Latest Posts

ആഹാരശീലങ്ങളിൽ വരുത്തേണ്ട 17 മാർ​ഗനിർദേശങ്ങളുമായി ഐ.സി.എം.ആർ

ഭക്ഷണക്രമത്തിൽ വരുത്തേണ്ട ആരോഗ്യകരമായ മാറ്റങ്ങൾ സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുതുക്കി ഐ.സി.എം.ആർ. അനാരോഗ്യകരമായ ഭക്ഷണശീലമാണ് രാജ്യത്തെ 56.7 ശതമാനം രോഗങ്ങൾക്കും പിന്നിലെന്ന് ഐ.സി.എം.ആർ പറയുന്നു. ഈ സാഹചര്യത്തിലാണ് ഭക്ഷണക്രമത്തിൽ അത്യാവശ്യമായി വരുത്തേണ്ട മാറ്റങ്ങളേക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. പൊണ്ണത്തടി, പ്രമേഹം പോലുള്ള സാംക്രമികേതര രോഗങ്ങൾ….

സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വ്യാപകം; പ്രത്യേക പരിശോധനയുമായി പോലീസ്

സംസ്ഥാനത്ത് ​ഗുണ്ടാ ആക്രമണം വ്യാപകമായതോടെ പ്രത്യേക പരിശോധനയുമായി പോലീസ്. ഓപ്പറേഷൻ ആ​ഗ് എന്ന പേരിലാണ് പരിശോധന നടത്തുന്നത്. കാപ്പ ചുമത്തിയവർ, പിടികിട്ടാപ്പുള്ളികളെ പിടികൂടുക എന്നതാണ് പോലീസ് ഓപ്പറേഷൻ ആ​ഗിലൂടെ ലക്ഷ്യമിടുന്നത്. കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുന്നവരെയും പോലീസ് പിടികൂടും. ഗുണ്ടകൾക്ക് സഹായം….

ജൂണ്‍ മൂന്നിന് സ്കൂള്‍ പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത്

അടുത്ത അധ്യയനവര്‍ഷത്തെ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത് നടക്കും. സ്കൂള്‍ തുറക്കുന്ന ജൂണ്‍ മൂന്നിന് എറണാകുളം ഗവ. ഗേള്‍സ് സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകർക്കും പരിശീലനത്തില്‍ പങ്കെടുക്കാമെന്നും….

സിബിഎസ്ഇ പത്താം ക്ലാസ് ഫലം: 93.60 ശതമാനം വിജയം, മേഖലകളിൽ ഒന്നാമത് തിരുവനന്തപുരം

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കൂടി. മേഖലകളിൽ മുന്നിൽ തിരുവനന്തപുരമാണ്. 99.75 ശതമാനം വിജയം. വിജയവാഡ, ചെന്നൈ എന്നീ മേഖലകളാണ് തൊട്ടുപിന്നിൽ. വിജയ ശതമാനത്തിൽ മുൻപിൽ പെണ്‍കുട്ടികളാണ്. cbseresults.nic.in,….

മഴയെത്തുന്നു, ഇടിമിന്നൽ സാധ്യതയും, 5 ജില്ലകളൊഴികെ എല്ലായിടത്തും യെല്ലോ അലർട്ട്

കൊടും ചൂടിന് ആശ്വാസം പകർന്ന് ഇന്ന് ഒമ്പത് ജില്ലകളില്‍ മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത….

സിബിഎസ്‌സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്‌സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. 86.98 ആണ് വിജയശതമാനം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 0.65 ശതമാനം വര്‍ദ്ധന. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം അറിയാവുന്നതാണ്. തിരുവനന്തപുരം മേഖലയില്‍ 99.99 ശതമാനം വിജയം രേഖപ്പെടുത്തി. cbceresultsnic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി….

ക്ലീൻ കേരള കമ്പനി നാലുവർഷത്തിനിടെ ഹരിതകർമസേനയ്ക്ക് നൽകിയത് 17.65 കോടി

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിന് രൂപീകരിച്ച ക്ലീൻ കേരള കമ്പനി നാലുവർഷത്തിനിടെ ഹരിതകർമസേനയ്ക്ക് നൽകിയത് 17.65 കോടി രൂപ. മാലിന്യ സംസ്‌കരണത്തിൽ കേരളം നടത്തിയ സമാനതകളില്ലാത്ത മുന്നേറ്റമാണ് ക്ലീൻ കേരളാ കമ്പനിയുടെ മാലിന്യ ശേഖരണ വർധനയിലൂടെ തെളിയുന്നത്. ഈ….

ആധാറും പാനും ഇതുവരെ ലിങ്ക് ചെയ്തിട്ടില്ലേ?

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട ദിവസങ്ങളാണ്. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും. പാൻ കാർഡ് ഇല്ലാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനാകില്ല. ഇങ്ങനെ ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടാകും? ജൂൺ 15 വരെയാണ് ആധാർ പാനുമായി….

കേരളത്തിൽ നഴ്സിംഗ് രംഗത്ത് വൻ മുന്നേറ്റം; ചരിത്രത്തിലാദ്യമായി 1020 ബിഎസ്സി നഴ്‌സിംഗ് സീറ്റുകൾ

നഴ്സിംഗ് മേഖലയിലെ വലിയ സാധ്യതകള്‍ മുന്നില്‍ കണ്ട് ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം ഈ വര്‍ഷം 1020 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകളാണ് പുതുതായി വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകള്‍, സീപാസ്….

69 MVD വാഹനങ്ങള്‍ ഉപയോഗശൂന്യം; റോഡ് സുരക്ഷയെ ബാധിക്കുമെന്ന് കമ്മീഷണര്‍

ഉപയോഗശൂന്യമായ 69 വാഹനങ്ങൾക്ക് പകരം സംവിധാനമില്ലാതെ നിരത്തിലെ പരിശോധന കാര്യക്ഷമമാക്കാൻ കഴിയില്ലെന്ന് മോട്ടോർ വാഹനവകുപ്പ്. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്ന സർക്കാർ നിർദേശപ്രകാരം 64 വാഹനങ്ങൾ വകുപ്പ് ഉപേക്ഷിച്ചിരുന്നു. ഇതിന് പുറമെ അപകടത്തിൽപെട്ടതും വെള്ളപ്പൊക്കത്തിൽ കേടായതുമായി അഞ്ചു വാഹനങ്ങളും ഉപയോഗശൂന്യമാണ്…..