Latest Posts

ക്ഷേമ പെൻഷൻ അവകാശമല്ല; സഹായം മാത്രമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ക്ഷേമ പെൻഷൻ അവകാശമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ നൽകുന്ന സഹായം മാത്രമാണ് ക്ഷേമ പെൻഷനെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചത്. ക്ഷേമ പെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സർക്കാരാണ്. സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ്….

റെക്കോർഡുകൾ തകർത്ത് സ്വർണവില; പവന് 53000 കടന്നേക്കും

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് വിലയിൽ നേരിയ വർധനയേ ഉണ്ടായുള്ളുവെങ്കിലും സ്വർണവില സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. ഗ്രാമിന് 10 രൂപ വർധിച്ച് ഇന്നത്തെ വില 6575 ൽ എത്തി. ഒരു പവൻ സ്വർണത്തിന്റെ വില 52600 രൂപയുമായി. സ്വർണ്ണവില ഉയരങ്ങളിലേക്ക് തന്നെ പോവുകയാണ്…..

റെയിൽവേയുടെ സർപ്രൈസ്; കേരളത്തിലേയ്ക്ക് മൂന്നാം വന്ദേഭാരത് ട്രെയിൻ

രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകൾ ഒന്നിനുപുറകെ ഒന്നായി ആരംഭിക്കുകയാണ് ഇന്ത്യൻ റെയിൽവേ. കേരളത്തിന് മറ്റൊരു വന്ദേഭാരത് ട്രെയിൻ ലഭിക്കാൻ പോകുന്നു. സംസ്ഥാനത്തെ മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്. കേരളത്തിലെ എറണാകുളത്തിനും കർണാടക തലസ്ഥാനമായ ബെംഗളൂരുവിനുമിടയിൽ ഈ പുതിയ വന്ദേ ഭാരത് ട്രെയിനിന്….

വീണ്ടും റെക്കോർഡ് വിലയിലേക്ക് സ്വർണം

സംസ്ഥാനത്ത് ഇന്നും സ്വർണവില റെക്കോർഡ് ഉയരത്തിൽ. സ്വർണ്ണവില ഇന്ന് പവന് 240 രൂപ വർദ്ധിച്ചു. വിപണി വില 52520 രൂപയാണ്. അമേരിക്കൻ വിപണി ശനിയാഴ്ച ക്ലോസ് ചെയ്ത് 2303 ഡോളർ വരെ കുറഞ്ഞിരുന്നു. ഇന്ന് രാവിലെ റഷ്യൻ ന്യൂക്ലിയർ ടാങ്കിന് നേരെ….

പ്രകൃതിയുടെ അപൂർവ പ്രതിഭാസം, ഇന്ന് സമ്പൂർണ സൂര്യ​ഗ്രഹണം

അപൂർവമായി സംഭവിക്കുന്ന സമ്പൂർണ സൂര്യ​ഗ്രഹണം ഇന്ന്. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ പൂർണമായി മറഞ്ഞുപോകുന്നതാണ് ഇന്നത്തെ പ്രത്യേകത. വടക്കേ അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങി‌യ രാജ്യക്കാർക്കാണ് ഈ ​ഗ്രഹണം നേരിൽ കാണാനാകൂ. ​ഗ്രേറ്റ് നോർത്ത് അമേരിക്കൻ എക്ലിപ്സ് എന്നാണ്….

എല്ലാ സർവകലാശാലകളിലും ഇനി മുതൽ ഒരേസമയം പ്രവേശനം

എല്ലാ സർവകലാശാലകളിലും വിദ്യാർത്ഥി പ്രവേശനം ഇനിമുതൽ ഒരേ സമയത്താവും. കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽ കുമാർ അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ പ്രകാരമാണിത്. ഇതിനായി, പ്ലസ് ടു ഫലത്തിന് ശേഷം മെയ് പകുതിയോടെ വിജ്ഞാപനം ഇറക്കും.     ജൂണിൽ പ്രവേശന….

വിഷുദർശനം, ശബരിമലയിലേക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി

മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി. ഏപ്രിൽ 10 മുതൽ 18 വരെയാണ് പ്രത്യേക സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലയ്ക്കൽ – പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി ഫേസ്ബുക്കിൽ കുറിക്കുന്നു. ഏപ്രിൽ 10ന് പുലർച്ചെ നടതുറന്ന്….

ഒരു പവൻ സ്വർണത്തിന് ഇന്ന് 1160 രൂപയുടെ വർധനവ്; ഞെട്ടി ഉപഭോക്താക്കൾ

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിൽ. ഒരു പവൻ സ്വർണത്തിന് ഇന്ന് 1160 രൂപയാണ് വർധിച്ചത്. ഇന്നലെ സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില ഉയർന്നതോടെ ഇന്ന് വീണ്ടും വില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ….

43 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു; സങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നത് കോട്ടയം മെഡിക്കല്‍ കോളേജില്‍

43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ നേട്ടമാണ്. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ് (24) അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി….

എ.ടി.എമ്മുകളില്‍ യു.പി.ഐ.വഴിയും പണം നിക്ഷേപിക്കാം

യുപിഐ ഉപയോഗിച്ച് ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ (സിഡിഎം) പേയ്‌മെന്‍റുകളും ക്യാഷ് ഡെപ്പോസിറ്റുകളും നടത്താൻ മൂന്നാം കക്ഷി യുപിഐ ആപ്പുകളെ അനുവദിക്കാൻ ഒരുങ്ങി ആർബിഐ. 2024-2025 സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ യോഗത്തിൽ ആണ് ഇത് സംബന്ധിച്ച തീരുമാനം ആയത്. “സിഡിഎമ്മുകൾ വഴിയുള്ള….