Latest Posts

ശനിയാഴ്ച ക്ലാസ് വേണ്ട; വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനം റദ്ദാക്കി ഹൈക്കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 25 ശനിയാഴ്ച്ചകൾ പ്രവൃത്തി ദിനമാക്കിക്കൊണ്ടുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനവും അക്കാദമിക് കലണ്ടറും റദ്ദാക്കി ഹൈക്കോടതി. വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യാതെയും കുട്ടികളുടെ മാനസിക നില ഉൾപ്പെടെയുള്ള വശങ്ങൾ വിശകലനം ചെയ്യാതെയുമാണ് വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനം. വിദ്യാഭ്യാസ….

കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത ഏക ജില്ല ആലപ്പുഴ

സംസ്ഥാനത്ത് ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഏക ജില്ലയാണ് ആലപ്പുഴ. മറ്റു ജില്ലകളെല്ലാം ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ ഉൾക്കൊള്ളുന്നതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുൾപൊട്ടൽസാധ്യതാ ഭൂപടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. രാജ്യത്തെ 4,20,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതായി ഐ.എസ്.ആർ.ഒ. പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്ലസിൽ….

സുപ്രീം കോടതിയുടെ നിർണായക വിധി: പട്ടിക ജാതി – പട്ടിക വർഗ വിഭാഗങ്ങളിൽ ഉപസംവരണം ശരിവെച്ചു

പട്ടിക ജാതി – പട്ടിക വർഗ വിഭാഗ സംവരണത്തിനുള്ളിൽ ഉപസംവരണത്തിന് അംഗീകാരം നൽകി സുപ്രീം കോടതിയുടെ നിർണ്ണായക വിധി.  കൂടുതൽ അർഹതയുള്ളവർക്ക് പ്രത്യേക ക്വാട്ട നൽകുന്നത് ഭരണഘടന വിരുദ്ധമല്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഏഴംഗ ബെഞ്ച് വിധിച്ചു. ജോലിക്കും വിദ്യാഭ്യാസത്തിലും എസ്‌സി-എസ്‌ടി….

അതിശക്തമായ മഴയ്ക്ക് സാധ്യത, കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ….

പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍, ഷൂട്ടിംഗില്‍ ചരിത്രം കുറിച്ച് സ്വപ്നില്‍ കുസാലെക്ക് വെങ്കലം

പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍. പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെങ്കലം നേടിയ സ്വപ്നില്‍ കുസാലെയാണ് ഇന്ത്യക്ക് മൂന്നാം മെഡല്‍ സമ്മാനിച്ചത്. ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. ഒളിംപ്കിസ് ചരിത്രത്തില്‍ 50 മീറ്റര്‍ റൈഫില്‍….

മനുഷ്യാവകാശ കമ്മീഷന്‍ ചെയർമാനായി; ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ചുമതലയേറ്റു

മനുഷ്യാവകാശ കമ്മീഷൻ്റെ പുതിയ ചെയർമാനായി ജസ്‌റ്റിസ്‌ അലക്‌സാണ്ടർ തോമസ് ചുമതലയേറ്റു. കേരള ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്‌റ്റിസായിരുന്നു. ആദ്യം ജസ്റ്റിസ് മണികുമാറിനെ ചെയർമാനായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും പ്രതിപക്ഷം എതിർപ്പുയർത്തിയിരുന്നു. പിന്നീട് ഗവർണറും ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങളാരായുകയും നിയമനം അംഗീകരിക്കുന്നത് വൈകുകയും….

കേരള തീരം മുതൽ ന്യൂനമർദപാത്തി, രണ്ട് ദിവസം ശക്തമായ കാറ്റ്, 5 ദിവസം ഇടിമിന്നലോടെ കനത്ത മഴ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. അതോടൊപ്പം പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് അടുത്ത രണ്ട് ദിവസം ശക്തമായി തുടരാൻ….

പൂർണമായും മണ്ണിലമർന്ന് മുണ്ടക്കൈ; മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താന്‍ കൂടുതൽ ഉപകരണങ്ങൾ വേണമെന്ന് വിലയിരുത്തൽ

വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗം കഴിഞ്ഞു. മുണ്ടക്കൈ പൂർണ്ണമായും തകർന്നെന്നാണ് വിലയിരുത്തൽ. മണ്ണിന് അടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തണമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണമെന്നും അവലോക യോഗം വിലയിരുത്തി. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്…..

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നു; കേന്ദ്ര ജല കമ്മീഷന്‍റെ ഓറഞ്ച്, യെല്ലോ അലർട്ട്

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ നദികളിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരുവന്നൂർ (പാലക്കടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), കീച്ചേരി (കോട്ടപ്പുറം….