Latest Posts

യു വി  ഇൻഡക്സ് അപകടതോതിൽ; 2 ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്തെ അൾട്രാ വയലറ്റ് സൂചിക അപകടതോതിൽ. പാലക്കാട്, മലപ്പുറം ജില്ലകൾ യുവി ഇൻഡക്സ് 11 ആയതിനാൽ റെഡ് ലെവലിൽ ആണ് ഉള്ളത്. കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യുവി ഇൻഡക്സ് 6 മുതൽ ഏഴ് വരെയുള്ള തോതിലായതിനാൽ….

ജാഗ്രത വേണം… കിണര്‍ വൃത്തിയാക്കാനിറങ്ങുമ്പോള്‍

ആഴമുള്ള കിണറുകളില്‍ ഇറങ്ങുന്ന തൊഴിലാളികള്‍ ജീവവായു ലഭിക്കാതെ ബോധം നഷ്ടപ്പെടുന്നതും മരണപ്പെടുന്നതും പതിവാണ്. കിണറുകളില്‍ ആവശ്യത്തിനു വായുസഞ്ചാരം ഇല്ലാത്തതാണ് അപകടകാരണം. കിണറുകള്‍ വൃത്തിയാക്കാനിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: *ആഴമേറിയ കിണറുകള്‍ വൃത്തിയാക്കാനിറങ്ങുമ്പോള്‍ ശുദ്ധവായു ലഭിക്കാതെയാണ് പലരും അപകടത്തില്‍പെടുന്നത്. കിണറിന് അടിയില്‍ വായുസഞ്ചാരം ഉറപ്പാക്കിയിട്ടു….

സർക്കാർ ഉദ്യോഗസ്ഥർക്ക് ബുധനാഴ്ച ഖാദി വസ്ത്രം

സർക്കാർ ഉദ്യോഗസ്ഥർ ബുധനാഴ്ച ഖാദി വസ്ത്രം ധരിക്കണമെന്ന് മന്ത്രി പി. രാജീവ് അഭ്യർത്ഥിച്ചു. ഏത് വസ്ത്രം ധരിക്കണമെന്ന് സർക്കാരിന് നിർബന്ധിക്കാനാവില്ല. ഡോക്ടർമാർ, നഴ്സു‌മാർ എന്നിവരുടെ ഓവർകോട്ട് ഖാദിയാക്കണമെന്ന് ആരോഗ്യമന്ത്രിയും അഭ്യർത്ഥിച്ചിട്ടുണ്ട്. ജനപ്രതിനിധികളും ബുധനാഴ്ച ഖാദി ധരിക്കണമെന്നും രാജീവ് നിയമസഭയിൽ പറഞ്ഞു. ഖാദിയുടെ….

മൂന്ന് ജില്ലകളിൽ ഇന്നലെ ഉയർന്ന യു.വി സാന്നിദ്ധ്യം; പകൽ സമയങ്ങളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അൾട്രാ വയലറ്റ് സൂചികയിൽ ഇന്നലെ ഓറഞ്ച് അലേർട്ട് രേഖപ്പെടുത്തിയത്. പൊതുജനങ്ങളിൽ നിന്ന് അതീവ ജാഗ്രത ആവശ്യമുള്ളതാണ് ഈ….

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വഴിപാടു നിരക്കുകൾ വർദ്ധിപ്പിക്കും

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വഴിപാടു നിരക്കുകള്‍ 30 ശതമാനം വര്‍ധിപ്പിക്കുമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്‍പത് വര്‍ഷത്തിനു ശേഷമാണ് നിരക്ക് വര്‍ധന. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും കൂടുമ്പോഴും വഴിപാട് നിരക്കുകള്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ 2016ന്….

കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ….

100-ന്റെയും 200-ന്റെയും പുതിയ നോട്ടുകൾ പുറത്തിറക്കാൻ ആർബിഐ

നൂറിന്‍റെയും ഇരുന്നൂറിന്‍റെയും പുതിയ നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക്. കഴിഞ്ഞ ഡിസംബറിൽ  നിയമിതനായ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പുള്ള മഹാത്മാഗാന്ധി സീരീസിലുള്ള പുതിയ നോട്ടുകളാണ് പുറത്തിറക്കുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത് ഗവർണറാണ് സഞ്ജയ് മൽഹോത്ര. മുമ്പ് പുറത്തിറക്കിയ….

വൈദ്യുതി ബില്ല് കൂടുതലാണോ? വീട്ടുപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

അശ്രദ്ധയോടെ ഇലക്ട്രിക്ക് ഉപകരണങ്ങൾ ഉപയോഗിച്ചാൽ നിങ്ങളുടെ വൈദ്യുതി ബില്ലും കൂടാൻ കാരണമാകുന്നു. അതിനാല്‍ വീട്ടുപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ. ഉപയോഗ ശേഷം ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യുക വൈദ്യുതി ബില്ല് കുറക്കാൻ ആദ്യമായി ചെയ്യേണ്ട കാര്യം ഇതാണ്. വീടിന്റെ ഓരോ ഭാഗത്തും….

വേനൽക്കാലത്ത് വീടുകൾ തുറന്നിടരുത്, ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

വേനൽ കടുത്തതൊടെ ഇഴജന്തുക്കളുടെ എണ്ണത്തിൽ വർദ്ധന. ചൂട് കൂടുമ്പോൾ കുഴികളിൽ നിന്ന് പുറത്തുവന്ന് തണുപ്പുതേടി വീടുകൾക്കുളിലും പരിസരങ്ങളിലുമെല്ലാം പാമ്പുകൾ എത്തുന്ന സാഹചര്യമുണ്ട്. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയങ്ങളിലാണ് പാമ്പുകളുടെ ശല്യമേറുന്നത്. ഇതിന് പരിഹാരമെന്നോണമാണ് 2020 ആഗസ്റ്റിൽ വനംവകുപ്പ് ‘സർപ്പ’, മൊബൈൽ….

കുട്ടികൾ ലഹരിയുടെ പിടിയിലകപ്പെട്ടെന്ന് ബോധ്യപ്പെട്ടാൽ രഹസ്യമാക്കല്ലേ,വിളിക്കൂ……

കുട്ടികൾ ലഹരിയുടെ പിടിയിലകപ്പെട്ടെന്ന് രക്ഷിതാക്കൾക്ക് ബോധ്യപ്പെട്ടാൽ അങ്കലാപ്പായി. കുട്ടിയെ രക്ഷിക്കാൻ എന്തുചെയ്യും? പുറത്തറിഞ്ഞാൽ പോലീസ് അറസ്റ്റുചെയ്യുമോ, പഠനവും ഭാവിയും തകരില്ലേ, മറ്റുള്ളവർ ഒറ്റപ്പെടുത്തില്ലേ, ലഹരിവില്പനക്കാർ കുട്ടിയെ ആക്രമിക്കില്ലേ, എന്നുതുടങ്ങി സമാധാനം കെടുത്തുന്ന ചോദ്യങ്ങൾ കൂട്ടമായി മനസ്സിൽ പൊന്തുകയായി. അതോടെ വിവരം രഹസ്യമാക്കിവെക്കാനുള്ള….