീലനം

പൊതുജനങ്ങൾക്കായി കെ.എസ്.ആർ.ടി.സി. തുറക്കുന്ന ഡ്രൈവിങ് സ്കൂളുകളിൽ ആദ്യം ഹെവി വാഹനങ്ങളിലായിരിക്കും പരിശീലനം. ഇതിനായി 22 ബസുകൾ തയ്യാറാക്കി. ജീവനക്കാരിൽനിന്ന് യോഗ്യതയുള്ള 22 പേരെ തിരഞ്ഞെടുത്തു. ഇവരെ പരിശീലകരായി നിയോഗിച്ചാകും ഡ്രൈവിങ് സ്‌കൂളിനുള്ള അപേക്ഷ സമർപ്പിക്കുക. ബസ് ഉപയോഗിച്ച് ഡ്രൈവിങ് സ്കൂ‌ൾ ലൈസൻസ്….

സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് താപനില ഉയരുക…..

മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ പുതിയ നിബന്ധന കൊണ്ടുവന്ന് ട്രായ്

മുംബൈ: മൊബൈൽ നമ്പർ മാറാതെ സേവന ദാതാവിനെ മാറ്റാൻ കഴിയുന്ന മൊബൈൽ നമ്പ‍ർ പോർട്ടബിലിറ്റി സേവനത്തിന് പുതിയ നിബന്ധന ഏർപ്പെടുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പുതിയ ചട്ടങ്ങളിലാണ് നിബന്ധനകളിൽ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഇത് അനുസരിച്ച് ഒരു….

സ്കോളർഷിപ്പോടെ വിദേശ പഠനം, യൂണിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ട് സംസാരിക്കാം

120 വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികൾ പങ്കെടുക്കുന്നതും ജിബി എഡ്യുക്കേഷന്‍ സംഘടിപ്പിക്കുന്നതുമായ വിദേശ പഠന എക്സ്പോ മാർച്ച് 23-ന് കൊച്ചിയിലും 24-ന് കോട്ടയത്തും നടത്തപ്പെടുന്നു. ജിബി എഡ്യുക്കേഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ വിദേശ പഠന എക്സ്പോയില്‍ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിദേശ സര്‍വകലാശാല പ്രതിനിധികളുമായി….