Latest Posts

കോട്ടയം മെഡിക്കൽ കോളജിലെ ഒപി സമയപ്പട്ടിക

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന, കോട്ടയം മെഡിക്കൽ കോളജിലെ ഒപി സമയപ്പട്ടിക വിശ്വസിക്കരുതെന്ന് ആശുപത്രി അധികൃതർ. ആശുപത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ വിവരം പ്രചരിപ്പിക്കുന്നത്. മെഡിക്കൽ കോളജ് കോട്ടയം എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയകള്‍ വഴി കുറേ ദിവസങ്ങളായി വ്യാജപ്രചാരണം നടക്കുകയാണ്. സത്യമെന്തെന്ന്….

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ അഞ്ച് ദിനം വ്യാപക മഴ

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദം രൂപപ്പെട്ടത്. അടുത്ത രണ്ട് ദിവസം ഒഡിഷ വഴി പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര….

എത്ര വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്നുതന്നെ നടത്തും; ജില്ലാ കളക്ടർ അനുമതി നൽകി

രാത്രി എത്ര വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്നുതന്നെ നടത്തുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകി. പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്നും പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളി അറിയിച്ചു. 2 മണിക്ക്….

ജസ്റ്റിസ് എ.ജെ. ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി സുപ്രീംകോടതി ജഡ്ജിയായതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. ജസ്റ്റിസ് ഭട്ടി സുപ്രീംകോടതിയിലെത്തിയതോടെ ജസ്റ്റിസ് അലക്‌സാണ്ടർ തോമസിനെ കേരള….

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. നാളെയും ഇതേ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 22-ാം തീയ്യതി മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും….

4 ആശുപത്രിക്കുകൂടി ദേശീയ അംഗീകാരം ; 10 ആശുപത്രിക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ

സംസ്ഥാനത്തെ നാല്‌ ആശുപത്രിക്കുകൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം. ഒരു സാമൂഹികാരോഗ്യകേന്ദ്രവും മൂന്ന്‌ കുടുബാരോഗ്യകേന്ദ്രവുമാണ്‌ നേട്ടമുണ്ടാക്കിയത്‌. കൊല്ലം തൃക്കടവൂർ സാമൂഹികാരോഗ്യകേന്ദ്രം 87 ശതമാനവും കോട്ടയം ഉദയനാപുരം എഫ്എച്ച്‌സി 97 ശതമാനവും കൊല്ലം ശൂരനാട് സൗത്ത് എഫ്എച്ച്‌സി 92 ശതമാനവും….

കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണം: മുഖ്യമന്ത്രി

കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പോലീസിനെയോ എക്‌‌സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വിദ്യാർത്ഥികൾക്കിടയിലെ മയക്കു മരുന്ന് ഉപയോ​ഗം തടയുന്നതിന് സ്വീകരിക്കേണ്ട മാർ​ഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022- 23….

ഉമ്മൻചാണ്ടിയുടെ സംസ്കാരം അദ്ദേഹത്തിന്റെ ആ​ഗ്രഹം പോലെ, ഔദ്യോ​ഗിക ബഹുമതി ഉണ്ടാകില്ല

ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിച്ചിരുന്നു. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താനാണ് ഉമ്മൻചാണ്ടി ആഗ്രഹിച്ചിരുന്നതെന്ന് ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിക്കുകയായിരുന്നു. ഉമ്മൻചാണ്ടിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതി നൽകണമെന്ന….

ആധാർകാർഡിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റാൻ സാധിക്കുമോ?

ആധാർ കാർഡ് സംബന്ധിച്ച് പ്രധാനമായും ചെയ്തിരിക്കേണ്ട ഒന്നാണ് മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നത്. എന്നാൽ ആധാറിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിൽ മാറ്റം വന്നാൽ എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ പലർക്കും ധാരണയുണ്ടാകില്ല. അടുത്തിടെ മൊബൈൽ നമ്പർ മാറിയിട്ടും അത് അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ അടുത്തുള്ള….

നിയമസഭാസമ്മേളനം ആഗസ്‌ത് 7 മുതൽ

പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ആഗസ്‌ത് എഴ് മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യുവാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജിയിലെ ശാസ്‌ത്ര വിഭാഗം ജീവനക്കാർക്ക് ഏഴാം കേന്ദ്ര ശമ്പള പരിഷ്‌കരണം….