Latest Posts

ഹെലികോപ്റ്റർ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു, കനത്ത മൂടൽമഞ്ഞും വെല്ലുവിളിയായി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ പിന്‍ഗാമിയായി….

മുദ്രപത്രങ്ങളുടെ അച്ചടി നിർത്തി; ഇനി മുതൽ രജിസ്ട്രേഷൻ നടപടികൾക്ക് ഇ സ്റ്റാമ്പ്

സംസ്ഥാനത്തെ രജിസ്‌ട്രേഷന്‍ ഇടപാടുകള്‍ക്ക് ഇ സ്റ്റാമ്പ് ഏര്‍പ്പെടുത്തിയതോടെ മുദ്രപത്രങ്ങളുടെ അച്ചടി നിറുത്തി. നാസിക്കിലെ പ്രസ്സിലായിരുന്നു മുദ്രപത്രങ്ങള്‍ അച്ചടിച്ചിരുന്നത്. നിലവില്‍ ശേഷിക്കുന്ന മുദ്രപത്രങ്ങള്‍ രജിസ്‌ട്രേഷന്‍ ഇതര ഇടപാടുകള്‍ക്ക് ഉപയോഗിക്കും. 50 ലക്ഷത്തോളം മുദ്രപത്രങ്ങള്‍ ശേഷിക്കുന്നുണ്ടെന്നാണ് കണക്ക്. ഒരു ലക്ഷം രൂപയ്‌ക്ക് മുകളിലുള്ള രജിസ്‌ട്രേഷന്‍….

55000 കടന്ന് സ്വര്‍ണ്ണ വില

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. പവന് 400 രൂപ വർദ്ധിച്ച് സ്വർണവില റെക്കോർഡിട്ടു. ഇതോടെ 550000 കടന്ന്‌ സ്വര്‍ണ്ണ വില. ഇന്ന് കേരള വിപണിയിൽ പുതിയ റെക്കോർഡിട്ട് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 55,120 രൂപയായിരിക്കുകയാണ്.

തലപൊക്കി മഞ്ഞപ്പിത്തം, വേണം സ്വയം പ്രതിരോധം

വേനല്‍മഴയ്ക്ക് പിന്നാലെ സംസ്ഥാനത്ത് മഞ്ഞപ്പിത്തം വ്യാപിപ്പിക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലും ജാഗ്രത. ഈ മാസം മൂന്നുപേർക്കാണ് രോഗം ബാധിച്ചത്. കൂടുതല്‍ കണ്ടുവരുന്നത് കുടിവെള്ളം വഴിയും ആഹാരസാധനങ്ങള്‍ വഴിയും പകരുന്ന എ, ഇ വിഭാഗം ഹെപ്പറ്റൈറ്റിസാണ്. ചെറിയ കുട്ടികളില്‍ അത്ര ഗുരുതരമാകാറില്ലെങ്കിലും മുതിർന്നവരെ….

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കാണ് സാധ്യത. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍….

സ്കൂൾ ഓഡിറ്റോറിയം വിദ്യാർഥികളുമായി ബന്ധമില്ലാത്ത പരിപാടികൾക്ക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

സ്കൂളുകളിലെ ഓഡിറ്റോറിയം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിദ്യാർഥികളുമായി ബന്ധമില്ലാത്ത പരിപാടികൾക്ക് ഉപയോഗിക്കാൻ അനുമതി നൽകരുതെന്ന് ഹൈക്കോടതി. ‘സ്കൂളുകളുടെ, പ്രത്യേകിച്ച് സർക്കാർ സ്കൂളുകളുടെ സൗകര്യങ്ങൾ വിദ്യാർഥികളുമായി ബന്ധമില്ലാത്ത പരിപാടികൾക്കുവേണ്ടി എങ്ങനെയാണ് അനുവദിക്കാനാവുക’? ഇക്കാര്യത്തിൽ ആലോചനകളും നടപടികളും ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെയാണ്….

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം

പവന് 640 രൂപ വർദ്ധിച്ച് സ്വർണവില റെക്കോർഡിട്ടു. ഇന്നലെ വിലയിൽ നേരിയ ഇടിവുണ്ടായിരുന്നെങ്കിലും ഇന്ന് കേരള വിപണിയിൽ പുതിയ റെക്കോർഡിട്ടു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,720 രൂപയാണ്. ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് സ്വർണവില ഉയരാൻ കാരണമായത്. റഷ്യ-ഉക്രെയ്ൻ യുദ്ധവും, മിഡിൽ….

സൈബർ തട്ടിപ്പ്: റദ്ദാക്കിയത് 1.58 കോടി മൊബൈൽ കണക്ഷനുകൾ

ഒരു വർഷം കേന്ദ്ര ടെലികോം വകുപ്പ് രാജ്യത്ത് റദ്ദാക്കിയത് 1.58 കോടി തട്ടിപ്പ് മൊബൈൽ കണക്ഷനുകൾ. വ്യാജ രേഖ നൽകിയെടുത്ത സിം കാർഡുകൾ, സൈബർ തട്ടിപ്പിൽ ഉൾപ്പെട്ട കണക്ഷനുകൾ അടക്കം ഇതിൽ ഉൾപ്പെടും. 2023 മേയ് 17 മുതൽ ഇന്നലെ വരെയുള്ള….

പിഎസ്‍സിയുടെ പേരും ഔദ്യോഗിക മുദ്രയും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി

പിഎസ്‍സിയുടെ പേരും ഔദ്യോഗിക മുദ്രയും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനം. പിഎസ്‍സിയുടെ എംബ്ലം ഉപയോഗിച്ചും കമ്മിഷന്റെ പേരോ സമാന പേരുകളോ ഉപയോഗിച്ചും വ്യക്തികളും സ്ഥാപനങ്ങളും വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ടെലിഗ്രാം ചാനലുകൾ, ഫെയ്സ്ബുക്ക് പേജ്, യുട്യൂബ് ചാനൽ എന്നിവ നടത്തുന്നുണ്ടെന്ന് പിഎസ്‌സി….

ഇടിയോടും കാറ്റോടും കൂടിയ മഴ; ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറത്തും വയനാടും ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഉച്ചയ്ക്ക് ശേഷം….