Latest Posts

ആഗസ്റ്റ് മാസത്തെ റേഷൻവിതരണം ഇന്നു മുതൽ

2023 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇന്ന് (01.08.2023) മുതൽ. ജൂലൈ മാസത്തെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചിരുന്നു. റേഷൻ കടകളിലുള്ള സ്റ്റോക്കിനനുസരിച്ച് മാത്രം എൻപിഎസ്, എൻപിഎൻഎസ് കാ‍ർഡുകൾക്ക് പരമാവധി 2 കിലോ ആട്ട വീതവും എൻപിഐ കാ‍ർഡുകൾക്ക് പരമാവധി 1….

വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചു; അടുക്കള ചെലവ് കുറയില്ല

ഓഗസ്റ്റ് മാസത്തിലെ ആദ്യദിനത്തിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികൾ. ജൂലൈയിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് 99.75 രൂപയാണ്….

പുതിയ ജിഎസ്ടി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

അഞ്ച് കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ്സ് സ്ഥാപനങ്ങള്‍ ഇന്ന് മുതൽ ജി.എസ്.ടി ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കണം. ഇതുവരെ 10 കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ളവർ മാത്രം ഇ-ഇന്‍വോയ്‌സ് സമർപ്പിച്ചാൽ മതിയായിരുന്നു. ഈ നിയമമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ഭേദഗതി….

ഏകരക്ഷിതാവായ പുരുഷ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും കുട്ടികളെ നോക്കാന്‍ 2 വര്‍ഷംവരെ അവധി

ഏക രക്ഷിതാവായ പുരുഷ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും കുട്ടികളെ നോക്കാന്‍ രണ്ടുവര്‍ഷത്തെ അവധി. നേരത്തെ, വനിതാ ഓഫീസര്‍മാര്‍ക്ക് മാത്രമായിരുന്നു ഈ അവധി ലഭ്യമായിരുന്നത്. 1955-ലെ അഖിലേന്ത്യാ ലീവ് റൂള്‍സ് കേന്ദ്രസര്‍ക്കാര്‍ പേഴ്‌സണല്‍ മന്ത്രാലയം ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്…..

കാലവർഷം പകുതി പിന്നിട്ടപ്പോഴും എല്ലാ ജില്ലകളിലും മഴയുടെ അളവ് കുറവ്

കാലവർഷം പകുതി പിന്നിട്ടപ്പോൾ കേരളത്തിൽ മഴയിൽ 35% കുറവ് രേഖപ്പെടുത്തി. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂൺ 1 മുതൽ ജൂലൈ 31 വരെ സാധാരണ ലഭിക്കേണ്ട മഴ 1301.7 മില്ലിമീറ്ററായിരിക്കെ, ഇതുവരെ ലഭിച്ചത്….

ചന്ദ്രയാൻ 3; ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്ക്

ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രൊ അറിയിച്ചു. അർദ്ധരാത്രി 12:15 ഓടെയാണ് പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എഞ്ചിൻ പ്രവർത്തിപ്പിച്ച് പേടകത്തെ ചന്ദ്രനിലേക്ക് തിരിച്ചു വിട്ടത്. ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള….

ജലജീവൻ മിഷനിൽ ചരിത്രനേട്ടം; സംസ്ഥാനത്തെ പകുതി ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷൻ

ജലജീവൻ മിഷൻ പദ്ധതിയിലൂടെ സംസ്ഥാനത്തെ കുടിവെള്ള വിതരണ മേഖല, 50 ശതമാനം ഗ്രാമീണവീടുകളിൽ കുടിവെള്ള കണക്ഷൻ എന്ന ചരിത്ര നേട്ടം കരസ്ഥമാക്കി. നിലവിൽ സംസ്ഥാനത്ത് ആകെയുള്ള 69.92 ലക്ഷം ഗ്രാമീണ വീടുകളിൽ പകുതിയിലും, ജലജീവൻ മിഷനിലൂടെ ടാപ്പ് വഴി കുടിവെള്ളം ലഭ്യമാക്കി…..

ഏകദിന ലോകകപ്പ്: ഇന്ത്യ–പാക്കിസ്ഥാന്‍ മത്സരം ഒക്ടോബർ 14ലേക്ക് മാറ്റി

ഒക്ടോബറിൽ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 14ലേക്ക് മാറ്റി. ഔദ്യോഗിക പ്ര‌ഖ്യാപനം തിങ്കളാഴ്ച തന്നെ ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. ഇതിനോടനുബന്ധിച്ച് മറ്റു മത്സരങ്ങളുടെ സമയക്രമത്തിലും മാറ്റമുണ്ടായേക്കും. ഇന്ത്യ–പാക്ക് മത്സരം ഒക്ടോബർ 15ന് അഹമ്മദാബാദിലെ നരേന്ദ്ര….

സിനിമ പകർത്തി പ്രദർശിപ്പിച്ചാൽ 3 വർഷം തടവ്; സിനിമാട്ടോഗ്രാഫ് ബിൽ പാസാക്കി

സിനിമാട്ടോഗ്രാഫ് (ഭേദഗതി) ബിൽ-2023 ലോക്‌സഭ പാസാക്കി. സിനിമയുടെ വ്യാജ പതിപ്പ്‌ നിർമിക്കുന്നവർക്കും ഉടമയുടെ അനുമതിയില്ലാതെ സിനിമ പ്രദർശിപ്പിക്കുകയും കൈമാറുകയും ചെയ്യുന്നവർക്കും മൂന്നുവർഷംവരെ തടവ്‌ നിഷ്‌കർഷിക്കുന്നതടക്കമുള്ള ചട്ടങ്ങളടങ്ങിയതാണ് സിനിമാട്ടോഗ്രാഫ് ഭേദഗതി ബിൽ. രാജ്യസഭയിൽ വ്യാഴാഴ്‌ച ബിൽ പാസാക്കിയിരുന്നു. 1957ലെ പകർപ്പവകാശ നിയമം അനുസരിച്ച്‌….

ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ, അക്രമിയെ കൊന്നാല്‍ ഐപിസി 233 പ്രകാരം സംരക്ഷണം കിട്ടില്ല

ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ അവളെ ഉപദ്രവിക്കുന്ന അക്രമിയെ കൊല്ലാന്‍ നിയമം അനുവദിക്കുന്നുണ്ട് എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഒരു പ്രചാരണമുണ്ട്. ഡിജിപിയുടെ മുന്നറിയിപ്പ് എന്ന പേരിലാണ് സന്ദേശം. ‘ D G P…..കേരളം ”മുന്നറിയിപ്പ്”ഇന്ത്യന്‍ പീനല്‍ കോഡ് 233 പ്രകാരം,,,ഒരു….