Latest Posts

വിഷുച്ചന്തകള്‍ തുടങ്ങാന്‍ ഹൈക്കോടതി അനുമതി നല്‍കി

സംസ്ഥാനത്തെ മുന്നൂറോളം ഔട്ട്‌ലെറ്റുകളില്‍ വിഷു ചന്തകള്‍ ഇന്ന് തുടങ്ങും. ചന്തകള്‍ തുടങ്ങാന്‍ കോടതി അനുവദിച്ചതോടെയാണ് കണ്‍സ്യൂമര്‍ഫെഡിന് നിര്‍ദ്ദേശം നല്‍കിയത്. ഇന്നുമുതല്‍ വിഷു കഴിയുന്നതുവരെയുള്ള ഒരാഴ്ച 13 ഇന സാധനങ്ങള്‍ വിലക്കുറവില്‍ കണ്‍സ്യൂമര്‍ഫെഡ് ലഭ്യമാക്കും. എല്ലാ ഔട്ട്‌ലെറ്റുകളിലും സാധനങ്ങള്‍ എത്തിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു…..

നാളെയും മറ്റന്നാളും 14 ജില്ലകളിലും ഇടിമിന്നലോടെ മഴക്ക് സാധ്യത

കേരളത്തിൽ രണ്ട് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. നാളെയും മറ്റന്നാളും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കനത്ത ചൂടിൽ നെട്ടോടമോടുന്ന പാലക്കാടുകാർക്ക് ഇന്ന്….

സ്വർണവില 53,000 ത്തിലേക്കോ; ഇന്നും പവൻ റെക്കോർഡ് വിലയിൽ

സംസ്ഥാനത്ത് സ്വർണവില ഇന്ന് 80 രൂപ കൂടി പവന് 52,960 രൂപയായി. ഗ്രാമിന് പത്ത് രൂപ വർധിച്ച് 6620 രൂപയിലും എത്തി. ഏപ്രിലിൽ ഇതുവരെ പവന് 2080 രൂപയാണ് കൂടിയത്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസമായി സ്വർണവില തുടർച്ചയായി റെക്കോർഡിടുകയാണ്. അഞ്ച്….

മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാരെ കണ്ടെത്തുന്നതില്‍ വിട്ടുവീഴ്ചയില്ലാതെ കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ഗതാഗത വകുപ്പിന്റെ പുതിയ തീരുമാനത്തില്‍ കുടുങ്ങി ഡ്രൈവര്‍മാര്‍. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പരിശോധനയില്‍ പിടിയിലായത് 41 പേരാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണം വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് നടപടി കര്‍ശനമാക്കിയത്…..

താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്; 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയര്‍ന്ന താപനിലയ്ക്ക് ജാഗ്രതാ പാലിക്കുന്നതിനുള്ള യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിൽ 45 ഡിഗ്രിവരെയാണ് രേഖപ്പെടുത്തിയത്. ചൂട് കൂടുന്നതോടെ സംസ്ഥാനത്തെ വൈദ്യുത ഉപയോഗത്തിലും റെക്കോർഡ് കണക്കാണ് ….

ഇന്ത്യയിലെ കുടുംബങ്ങൾ കടക്കെണിയിൽ, സമ്പാദ്യം താഴേക്ക്, വരുമാനം വർധിക്കുന്നുമില്ല: പഠന റിപ്പോർട്ട്

രാജ്യത്ത് കുടുംബ കടം (കുടുംബത്തിലെ അംഗങ്ങളുടെ ആകെ കടം) കുത്തനെ ഉയർന്നെന്നും കുടുംബ നിക്ഷേപം മോശം നിലയിലേക്ക് താഴ്ന്നെന്നും പഠന റിപ്പോർട്ട്. 2022-23 സാമ്പത്തിക വർഷത്തെ കണക്കുകൾ വിശകലനം ചെയ്ത് സാമ്പത്തിക സേവന ദാതാക്കളായ മോത്തിലാൽ ഓസ്‌വാൾ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഗുരുതര….

‘തൽക്കാലം കോടതികളിൽ കറുത്ത ഗൗൺ വേണ്ട, വെള്ള ഷർട്ടും പാന്റും മതി’; ഹൈക്കോടതി പ്രമേയം പാസാക്കി

സംസ്ഥാനത്തെ കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും പാന്റും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല. ഹൈക്കോടതിയിലും അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്നും ഫുൾ….

ദേശീയപാത വികസനം: ഇനി കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കി വിലനിര്‍ണയം

കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കി വിലനിർണയിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ നിർദേശം അംഗീകരിച്ച് സംസ്ഥാനവും. മൂല്യനിർണയം നടത്തി വിലനിശ്ചയിക്കുമ്പോൾ ഉടമകൾക്കുള്ള നഷ്ടപരിഹാരത്തുക കുറയും. ദേശീയപാത 66, പുതിയ കോഴിക്കോട്-പാലക്കാട് ദേശീയപാത 966 എന്നിവയ്ക്ക് ഈ നിർദേശം ബാധകമാവില്ലെന്ന് സംസ്ഥാനം പറയുന്നുണ്ടെങ്കിലും 966 (കോഴിക്കോട്-പാലക്കാട്)-ന്‍റെ കാര്യത്തിൽ….

പ്രൈമറി ക്ലാസുകളിൽ ബിഎഡുകാർ വേണ്ട: വിലക്ക് ആവർത്തിച്ച് സുപ്രീം കോടതി

ബിഎഡുകാർ പ്രൈമറി ക്ലാസ് അദ്ധ്യാപകരാകുന്നത് വിലക്കിയ 2023 ആഗസ്റ്റ് 11ലെ വിധി ആവർത്തിച്ച് സുപ്രീം കോടതി. മധ്യപ്രദേശിലെ കേസിൽ പുറപ്പെടുവിച്ച വിധി അന്നു മുതലുള്ള നിയമനങ്ങളുടെ കാര്യത്തിൽ രാജ്യമൊട്ടുക്കും ബാധകമാകുമെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസെ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തത വരുത്തി. വിജ്ഞാപനത്തിൽ….