Latest Posts

കോട്ടയം കളക്ടറായി വി. വിഘ്നേശ്വരി ചുമതലയേറ്റു

കോട്ടയം കളക്ടറായി വി. വിഘ്നേശ്വരി ചുമതലയേറ്റു. ഇന്ന് രാവിലെ 10 മണിയോടെ കളക്ട്രേറ്റിലെത്തിയ പുതിയ കളക്ടറെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, എഡിഎം, തഹസീൽദാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്തു…..

വിദ്യാർഥി കൺസഷൻ: റിപ്പോർട്ട്‌ ഉടൻ

വിദ്യാർഥികളുടെ യാത്രാസൗജന്യത്തെ കുറിച്ച്‌ പഠിക്കുന്ന സമിതിയോട്‌ വേഗത്തിൽ റിപ്പോർട്ട്‌ സമർപ്പിക്കാൻ ഗതാഗത വകുപ്പ്‌ ആവശ്യപ്പെട്ടു. ആസൂത്രണ ബോർഡ്‌ അംഗം ഡോ. രവി രാമൻ അധ്യക്ഷനായ സമിതിയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കുന്നത്‌. വിദ്യാർഥികളുടെ കൺസഷൻ നിരക്ക്‌ ഉയർത്തണമെന്ന ആവശ്യവുമായി ബസുടമകളുടെ സംഘടനകൾ രംഗത്തുവന്നിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിൽ എത്തി

ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കർ എഎൻ ഷംസീർ, ധനമന്ത്രി കെഎൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്. ന്യൂയോർക്ക് സമയം….

കേരളത്തിൽ 8 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ കാലവർഷം കനക്കുന്നു. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിനും വിലക്കുണ്ട്. ഈ മണിക്കൂറുകളിൽ കാലവർഷം….

അവയവദാനം ഏകോപിപ്പിക്കുന്നതിനായി കെ സോട്ടോയ്ക്ക് പുതിയ വെബ്‌സൈറ്റ്

കേരളത്തിലെ മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും മേല്‍നോട്ടവും വഹിക്കുന്ന കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (ksotto) ഔദ്യോഗിക വെബ്‌സൈറ്റ് ആരോഗ്യ മന്ത്രി പുറത്തിറക്കി. എന്‍ഐസി, സി-ഡിറ്റ് എന്നിവ മുഖേനയാണ് വെബ്‌സൈറ്റ് തയ്യാറാക്കിയത്. അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും….

ജിമെയിലില്‍ എഐ ഫീച്ചറുകള്‍

ജിമെയിലിന്‍റെ മൊബൈൽ ആപ്പില്‍ എഐ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തി ഗൂഗിൾ. ജിമെയിലിലെ സെർച്ച് കൂടുതൽ കൃതൃതയുള്ളതാകാൻ ഇത് സഹായിക്കും. മൊബൈലിൽ ജിമെയിൽ ഉപയോഗിക്കുന്നവർ ആപ്പിൽ പഴയ മെസെജോ, അറ്റാച്ച്മെന്‍റുകളോ സെർച്ച് ചെയ്താൽ വൈകാതെ ‘ടോപ്പ് റിസള്‍ട്ട്സ്’ എന്ന സെക്ഷൻ കാണാനാകും. മെഷീൻ….

മെസി ഇനി അമേരിക്കയിൽ പന്ത് തട്ടും; ഔദ്യോഗിക പ്രഖ്യാപനം നടത്തി ഇന്റർമിയാമി

മെസി ഇനി അമേരിക്കൻ മണ്ണിൽ പന്ത് തട്ടും. താരവുമായി കരാർ ഒപ്പിട്ടെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കൻ ഫുട്ബോൾ ക്ലമ്ബ് ഇന്റർമിയാമി. എന്നാൽ, ക്ലബ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുൻപ് തന്നെ മെസി സ്പാനിഷ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഈ വിഷയം പ്രഖ്യാപിച്ചിരുന്നു…..

പ്രതിരോധ വകുപ്പിനു കീഴിലെ ഫാക്ടറികളിൽ അപ്രന്റിസാകാം

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ചെന്നൈ ആവഡിയിലെ വി വെഹിക്കിൾസ് ഫാക്ടറിയിൽ 168 ട്രേഡ് അപ്രന്റിസ് ഒഴിവ്. ഐടിഐ, നോൺ ഐടിഐ യോഗ്യതക്കാർക്കാണ് അവസരം. അപേക്ഷ ജൂൺ 14വരെ. സ്റ്റൈപൻഡ്: ഐടിഐക്കാർക്ക് 7700 8050, നോൺ ഐടിഐക്കാർക്ക് 6000- 6600 രൂപ….

വായ്പാ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ; റിപ്പോ 6.50 ശതമാനത്തില്‍തന്നെ തുടരും

തുടർച്ചയായ രണ്ടാം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ പണപ്പെരുപ്പം തുടർച്ചയായി കുറഞ്ഞതോടെയാണ് ആർബിഐ വായ്പ നിരക്ക് വർദ്ധിപ്പിക്കാതിരുന്നത്. 6.50 ശതമാനത്തില്‍തന്നെയാണ് റിപ്പോ നിരക്ക്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളർച്ചാ പ്രവചനം 6.5….

സ്വകാര്യ ബസുകളുടെ സമാന്തരയോട്ടം തടഞ്ഞില്ലെങ്കില്‍ ആര്‍.ടി.ഒ.മാര്‍ക്കെതിരേ കര്‍ശനനടപടി

കെ.എസ്.ആര്‍.ടി.സി.യുടെ കുത്തകപാതകളില്‍ അനധികൃതമായി ഓടുന്ന സ്വകാര്യ ബസുകള്‍ (കോണ്‍ട്രാക്ട് കാരേജ്) പിടികൂടിയില്ലെങ്കില്‍ ആര്‍.ടി.ഒ.മാര്‍ക്കെതിരേ കര്‍ശനനടപടിയുണ്ടാകുമെന്ന് ഗതാഗതസെക്രട്ടറി ബിജു പ്രഭാകര്‍ മുന്നറിയിപ്പുനല്‍കി. റൂട്ട് പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചോടുന്ന സ്വകാര്യ ബസുകളെ ചില ഉദ്യോഗസ്ഥര്‍ സഹായിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. അനധികൃത സര്‍വീസുകള്‍ക്കെതിരേയുള്ള പരാതികളില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന….