Latest Posts

കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സര്‍വീസ്; ആദ്യയാത്ര ജൂണ്‍ 4ന്

വിനോദസഞ്ചാരികള്‍ക്കായി സ്വകാര്യ ട്രെയിന്‍ പാക്കേജ് അവതരിപ്പിച്ച് കൊച്ചി ആസ്ഥാനമായ പ്രിന്‍സി ട്രാവല്‍സ്. കേരളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന ആദ്യത്തെ സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജാണ് ഇത്. ജൂണ്‍ നാലിനാണ് ആദ്യ സര്‍വീസ്. മുംബൈ, ഗോവ, അയോധ്യ എന്നിവിടങ്ങളിലേക്കുള്ള യാത്ര തിരുവനന്തപുരത്ത് നിന്നാണ്….

സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിൽ മാർഗരേഖ, അധ്യാപകർക്ക് പ്രത്യേക പരിശീലനം

ഒന്നാംക്ലാസിൽത്തന്നെ അക്ഷരപഠനം ഉറപ്പാക്കാൻ സർക്കാർ നടപടി. പുതിയ സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിൻ്റെ അന്തിമറിപ്പോർട്ടിൽ ഇതിനായി പ്രത്യേകം മാർഗനിർദേശം ഉൾക്കൊള്ളിച്ചു. മാതൃഭാഷാപഠനത്തിലൂന്നി എഴുത്തിലും വായനയിലുമുള്ള ശേഷി കുട്ടികൾക്ക് ഒന്നാംക്ലാസിൽത്തന്നെ ഉറപ്പാക്കാനാണ് നിർദേശം. ഈ അധ്യയനവർഷം പുതിയ പുസ്ത‌കങ്ങൾ വരുന്നതോടെ, മാതൃഭാഷാപഠനത്തിലും ഈ പരിഷ്‌കാരം….

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സർക്കുലറിന് സ്റ്റേയില്ല: കേന്ദ്ര ഗതാഗത നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ മോട്ടോർ വാഹന വകുപ്പിന് ആശ്വാസം. സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിന് നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലര്‍ ഹൈക്കോടതി സ്റ്റേ ചെയ്തില്ല. സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി വരുന്നതുവരെ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഹര്‍ജിയില്‍ ഇടക്കാല….

വൈക്കം സെന്റ് സേവ്യഴ്സ് കോളേജിൽ ബിരുദ കാംക്ഷികൾക്കായി   മുഖാമുഖം

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നടപ്പിലാക്കുന്ന പുതിയ ബിരുദ പാഠ്യപദ്ധതിയായ എംജി യു – യു.ജി.പി (ഹോണേഴ്സ്) സംബന്ധിച്ച് ബിരുദ പഠനം അഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി വൈക്കം സെന്റ്. സേവ്യഴ്സ് കോളേജ് എം.ജി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് മുഖാമുഖം സംഘടിപ്പിക്കുന്നു. മെയ്‌ 7  ചൊവ്വാഴ്ച്ച….

കൊടും ചൂട്: സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് കൊടും ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് അവലോകനയോഗം. കഠിനമായ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിര്‍ദേശിച്ചിട്ടുണ്ട്. ഒപ്പം പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും. നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുമുണ്ട്. തൃശൂര്‍,….

വൈദ്യുതി നിയന്ത്രണമില്ല; മറ്റ് വഴികൾ തേടണമെന്ന് കെഎസ്ഇബിയോട് സർക്കാർ

സംസ്ഥാനത്ത് തത്ക്കാലം വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സർ‌ക്കാർ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം. വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബി നിലപാട്. ലോഡ് ഷെഡിങ് അല്ലാതെ മറ്റ് വഴികൾ തേടണമെന്ന്….

മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം. സ്‌കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണിമുതൽ 3….

മേയ് 15 മുതൽ ഇറച്ചി വില കൂടും

കന്നുകാലികൾക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തിൽ ഇറച്ചി വില വർദ്ധിപ്പിക്കാൻ തയ്യാറായി വ്യാപാരികൾ. ഓൾ കേരള മീറ്റ് മർച്ചന്റ് അസോസിയേഷൻ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. മേയ് 15 മുതൽ വില വർദ്ധനവ് നടപ്പാക്കാനാണ് തീരുമാനം. കോഴിക്കോട് കാലിക്കറ്റ് ടവറിൽ ചേർന്ന അസോസിയേഷന്റെ….

വാട്സ്ആപ്പിൽ മൂന്ന് മെസെജുകൾ വരെ പിൻ ചെയ്യാം

വാട്സ്ആപ്പിൽ ഇനി മുതല്‍ ഒരു ചാറ്റിൽ മൂന്ന് മെസെജുകൾ വരെ പിൻ ചെയ്യാനാകും. നേരത്തെ ഒരു മെസേജ് മാത്രമേ പിൻ ചെയ്ത് വെയ്ക്കാനാകുമായിരുന്നുള്ളൂ. ഓർത്തുവെക്കേണ്ട പ്രധാന മെസെജുകൾ ഇത്തരത്തിൽ പിൻ ചെയ്തുവെയ്ക്കാൻ ഈ അപ്ഡേഷൻ സഹായിക്കും. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഈ ഫീച്ചർ….

ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ നിശ്ചലമാക്കും, സമരം പ്രഖ്യാപിച്ച് സംയുക്ത സംഘടനകൾ

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെ നാളെ മുതല്‍ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള തീരുമാനവുമായി ഗതാഗത വകുപ്പ് മുന്നോട്ടുപോകുന്നതിനിടെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്ക്കരണവുമായി മുന്നോട്ടുപോകുമെന്ന് സിഐടിയു പ്രഖ്യാപിച്ചു. ബഹിഷ്കരണം പിന്‍വലിക്കില്ലെന്നും സമരം ശക്തമായി….