Latest Posts

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് നാല് മുതൽ 25 വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കന്ററി +1,+2 പരീക്ഷകൾ മാർച്ച്‌ 1 മുതൽ 26 വരെയും നടത്തും. പരീക്ഷാ….

വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് മഴ കനക്കും, പതിനൊന്ന് ജില്ലകളിൽ ഇടിയോട് കൂടിയ മഴയെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത്‌ ഇന്ന് വ്യാപകമായി ഇടിയോടുകൂടിയ നേരിയ മഴയ്‌ക്ക് സാധ്യത. വരുന്ന മൂന്നു മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു…..

2000 പൊതു ഇടങ്ങളിൽക്കൂടി സൗജന്യ ഇന്റർനെറ്റ്‌; 20 കോടിയുടെ പദ്ധതിക്ക്‌ ഭരണാനുമതി

സംസ്ഥാനത്ത്‌ കൂടുതൽ പൊതു ഇടങ്ങളിൽ സൗജന്യ ഇന്റർനെറ്റ്‌ സൗകര്യം ഏർപ്പെടുത്തുന്നതിന്‌ 20 കോടിയുടെ പദ്ധതിക്ക്‌ ഭരണാനുമതി. നിലവിൽ ലഭ്യമായ സേവനത്തിന്‌ പുറമെ 2000 പൊതു ഇടങ്ങളിലാണ്‌ ഐടി മിഷൻ മുഖാന്തരമുള്ള കെ ഫൈ ഹോട്ട്‌സ്‌പോട്ടുകൾ ഒരുക്കുക. തീരദേശ ഗ്രാമങ്ങൾക്കും ആദിവാസി ഊരുകൾക്കും….

കോളേജ് ഗസ്റ്റ് അധ്യാപകനിയമനം: വിരമിച്ചവരെ പരിഗണിക്കില്ല , മാർഗരേഖ പുതുക്കിയുള്ള ഉത്തരവ്‌ ഉടൻ

സർക്കാർ, എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ് അധ്യാപകനിയമനത്തിന്‌ വിരമിച്ച അധ്യാപകരെ പരിഗണിക്കാമെന്ന വ്യവസ്ഥ ഒഴിവാക്കി. മാർഗരേഖ പുതുക്കിയുള്ള ഉത്തരവ്‌ ഉടൻ ഇറങ്ങും. പുതുക്കിയ മാർഗരേഖയിലെ മറ്റു വ്യവസ്ഥകൾ നിലനിൽക്കും. പിഎസ്‌സി റാങ്ക്‌ പട്ടികയിലുള്ളവർക്കായിരിക്കും പ്രഥമ പരിഗണന.യുജിസി ചട്ടമനുസരിച്ച് അസി. പ്രൊഫസറായി നിയമനത്തിന്‌ യോഗ്യതയുള്ളവർക്ക്‌….

ലോക കേരളസഭാ സമ്മേളനം സൗദിയിൽ; മുഖ്യമന്ത്രിയും മന്ത്രിമാരും സൗദി യാത്രയ്ക്ക് അനുമതി തേടി

വീണ്ടും ലോക കേരള സഭ നടത്താന്‍ സര്‍ക്കാര്‍. അടുത്തുമാസം സൗദി അറേബ്യയില്‍ ലോക കേരള സഭ നടത്താനാണ് സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി. അടുത്ത മാസം 19 മുതല്‍ 22 വരെ ലോക പരിപാടി സംഘടിപ്പിച്ചേക്കും…..

കരട്‌ വോട്ടർപട്ടിക; കൂടുതൽ വോട്ടർമാർ ഒളവണ്ണ പഞ്ചായത്തിൽ കുറവ്‌ ഇടമലക്കുടിയിൽ

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ പ്രസിദ്ധീകരിച്ച കരട്‌ വോട്ടർപ്പട്ടിക പ്രകാരം സംസ്ഥാനത്ത്‌ ഏറ്റവുമധികം വോട്ടർമാർ കോഴിക്കോട്‌ ഒളവണ്ണ പഞ്ചായത്തിൽ. ഇടുക്കി ഇടമലക്കുടിയിലാണ്‌ ഏറ്റവും കുറവ്‌ വോട്ടർമാരുള്ളത്‌. 25,491 പുരുഷന്മാരും 26,833 സ്ത്രീകളും രണ്ട്‌ ട്രാൻസ്‌ജെൻഡറുമടക്കം 52,326 വോട്ടർമാരാണ്‌ ഒളവണ്ണ പഞ്ചായത്തിലുള്ളത്‌. ഇടമലക്കുടിയിൽ 941….

ഏഷ്യന്‍ രാജാവായി ഇന്ത്യ; ശ്രീലങ്കയെ തോല്‍പ്പിച്ച് എട്ടാം കിരീടം ചൂടി

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ശ്രീലങ്കയെ പത്തു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ എട്ടാം കിരീടം സ്വന്തമാക്കി. 51 റൺസ് എന്ന അനയാസ വിജയലക്ഷ്യം 6.1 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ ഇന്ത്യ മറികടന്നു. ഓപ്പണർമാരായി ഇറങ്ങിയ ഇഷാൻ കിഷനും(23) ശുഭ്മാൻ….

കേരളമടക്കം 9 സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ്പ വൈറസ്

രാജ്യത്തെ 9 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട്. പുണെ ആസ്ഥാനമായുള്ള ഐസിഎംആറിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഐസിഎംആർ-എൻഐവി) രാജ്യവ്യാപകമായി നടത്തിയ സർവേയിലാണ് കണ്ടെത്തൽ. എൻഐവിയിൽ എപ്പിഡമോളജി ആൻഡ് കമ്യൂണിക്കബിൾ ഡിസീസസ് വിഭാഗം മുൻ….

സന്ദർശക, വിദ്യാർത്ഥി വീസ നിരക്കുകൾ ഉയർത്തി യുകെ; അടുത്തമാസം പ്രാബല്യത്തിലാകും

സന്ദർശക, വിദ്യാർത്ഥി വീസ നിരക്കുകൾ ഉയർത്തി യുകെ. വിദ്യാർത്ഥി വീസയിൽ 127 പൗണ്ടാണ് (13,000 രൂപയിലേറെ) വർധിപ്പിച്ചത്. ഇതോടെ വിദ്യാർത്ഥി വീസക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് 490 പൗണ്ടായി. ആറുമാസത്തിൽ താഴെയുള്ള സന്ദർശന വീസ ഫീസിൽ 15 പൗണ്ട് വർധിപ്പിച്ചു. 115 പൗണ്ട്….

പുതിയ പാർലമെന്റ് മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി ഉപരാഷ്ട്രപതി; സമ്മേളനം തിങ്കളാഴ്ച

പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായി ദേശീയ പതാക ഉയർത്തി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ. തിങ്കളാഴ്ചയാണ് അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പാർലമെന്റ് സമ്മേളനം തുടങ്ങുന്നത്. ലോക്സഭാ സ്പീക്കർ ഓം ബിർള, പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ്, കേന്ദ്രമന്ത്രിമാരായ….