Latest Posts

ഹോർലിക്സ് ഇനി ‘ഹെൽത്തി ഡ്രിങ്ക്‌’ അല്ല; തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ ഒഴിവാക്കാൻ എഫ്എസ്എസ്എഐ നിർദേശം

ഹോർലിക്സ് ഇനി മുതൽ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്’. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് ‘ഹെൽത്തി ഡ്രിങ്ക്‌സ്’ വിഭാഗത്തിൽ നിന്ന് പാനീയങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ‘ഹെൽത്ത് ഫുഡ് ഡ്രിങ്കുകൾ’ ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ് (എഫ്എൻഡി) എന്ന്….

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ; ഔദ്യോഗിക ആഘോഷം പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം

കൊച്ചി വാട്ടർ മെട്രോക്ക് ഒരു വയസ്. 19. 72 ലക്ഷത്തിലധികം ആളുകൾ ഇതുവരെ വാട്ടർ മെട്രോയിൽ യാത്ര ചെയ്‌തു. അഞ്ച് റൂട്ടുകളിലാണ് നിലവിൽ മെട്രോ സർവീസുള്ളത്. രണ്ട് റൂട്ടുകളിൽ ഒമ്പത് ബോട്ടുകളുമായി ആരംഭിച്ച യാത്ര ഇന്ന് അഞ്ചു റൂട്ടുകളിലേക്ക് എത്തി. 14….

കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോ​ഗ്യവകുപ്പ്

മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഗർഭിണികൾ, ശിശുക്കൾ, 5 വയസിന് താഴെയുള്ള കുട്ടികൾ, പ്രായമായവർ, മറ്റ് ഗുരുതര രോഗമുള്ളവർ എന്നിവർക്ക് മലമ്പനി ബാധിച്ചാൽ സങ്കീർണമാകാൻ സാധ്യതയുണ്ട്. മലമ്പനി ചികിത്സിച്ചില്ലെങ്കിൽ ഗർഭാവസ്ഥയിൽ….

വീട്ടിൽ എത്ര സ്വർണം സൂക്ഷിക്കാം?

സ്വർണത്തിന് അനുദിനം വില കൂടുകയാണ്. ഏപ്രിലിൽ മാത്രം 4000 ത്തോളം രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. രാജ്യത്തെ മിക്കവാറും എല്ലാ കുടുംബങ്ങളും ആഭരണങ്ങളായും നാണയങ്ങളായും സ്വർണ്ണ നിക്ഷേപ പദ്ധതികളായും സ്വർണം സൂക്ഷിക്കുന്നുണ്ട്…..

നിര്‍ത്തിയിട്ട വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കരുത്; മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

വെയിലത്ത് നിർത്തിയിടുന്ന വാഹനങ്ങളിൽ കുട്ടികളെ തനിച്ചിരുത്തി കടകളിലേക്കോ മറ്റാവശ്യങ്ങൾക്കോ പോകരുതെന്ന് മുന്നറിയിപ്പ്. വാഹനത്തിനകത്തെ ഉയർന്ന ചൂട് കുട്ടികളിൽ നിർജലീകരണത്തിനും അസ്വസ്ഥതയ്ക്കും കാരണമായേക്കാമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്. വെയിലത്ത് നിർത്തിയിടുന്നത് ശീതീകരണ സംവിധാനമുള്ള വാഹനങ്ങളാണെങ്കിലും, വളരെ കുറച്ചുനേരം മാത്രമേ കുട്ടികളെ അകത്തിരുത്തി….

കീഴൂർ ഭഗവതീക്ഷേത്രത്തിൽ പാന ഉത്സവം

കടുത്തുരുത്തി കീഴൂർ ഭഗവതീക്ഷേത്രത്തില്‍ ഏപ്രിൽ 23-ന് ആരംഭിച്ച പാന ഉത്സവം 26 വരെ നടക്കും.  24-ന് ചെറിയപാന. വൈകീട്ട് നാലിന് ഇളംപാന, 25-ന് വലിയപാന, ഇളംപാന, തുടർന്ന് ഒറ്റത്തൂക്കം, ഗരുഡൻതൂക്കം, 26-ന് കുരുതി. കേരളത്തിന്റെ നാനാ ഭാഗത്തുനിന്നും പാനക്കായി എത്തുന്ന ഭക്തജനങ്ങൾക്ക്….

സംസ്ഥാനത്ത് 27 വരെ ഉയർന്ന താപനില; 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഏപ്രിൽ 27 വരെ ഉയർന്ന ചൂട് അനുഭവപ്പെടും. താപനില സാധാരണയേക്കാൾ രണ്ടു മുതൽ നാലു ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ കനത്ത ചൂടിന്റെ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്…..

ഉടന്‍ ജോലി നേടാം… 6 മാസ നേഴ്സിംഗ് അസിസ്റ്റന്‍റ് കോഴ്സ്

വിദേശത്തും സ്വദേശത്തുമായി ആതുര സേവനരംഗത്ത് മികച്ച തൊഴിലവസരങ്ങളാണ് ഇപ്പോൾ ഉള്ളത്. മികച്ച ശമ്പളത്തോട് കൂടി എളുപ്പത്തില്‍ ജോലി നേടാമെന്നതിനാലും കുറഞ്ഞ കാലയളവില്‍ കോഴ്സ് പൂര്‍ത്തിയാക്കാമെന്നതിനാലും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ പോലും ആരോഗ്യരംഗത്ത് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നേഴ്സിംഗ് അസിസ്റ്റന്‍റ് പോലെയുള്ള കോഴ്സുകൾ….

കേരളം തെരഞ്ഞെടുപ്പിന് സുസജ്ജം, കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

കേരളം തെരഞ്ഞെടുപ്പിന് സുസജ്ജമാണെന്നും കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. വീട്ടിലെ വോട്ടിംഗിനിടെയുണ്ടായ കള്ളവോട്ട് പരാതികളിൽ ഉടനടി നടപടി എടുത്തു. ഈ നടപടി മുന്നറിയിപ്പായി കാണണം. തെരഞ്ഞെടുപ്പിന് കേരളം സുസജ്ജമെന്നും സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും സഞ്ജയ്….

സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1120 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 140 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6615 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 52,920 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 130 രൂപ….