Latest Posts

ഈടില്ലാതെ ലോണ്‍ എടുക്കാന്‍ അവസരം; മുദ്ര വായ്പകളുടെ പരിധി 20 ലക്ഷം

ബജറ്റ് പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് മുദ്ര വായ്പയുടെ ഉയർന്ന പരിധി 10 ലക്ഷം രൂപയായിരുന്നത് 20 ലക്ഷം രൂപയായി ഉയർത്തി. വായപയെടുത്ത് സംരംഭം ആരംഭിക്കാന്‍ പ്രധാനമന്ത്രിയുടെ മുദ്ര യോജനയില്‍ ഇനി 20 ലക്ഷം രൂപ വരെ ലഭിക്കും. അഞ്ച് ലക്ഷം മുതല്‍ 10….

സ്വര്‍ണ വില പവന് 59,000 രൂപയായി

സംസ്ഥാനത്ത് ഇന്ന് സ്വർണവില പുതിയ റെക്കോർഡിട്ടു. പവന് 480 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 59 000 രൂപയായി. ഡോളറിന്റെ മൂല്യ വര്‍ധനവാണ് ഇപ്പോഴത്തെ വില വര്‍ധനവിന്റെ പ്രധാന കാരണം. അന്താരാഷ്ട്ര സ്വർണവില….

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് നവംബര്‍ 5 വരെ നീട്ടി

മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് അടുത്ത മാസം 5 വരെ നീട്ടി. നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം. മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മസ്റ്ററിങ്ങിന് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. രണ്ടു വിഭാഗം കാര്‍ഡുകളിലുമായുള്ള….

പ്രണബ് ജ്യോതിനാഥ് കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതിനാഥിനെ നിയമിച്ചു. സംസ്ഥാനം നൽകിയ പാനലിൽ നിന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രണബ് ജ്യോതിനാഥിനെ തെരഞ്ഞെടുത്തത്. 2005 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പ്രണബ് കൊല്ലം മുൻ കളക്ടറാണ്. നിലവിൽ സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ്….

നാളികേരമുള്ള ഇരുമുടിക്കെട്ടിന് വിമാനത്തില്‍ അനുമതി നല്‍കി വ്യോമയാന മന്ത്രാലയം

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി. വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സുരക്ഷ മുന്‍നിര്‍ത്തിയാണ് മുന്‍പ് ഇരുമുടിക്കെട്ടില്‍ നാളികേരം വച്ച് വിമാനത്തില്‍ സഞ്ചരിക്കാനാകില്ലെന്ന് വ്യവസ്ഥയുണ്ടായിരുന്നത്. ചെക് ഇന്‍ ബാഗേജില്‍ നാളികേരം ഉള്‍പ്പെടുത്താമെങ്കിലും ഇരുമുടിക്കെട്ടില്‍ നാളികേരം വച്ച് അത്….

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ ജിഎസ്ടി റെയ്ഡ് തുടരുന്നു

തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന തുടരുന്നു. കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം ഇതുവരെ പിടിച്ചെടുത്തെന്നും പരിശോധന തുടരുമെന്നും സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാർ അറിയിച്ചു. 5 കൊല്ലത്ത നികുതി വെട്ടിപ്പാണ്….

സർക്കാർ ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചു

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ്‌ ഉൾപ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും…..

ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ് ഗ്രേഡ് പാക്കിം​ഗ് മെറ്റീരിയൽ മാത്രം; ആരോ​ഗ്യവകുപ്പ് നിർദേശം

തട്ടുകടകളുൾപ്പെടെയുള്ള ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ്‌ഗ്രേഡ് പാക്കിം​ഗ് മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാവൂയെന്ന് നിർദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷണം പൊതിയാനും, പായ്‌ക്ക് ചെയ്യാനും, ശേഖരിച്ച് വയ്‌ക്കാനും ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ പത്രക്കടലാസുകൾ ഉപയോഗിക്കുന്നത് ലെഡ് പോലുള്ള രാസവസ്തുക്കൾ, ചായങ്ങൾ എന്നിവ നേരിട്ട് ഭക്ഷണത്തിൽ….

പ്രധാനമന്ത്രി ആവാസ് യോജന; കേരളത്തിന് 1.97 ലക്ഷം വീടുകൾ അനുവദിച്ച് കേന്ദ്രസർക്കാർ

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം  നടപ്പു സാമ്പത്തിക വർഷം സംസ്ഥാനത്ത് 1.97 ലക്ഷം വീടുകൾക്ക് കേന്ദ്ര അനുമതി. ഇതിൽ 60,000 വീടുകൾ പട്ടിക വിഭാ​ഗക്കാർക്കാണ്. ഇതിന്റെ ആദ്യ​ഗഡുവായി 64 കോടിയും കേന്ദ്രസർക്കാർ അനുവദിച്ചു. നിലവിൽ സംസ്ഥാനത്ത് പിഎംഎവൈ വീടുകൾ നിർമിച്ച് നൽകുന്നത്….