Latest Posts

കനത്തനാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്: ഗുജറാത്തിൽ മരണം ആറായി, ഇന്നത്തോടെ തീവ്രത കുറയും

ബിപോർജോയ് ചുഴലിക്കാറ്റിൽ ഗുജറാത്തിൽ ആറുമരണം. ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ കനത്ത മഴയും കാറ്റും കടല്‍ക്ഷോഭവും. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണു. ചിലയിടങ്ങളില്‍ വീടുകള്‍ തകർന്നതായും വിവരമുണ്ട്. ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ പെയ്യും. ഇന്നലെ വൈകിട്ട്….

സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കും

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21നാണ് തദ്ദേശഭരണ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് ആയുഷ് യോഗ ക്ലബുകൾ ആരംഭിക്കുന്നത്…..

ബിപോ‍ർജോയ് 125 കി.മീ വേഗതയിൽ കരതൊടുന്നു,120 ഗ്രാമങ്ങൾക്ക് കനത്ത ഭീഷണി; കേരളത്തിൽ 4 ദിവസം മഴ, ഇടിമിന്നൽ സാധ്യത

ഗുജറാത്ത് തീരമേഖലയിൽ കനത്ത ഭീഷണിയുമായി ബിപോ‍ർജോയ് ചുഴലിക്കാറ്റ് കര തൊടുന്നു. ഗുജറാത്തിലെ ഭുജ് മേഖലയിലടക്കം കനത്ത മഴയും കാറ്റുമാണ് റിപ്പോർട്ട് ചെയ്യുന്നത്. തീരമേഖലയില്‍ കാറ്റിന്‍റെ വേഗത ഓരോ നിമിഷവും കൂടുകയാണ്. ദിയുവില്‍ നിലവിൽ 50 കിലോ മീറ്റർ വേഗതയിലാണ് കാറ്റുവീശുന്നത്. ദ്വാരകയിൽ….

എലിപ്പനിയും ഡെങ്കിപ്പനിയും തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

മഴക്കാലം എത്തിയതോടെ കേരളത്തില്‍ പനി സീസണും തുടങ്ങിയിരിക്കുകയാണ്. നിലവില്‍ സംസ്ഥാനത്തിന്‍റെ പലയിടങ്ങളില്‍ നിന്നുമായി നിരവധി ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഡെങ്കുവിന് പുറമെ എലിപ്പനിയും ആശങ്ക സൃഷ്ടിക്കുന്നു. ഇവ രണ്ടും കൂടാതെ പകര്‍ച്ചപ്പനി കേസുകളും വര്‍ധിച്ചുവരികയാണ്. ഡെങ്കിപ്പനിയും എലിപ്പനിയുമെല്ലാം സമയബന്ധിതമായി ശ്രദ്ധിക്കുകയും….

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി, വിഎച്ച്എസ്‌സി പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. www.keralaresults.nic.in ൽ ഫലമറിയാം. www.dhsekerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും പരീക്ഷാ ഫലം ലഭ്യമാണ്. പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ നിർദിഷ്ട ഫീസ് സഹിതം….

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റിൽ തിരുത്തലിനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റിൽ ഇന്നുകൂടി തിരുത്തൽ വരുത്താം. ഇന്നു വൈകീട്ട് അഞ്ചു മണി വരെയാണ് ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാനും തിരുത്തൽ വരുത്താനുമുള്ള സമയപരിധി. ഏകജാലക പോർട്ടലായ www.admission.dge.kerala.gov.in ൽ ലോഗിൻ ചെയ്ത്….

രാജ്യത്തെ സ്‌കൂളുകളിലെല്ലാം ഇനി യോഗ പരിശീലകരും; തസ്തിക സൃഷ്ടിക്കും

രാജ്യത്തെ സ്കൂളുകളിലെല്ലാം യോഗ പരിശീലകരെ നിയമിക്കുന്നത് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. യോഗയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു കൂടിയാണ് ആയുഷ്-വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ സംയുക്ത നടപടി. എൻ.സി.ഇ.ആർ.ടി. പാഠ്യപദ്ധതിയിൽ നേരത്തേതന്നെ യോഗ പാഠഭാഗങ്ങളുണ്ട്. ഡൽഹി, ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രത്യേക യോഗപരിശീലകരും പ്രതിദിന….

അവശ്യസാധനങ്ങളുടെ വിലക്കയറ്റം; നിയന്ത്രിക്കാന്‍ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദേശം

സംസ്ഥാനത്ത് പച്ചക്കറികളും അവശ്യസാധനങ്ങളുടെയും വില വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മന്ത്രി ജിആര്‍ അനിലിന്റെ നിര്‍ദേശം. വിലക്കയറ്റത്തിന്റെ തോത് ദേശീയ ശരാശരിയേക്കാള്‍ കുറവുള്ള സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തില്‍ പച്ചക്കറി ഉത്പന്നങ്ങള്‍, കോഴി ഇറച്ചി എന്നിവയുടെ വിലയില്‍….

വാഹന വേഗപരിധി പുതുക്കി, ടൂ വീലർ പരമാവധി വേഗത 60 കീ.മിയാക്കി

സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേര്‍ക്കുന്നു. 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി….

ജില്ലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളിലേക്ക്

പദ്ധതി നടത്തിപ്പ് വിലയിരുത്താൻ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകയിലേക്ക്. ആദ്യ പരിപാടി സെപ്‌റ്റംബർ നാലിന് കോഴിക്കോട് നടക്കും. മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. അവലോകനയോഗം ചേരുക മൂന്ന് ഘട്ടങ്ങളിലായാണ്. ജില്ലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ മേഖലാ….